ഗ്യാസ് മസ്റ്ററിങ് നിങ്ങളുടെ ഫോണിലും ചെയ്യാം

പാചകവാതക കണക്‌‌ഷൻ നിലനിർത്താൻ ബയോമെട്രിക് മസ്റ്ററിങ് നടപ്പാക്കിയതോടെ ഏജൻസി ഓഫിസുകളിൽ തിരക്ക്. മസ്റ്ററിങ് നടത്തേണ്ട അവസാന തീയതി പ്രഖ്യാപിച്ചിട്ടില്ലങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണം മൂലം ഒട്ടേറെ ഉപഭോക്താക്കളാണ് ഏജൻസികളിൽ എത്തുന്നത്.

മരിച്ചവരുടെ പേരിലുള്ള സിലിണ്ടറുകൾ മറ്റുള്ളവർ ഉപയോഗിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് മസ്റ്ററിങ് നിർബന്ധമാക്കുന്നത്. മസ്റ്ററിങ് നടത്താത്ത ഉപഭോക്താക്കൾക്കു പാചകവാതകം ബുക്കു ചെയ്യുന്നതിന് തടസ്സം നേരിടേണ്ടി വരും.പ്രധാനമന്ത്രി ഉജ്ജ്വൽ യോജനയിൽ ഉൾപ്പെട്ടവർക്കായിരുന്നു ഇതുവരെ മസ്റ്ററിങ് നിർബന്ധമായിരുന്നത്. എന്നാൽ ഇനി മുതൽ കണക്‌ഷനുള്ള എല്ലാവരും ഇതു നടത്തണമെന്നാണ് പാചകവാതക കമ്പനികൾ വിതരണക്കാർക്കു നൽകിയ സർക്കുലറിൽ പറയുന്നത്. ഇൻ‍ഡേൻ, ഭാരത്, എച്ച്പി പൊതുമേഖലാ കമ്പനികളുടെ ഏജൻസി ഓഫിസുകളിലെത്തി ഉപഭോക്താക്കൾക്ക് മസ്റ്ററിങ് നടത്താം. ഓൺലൈനായി വീട്ടിൽ വെച്ച് എങ്ങനെ ചെയ്യാമെന്ന് നോക്കാം.

Find your LPG ID

Indane Gas - cx.indianoil.in/webcenter/portal/LPG/pages_findyou… 

HP Gas - myhpgas.in/myHPGas/HPGas/FindYourLPGID.aspx 

Bharath Gas - my.ebharatgas.com/LPGServices/FindLPGID



Indian Gas APP

Bharat Gas

ADHAR FACE RD APP

Post a Comment

Previous Post Next Post