കേരള സർക്കാർ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തളിര് സ്കോളർഷിപ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു.
❇ആദ്യ മൂന്ന് റാങ്ക് കാർക്ക് 10000, 5000, 3000 രൂപയുടെ സ്കോളർഷിപ്പും സർട്ടിഫിക്കറ്റും ലഭിക്കും.
❇5,6,7 ക്ലാസ്സുകളിൽ പഠിക്കുന്നവരെ ജൂനിയർ വിഭാഗമായും 8,9,10 ക്ലാസ്സുകളിൽ പഠിക്കുന്നവരെ സീനിയർ വിഭാഗമായും പരിഗണിച്ചാണ് പരീക്ഷ നടത്തുന്നത്.
❇ജില്ലാ തലത്തിൽ ഇരു വിഭാഗത്തിൽ ഉയർന്ന മാർക്ക് നേടുന്ന 50 കുട്ടികൾക്ക് 1000 രൂപയുടെ സ്കോളൂർഷിപ്പും സർട്ടിഫിക്കറ്റും ലഭിക്കും.
❇രെജിസ്ട്രേഷൻ ഫീസ് 250 രൂപ
❇ രജിസ്റ്റർ ചെയ്യുന്ന എല്ലാ വിദ്യാർഥികൾക്കും ഒരു വർഷത്തേക്ക് തളിര് മാസിക സൗജന്യമായി ലഭിക്കും.
രജിസ്ട്രേഷൻ സംബന്ധമായ സംശയങ്ങൾ scholarship@ksicl.org എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കാവുന്നതാണ്. മൊബൈൽ നമ്പർ ഉൾപ്പടെയുള്ള എല്ലാ വിവരവും ഇതിൽ സൂചിപ്പിച്ചിരിക്കണം.
കൂടുതല്‍ വിവരത്തിന് 0471-2333790, 8547971483 എന്നീ നമ്പറുകളിൽ ഓഫീസ് സമയത്ത് ബന്ധപ്പെടാവുന്നതാണ്.
إرسال تعليق