Plus 1 : Second Allotment Result Link: Click Here (Published..)
സെക്കൻ്റ് അലോട്ട്മെന്റ് (നിർദ്ദേശങ്ങൾ) :
സെക്കൻ്റ് അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് റിസൾട്ട് പരിശോധിക്കാൻ മുകളിൽ കൊടുത്ത Allotment Result ലിങ്കിൽ ക്ലിക്ക് ചെയ്താൽ വരുന്ന വിൻഡോയിലെ CANDIDATE LOGIN-SWS എന്ന ലിങ്ക് വഴി UserName (Application No.), Password, ജില്ല എന്നിവ നൽകി ലോഗിൻ ചെയ്ത് കയറുക. ആദ്യ തവണ കയറുമ്പോൾ ലോഗിൻ ആയേക്കില്ല. അപ്പോൾ രാണ്ടാമത് ഒന്നുകൂടി ശ്രമിക്കുക. അപ്പോൾ റെഡിയാകും. അതിൽ കയറിയാൽ കാണുന്ന First Allot Results എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ അലോട്ട്മെന്റ് കാണാനാകും.Second Allotment Result - വിദ്യാർത്ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടത് :
പ്ലസ് വൺ പ്രവേശനത്തിനുള്ള Second അലോട്ട്മെന്റ് ലഭിച്ചവർ അലോട്ട്മെന്റ് ലെറ്റർ പ്രിന്റ്, ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം (സർട്ടിഫിക്കറ്റുകളുടെ വിവരങ്ങൾ താഴെ) പ്രവേശനത്തിനായി രക്ഷകർത്താവിനോടൊപ്പം ജൂണ്‍ 12.13 തിയ്യതികളിൽ (ഏതെങ്കിലും ഒരു ദിവസം) സ്കൂളിൽ ഹാജരാകേണ്ടതാണ്.വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിൻറ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകുന്നതാണ്. ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശന സമയത്ത് അടയ്ക്കേണ്ട ഫീസ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷനു ശേഷം സ്കൂളിൽ അടക്കാവുന്നതാണ്. മറ്റ് ഓപ്ഷനുകളിൽ അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് ഇഷ്ടാനുസരണം താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താൽക്കാലിക പ്രവേശനത്തിന് ഫീസടയ്ക്കേണ്ടതില്ല. താൽക്കാലിക പ്രവേശനം നേടുന്നവർക്ക് ആവശ്യമെങ്കിൽ തെരെഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കുകയും ചെയ്യാവുന്നതാണ്. ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്കൂളിലാണ് നൽകേണ്ടത്. അലോട്ട്മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കുന്നതല്ല.(ഒന്നാം അലോട്ട്മെന്റിൽ ഇടം നേടാത്തവർ അടുത്ത അലോട്ട്മെന്റിനായി കാത്തിരിക്കണം.)
വിദ്യാർത്ഥികൾക്ക് അവർ അപേക്ഷിച്ച ഓരോ സ്കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ മുകളിലെ ലിങ്കിൽ പരിശോധിക്കാവുന്നതാണ്.
(മൂന്നാമത്തെ അലാട്ട്മെന്റ് 19/06/2024-ന്.)
----------------------------
Plus 1 : Sports Quota First Allotment : Click Here (Published..)
Plus 1 (VHSE): First Allotment..>>: Click Here (Published..)
അഡ്മിഷൻ സമയത്ത് ഹാജരാക്കേണ്ട രേഖകൾ..
1. അലോട്ട്മെന്റ് ലെറ്റർ (2 page)
2. SSLC സർട്ടിഫിക്കറ്റ് കോപ്പി / Result Print / CBSE Result Page
3. ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (TC) (Original),
4. സ്വഭാവ സർട്ടിഫിക്കറ്റ് (Original),
5. ആധാർ കാർഡ് (Copy)
6. സ്വന്തം പഞ്ചായത്തിലെയോ താലൂക്കിലെയോ സ്കൂളിലാണ് കിട്ടിയത് എങ്കില്‍ പഞ്ചായത്ത് / താലൂക്ക് എന്നിവ തെളിയിക്കുന്നതിന് റേഷന്‍കാർഡ് (ഒറിജിനല്‍ & 1 കോപ്പി) അല്ലെങ്കിൽ നാറ്റിവിറ്റി സർട്ടിഫിക്കറ്റ്,
7. ജാതി തെളിയിക്കുന്നതിന് SSLC സർട്ടിഫിക്കറ്റ് മതിയാകും. അതിൽ നിന്നും വിഭിന്നമായ ജാതിയാണ് അവകാശപ്പെടുന്നത് എങ്കിൽ മാത്രം വില്ലേജിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം. (OEC വിദ്യാർത്ഥികൾ വില്ലേജിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം.)
8. നിശ്ചിത ഫീസ്. (Appendix-3 ൽ ഉൾപ്പെട്ട OBH വിഭാഗങ്ങളില്‍ പെടുന്നവർക്ക് Fee Concession ലഭിക്കുന്നതിന് ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. SC/ST വിഭാഗത്തിൽ പെട്ടവർക്ക് ഫീസിളവ് ഉണ്ടായിരിക്കും.)
9. മുന്നോക്ക ജാതിയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ (EWS) ബന്ധപ്പെട്ട വില്ലേജിൽ നിന്നും ലഭിക്കുന്ന Income & Assets Certificate (ഒറിജിനൽ),
10. Disability Certificate (40% ന് മുകളിൽ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് മാത്രം).
11. ജവാൻമാരുടെയും, ആർമി, നേവി, എയർഫോഴ്സ് എന്നിവരുടെ ആശ്രിതർ ആണെങ്കിൽ ജവാന്റെ സർവീസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. വിരമിച്ചവർ ആണെങ്കിൽ സൈനിക വെൽഫയർ ബോർഡിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം.
12. എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസിനും കോ-കരിക്കുലർ ആക്ടിവിറ്റീസിനും ബന്ധപ്പെട്ട അധികാരികൾ നൽകുന്ന സർട്ടിഫിക്കറ്റ് (Club Certificate) (അനുബന്ധം 4 മാതൃകയിൽ)
13. ബോണസ് പോയിന്റ് അവകാശപ്പെട്ടവർ ആയത് തെളിയിക്കാൻ ആവശ്യമായ ഒറിജിനൽ രേഖകൾ (അപേക്ഷയില്‍ കാണിച്ച സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ),
- NCC-ക്ക് 75% ഹാജറുണ്ടെന്ന സർട്ടിഫിക്കറ്റ്,
- Scout& Guides പുരസ്കാർ ലഭിച്ചവർ,
- LSS പരീക്ഷയിൽ യോഗ്യത നേടിയവർ നിർദ്ദിഷ്ട മാതൃകയിൽ AEO നൽകുന്ന സർട്ടിഫിക്കറ്റ് / LSS സർട്ടിഫിക്കറ്റ് ഹാജരാക്കണം.
- USS പരീക്ഷയിൽ യോഗ്യത നേടിയവർ പരീക്ഷ ഭവനിൽ നിന്നും നൽകിയിട്ടുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം.
- NMMS പരീക്ഷയിൽ യോഗ്യത നേടിയവർ റിസൾട്ട് പേജ് ഹാജരാക്കണം.
- SPC വിദ്യാർത്ഥികൾ SPC Project Kerala നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം.
- JRC, Little Kites, Sports, School Kalolsavam തുടങ്ങിയവ (ഉണ്ടെങ്കിൽ..)
- First Allotment: 05/06/2024
- Second Allotment: 12/06/2024
- Third (Last) Allotment: 19/06/2024
- Class Starting: 24/06/2024
إرسال تعليق