പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കായി പി എം ഫൗണ്ടേഷൻ കേരളത്തിൽ നടത്തുന്ന ടാലൻറ് സെർച്ച് പരീക്ഷയ്ക്ക് ജൂൺ 27 വരെ അപേക്ഷിക്കാം
ആര്‍ക്കൊക്കെ അപേക്ഷിക്കാം
1️⃣ 2024 ലെ എസ്. എസ്.എൽ. സി / ടി. എച്ച്. എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്ക്
2️⃣ സി.ബി.എസ്.ഇ പരീക്ഷയിൽ ഓരോ വിഷയത്തിലും 90% മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക്
3️⃣ സംസ്ഥാന ദേശീയതല മത്സരങ്ങളിൽ (കായികം, കലാസാംസ്കാരികം, നേതൃത്വം, സാമൂഹിക സേവനം, വിവരസാങ്കേതികം) വിജയികളായവരും എല്ലാ വിഷയങ്ങൾക്കും കുറഞ്ഞത് എ ഗ്രേഡ് അല്ലെങ്കിൽ തത്തുല്യ മാർക്ക് എങ്കിലും നേടിയിട്ടുള്ളതുമായ എസ്.എസ്.എൽ.സി/ സി.ബി.എസ്.ഇ നേടിയ വിദ്യാർത്ഥികൾക്ക്.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും.
അടിസ്ഥാന ശാസ്ത്രം, സാമൂഹികശാസ്ത്രം, പൊതുവിജ്ഞാനം, ജനറൽ ഇന്റലിജൻസ് തുടങ്ങിയ വിഷയങ്ങ ളിലുള്ള പത്താം ക്ലാസ് നിലവാരത്തിലുള്ള ചോദ്യങ്ങളാണ് രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഒബ്ജക്റ്റീവ് പരീക്ഷയിൽ ഉണ്ടാവുക.
🗓 അപേക്ഷ 2024 ജൂൺ 20 വരെ
- പരീക്ഷയിൽ നിശ്ചിതമാർക്ക് നേടുന്നവർക്ക് ക്യാഷ് അവാർഡും സാക്ഷ്യപത്രവും നൽകും.
- ഇതിനുശേഷം തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ക്യാമ്പും പിന്നീട് ഇൻറർവ്യൂവും ഉണ്ടായിരിക്കും.
- തെരഞ്ഞെടുക്കുന്ന 10 വിദ്യാർത്ഥികൾക്ക് ഒന്നേകാൽ ലക്ഷം രൂപയുടെ പി എം ഫെല്ലോഷിപ്പ് സമ്മാനിക്കും.
അന്വേഷണങ്ങൾക്ക്
0484 2367279 /+91 751 067 2798
Post a Comment