Plus One അഡ്മിഷൻ സമയത്ത് ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകൾ

Plus One അഡ്മിഷൻ സമയത്ത് ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകൾ


അഡ്മിഷൻ സമയത്ത് ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകൾ സംബന്ധിച്ച്.. :- Circular

1. SSLC സർട്ടിഫിക്കറ്റ് കോപ്പി / SSLC Result Print / CBSE Result Page

2. ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (TC) (Original),

3. സ്വഭാവ സർട്ടിഫിക്കറ്റ് (Original),

4. പഞ്ചായത്ത്, താലൂക്ക് എന്നിവ തെളിയിക്കുന്നതിന് SSLC സർട്ടിഫിക്കറ്റിൽ അത് സംബന്ധിച്ച് വിവരങ്ങൾ ഇല്ലെങ്കിൽ റേഷന്‍കാ‍ർ‍ഡ്.

5. ജാതി തെളിയിക്കുന്നതിന് SSLC സർട്ടിഫിക്കറ്റ് മതിയാകും. അതിൽ നിന്നും വിഭിന്നമായ ജാതിയാണ് അവകാശപ്പെടുന്നത് എങ്കിൽ മാത്രം വില്ലേജിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം. (OEC വിദ്യാർത്ഥികൾ വില്ലേജിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം.)

6. Appendix-3 ൽ ഉൾപ്പെട്ട OBH വിഭാഗങ്ങളില്‍ പെടുന്നവർക്ക് Fee Concession ലഭിക്കുന്നതിന് ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.

7. മുന്നോക്ക ജാതിയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ (EWS) ബന്ധപ്പെട്ട വില്ലേജിൽ നിന്നും ലഭിക്കുന്ന Income & Assets Certificate (ഒറിജിനൽ),

8. Disability Certificate (40% ന് മുകളിൽ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് മാത്രം).

9. ജവാൻമാരുടെയും, ആർമി, നേവി, എയർഫോഴ്സ് എന്നിവരുടെ ആശ്രിതർ ആണെങ്കിൽ ജവാന്റെ സർവീസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. വിരമിച്ചവർ ആണെങ്കിൽ സൈനിക വെൽഫയർ ബോർഡിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം.

10. എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസിനും കോ-കരിക്കുലർ ആക്ടിവിറ്റീസിനും ബന്ധപ്പെട്ട അധികാരികൾ നൽകുന്ന സർട്ടിഫിക്കറ്റ് (Club Certificate) (അനുബന്ധം 4 മാതൃകയിൽ)

11. ബോണസ് പോയിന്റ് അവകാശപ്പെട്ടവർ ആയത് തെളിയിക്കാൻ ആവശ്യമായ ഒറിജിനൽ രേഖകൾ (അപേക്ഷയില്‍ കാണിച്ച സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ),
  • NCC-ക്ക് 75% ഹാജറുണ്ടെന്ന സർട്ടിഫിക്കറ്റ്,
  • Scout& Guides പുരസ്കാർ ലഭിച്ചവർ,
  • LSS പരീക്ഷയിൽ യോഗ്യത നേടിയവർ നിർദ്ദിഷ്ട മാതൃകയിൽ AEO നൽകുന്ന സർട്ടിഫിക്കറ്റ് / LSS സർട്ടിഫിക്കറ്റ് ഹാജരാക്കണം.
  • USS പരീക്ഷയിൽ യോഗ്യത നേടിയവർ പരീക്ഷ ഭവനിൽ നിന്നും നൽകിയിട്ടുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം.
  • NMMS പരീക്ഷയിൽ യോഗ്യത നേടിയവർ റിസൾട്ട് പേജ് ഹാജരാക്കണം.
  • SPC വിദ്യാർത്ഥികൾ SPC Project Kerala നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം.
  • JRC, Little Kites, Sports, School Kalolsavam തുടങ്ങിയവ (ഉണ്ടെങ്കിൽ..)
പ്രത്യേക പരിഗണനക്കായി ഉൾപ്പെടുത്തുന്ന എല്ലാ വിവരങ്ങളും വേണ്ടുന്ന സർട്ടിഫിക്കറ്റിന്റെ വിവരങ്ങൾ ഓൺലൈൻ അപേക്ഷയിൽ ഉൾപ്പെടുത്തേണ്ടതുള്ളതിനാൽ എല്ലാ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റ് നമ്പറും തീയതിയും രേഖപ്പെടുത്തിയിട്ടുള്ളതായിരിക്കണം.

----------------

Trial Allotment: 29/05/2024

First Allotment: 05/06/2024

Last Allotment: 19/06/2024

Class Starting: 24/06/2024

Post a Comment

Previous Post Next Post