* കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആരാണ്?
പി.എൻ. പണിക്കർ
* അദ്ദേഹം സ്ഥാപിച്ച വായനശാല ഏത്?
സനാതന ധർമ്മം
* ദേശീയ വായന ദിനം എന്നാണ് ?
ജൂൺ 19 (2017 മുതൽ )
* APJ അബ്ദുൽ കലാമിന്റെ ജന്മദിനം (ഒക്ടോബർ 15) വായന ദിനമായി
ആചരിക്കുന്നത് എവിടെ ?
മഹാരാഷ്ട്ര (2016 ഒക്ടോബർ 15 മുതൽ
* കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം ഏത്?
സാഹിത്യ ലോകം
* കേരള സിംഹം എന്ന ചരിത്രനോവൽ രചിച്ചത് ആര്?
സർദാർ കെ.എം. പണിക്കർ
* എന്നിലൂടെ ആരുടെ ആത്മകഥയാണ്?
കുഞ്ഞുണ്ണി മാഷ്
* കുമാരനാശാന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്ക്കാരം ഏത്?
ആശാൻ പുരസ്ക്കാരം
* മലയാള ഭാഷയും സംസ്ക്കാരവും ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച സംരംഭം ഏത്?
മലയാളം മിഷൻ
* കേരളൻ എന്നത് ആരുടെ തൂലിക നാമമാണ്?
സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള
* രാമായണ കഥയുടെ പശ്ചാത്തലത്തിൽ സാറാ ജോസഫ് രചിച്ച നോവൽ ഏത്?
ഊരു കാവൽ
*പ്രഥമ കേരള ജ്യോതി പുരസ്ക്കാര ജേതാവ് ആര് ?
എം. ടി. വാസുദേവൻ നായർ
* 2022ഇൽ നൂറാം വാർഷികമാഘോഷിച്ച ആശാന്റെ കൃതികൾ ഏവ ?
ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ
* മലയാളം സർവ്വകലാശാല സ്ഥാപിച്ച വർഷം ഏത്?
2012 നവംബർ
* കേരളത്തിലെ സാഹിത്യ മ്യൂസിയം എവിടെയാണ്?
കോട്ടയം
* ആത്മകഥ നോവലായി എഴുതിയ സാഹിത്യകാരൻ?
എസ്. കെ. പൊറ്റെക്കാട്
* മതിലുകൾ എന്ന കഥാസമാഹാരം ആരുടേതാണ്?
കമലാ സുരയ്യ
* പാതിരാസൂര്യന്റെ നാട്ടിൽ എന്ന യാത്രാ വിവരണം ആരുടേതാണ്?
എസ്.കെ. പൊറ്റെക്കാട്
* കോഴിക്കോട് നിലവിൽ വരുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മാരകത്തിന്റെ പേര്?
ആകാശ മിഠായി
* 2022 - ലെ ONV പുരസ്ക്കാര ജേതാവ് ആരാണ്?
ടി.പത്മനാഭൻ
* മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പി.എൻ. പണിക്കരുടെ പ്രതിമ അനാച്ഛാദനം ചെയ്തത് എവിടെ?
തിരുവനന്തപുരം
* സഞ്ജയന്റെ യഥാർത്ഥ നാമം എന്താണ്?
മാണിക്കോത്ത് രാമുണ്ണി നായർ
* ഏറ്റവും കൂടുതൽ തവണ ജ്ഞാനപീഠം പുരസ്ക്കാരം ലഭിച്ച ഭാഷഏത്?
ഹിന്ദി
* 50 വർഷത്തോളം ചെറുകഥയിൽ മാത്രം ശ്രദ്ധ പതിപ്പിച്ച സാഹിത്യകാരൻ ആരാണ്?
ടി.പത്മനാഭൻ
* തൃക്കോട്ടൂരിന്റെ ഇതിഹാസകാരൻ ആര്?
യു എ. ഖാദർ
* ഭാരതിയ ഭാഷകളിൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ പ്രസിദ്ധികരിച്ച മികച്ച സാഹിത്യ കൃതിക്ക് നൽകുന്ന പുരസ്ക്കാരം ഏത്?
സരസ്വതി സമ്മാൻ
* സരസ്വതി സമ്മാൻ ന്റെ തുക. എത്ര
15 ലക്ഷം രൂപ
* സരസ്വതി സമ്മാൻ നേടിയ ആദ്യ മലയാളി ആര്?
ബാലാമണിയമ്മ -- കൃതി നിവേദ്യം
* വൈലോപ്പിള്ളി രചിച്ച രണ്ട് നാടകങ്ങൾ ഏതെല്ലാം?
ഋഷിശൃംഗൻ, അലക്സാണ്ടർ
* മലയാളത്തിൽ ഒരു വ്യക്തിയുടേതായി ഏർപ്പെടുത്തിയ ആദ്യ അവാർഡ് ഏത്?
ഓടക്കുഴൽ അവാർഡ്
* റഷ്യ എന്ന എം മുകുന്ദന്റെ നോവലിൽ റഷ്യ എന്താണ്?
ഒരു പെൺകുട്ടി.
* RK നാരായണന്റെ കൃതികളിലെ സാങ്കൽപ്പിക നഗരമായ മാൽഗുഡി എവിടെ സ്ഥിതി ചെയ്യുന്നു?
മൈസൂർ
* അധ്യാപകർക്കിടയിലെ ഏറ്റവും നല്ല എഴുത്തുകാരന് നൽകുന്ന പുരസ്കാരമേത്?
ജോസഫ് മുണ്ടശ്ശേരി അവാർഡ്
* സേതു, പുനത്തിൽ കുഞ്ഞബ്ദുല്ല എന്നീ രണ്ടു സാഹിത്യകാരന്മാർ ചേർന്നെഴുതിയ കൃതി ഏത്?
നവഗ്രഹങ്ങളുടെ തടവറ
* സർക്കാർ ജോലി ലഭിക്കാൻ മാതൃഭാഷാ പരിജ്ഞാനം നിർബന്ധമാക്കിയ ഇന്ത്യൻ സംസ്ഥാനമേത്?
കേരളം
* 2022 വർഷത്തെ എഴുത്തച്ഛൻ പുരസ്ക്കാര ജേതാവ് ആര്?
സേതു
* കവി സമ്മേളനം ആരുടെ കൃതിയാണ്?
ഉറൂബ്
* 2022 കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്ക്കാരം നേടിയത് ആർക്ക്?
സേതു (ചേക്കുട്ടി എന്ന നോവലിന്)
* കേരളത്തിലെ ആദ്യ പുസ്തക ഗ്രാമമായി തെരഞ്ഞെടുത്തത് ?
പെരുങ്കുളം (കൊല്ലം ജില്ല)
Post a Comment