കേന്ദ്ര സർക്കാർ രാജ്യത്തെ പി.ജി. വിദ്യാർത്ഥികൾക്ക് യു.ജി.സി നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (NSP) വഴി പുതിയ സ്കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം.
തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് രണ്ട് വർഷത്തെ പി.ജി. പഠനത്തിന് 3 ലക്ഷം രൂപ ലഭിക്കും.
♦യോഗ്യത:
▪ഒന്നാം വർഷ പി.ജി. വിദ്യാർത്ഥിയോ ഇന്റഗ്രേറ്റഡ് കോഴ്സുകളിലെ നാലാം വർഷ വിദ്യാർത്ഥിയോ ആയിരിക്കണം.
▪30 വയസ്സിന് താഴെ പ്രായമുള്ളവരായിരിക്കണം.
▪പി.ജി. റെഗുലറായി പഠിക്കണം.
▪ വരുമാന പരിധിയില്ല.
▪സെൽഫ് ഫിനാൻസിംഗ് കോഴ്സുകളിലും പഠിക്കാം.
▪മറ്റ് സ്കോളർഷിപ്പുകളോ ധനസഹായമോ സ്വീകരിക്കാൻ പാടില്ല.
♦അപേക്ഷിക്കുന്ന വിധം:
▪നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (NSP) വഴി ഓൺലൈനായി അപേക്ഷിക്കാം.▪https://scholarships.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുക.
♦പ്രധാനപ്പെട്ട കാര്യങ്ങൾ:
▪ഈ സ്കോളർഷിപ്പിന് 10,000 വിദ്യാർത്ഥികൾക്ക് അർഹതയുണ്ട്.
▪അതിൽ 30% പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്.
▪ഡിഗ്രി മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും അർഹരെ തിരഞ്ഞെടുക്കുന്നത്.
▪ഏത് വിഷയത്തിൽ പി.ജി. ചെയ്യുന്നവർക്കും ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാം.
إرسال تعليق