പ്ലസ് വൺ പ്രവേശനം 2024 : അപേക്ഷ മെയ് 15 മുതൽ
അപേക്ഷ നൽകാനുള്ള അവസാന തീയതി മെയ് 25.
👉 അപേക്ഷ നൽകുന്നതിന് മുമ്പായി ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തുക
ആദ്യം വേണ്ടത് താല്പര്യമുള്ള കോഴ്സും, സ്കൂളും തെരഞ്ഞെടുക്കുക എന്നതാണ് (ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ കോഴ്സുകൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം)
👉 ഏറ്റവും താല്പര്യമുള്ളത് ആദ്യം എന്ന ക്രമത്തിൽ കൂടുതൽ ഓപ്ഷനുകൾ തിരഞ്ഞെടുക്കുക
👉ലഭിച്ച മാർക്ക് കുറവാണെങ്കിൽ, താല്പര്യമില്ലെങ്കിൽ കൂടി ഓപ്ഷനുകൾ കൂടുതലായി നൽകുക
👉 ഓപ്ഷൻ നൽകുമ്പോൾ കോഴ്സിനാണ് പ്രാധാന്യം നൽകുന്നത് എങ്കിൽ എല്ലാ സ്കൂളുകളിലും താല്പര്യമുള്ള കോഴ്സ് കൊടുത്തതിനുശേഷം മറ്റുള്ള ഓപ്ഷനുകൾ തിരഞ്ഞെടുക്കുക.
ഉദാഹരണം :- താല്പര്യമുള്ള വിഷയം സയൻസ് ആണെങ്കിൽ ആദ്യം എല്ലാ സ്കൂളുകളിലും സയൻസ് നൽകുക.
👉 സ്കൂളിനാണ് പ്രാധാന്യം നൽകുന്നതെങ്കിൽ താല്പര്യമുള്ള സ്കൂൾ ആദ്യം എന്ന നിലയിൽ ഓപ്ഷൻ നൽകുക.
♦ ട്രയൽ അലോട്ട്മെന്റ് മെയ് 29ന് നടക്കും.
♦ ആദ്യ അലോട്ട്മെന്റ് ജൂൺ അഞ്ചിനാണ്.
♦ ആദ്യ അലോട്ട്മെന്റിന് ശേഷം തുടർ അലോട്ട്മെന്റുകൾ നടക്കും.
♦ ജൂൺ 24 മുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും.
♦ ജൂലൈ 31 പ്ലസ് വൺ പ്രവേശന നടപടികൾ പൂർത്തിയാക്കും.
APPLICATION LINK HSE
إرسال تعليق