SSLC പരീക്ഷാ ഫലം മെയ് 8ന്, ഹയർസെക്കൻഡറി ഫലം മെയ് 9ന്

sslc result will publish on may 9,SSLC പരീക്ഷാ ഫലം  മെയ് 8ന്, ഹയർസെക്കൻഡറി ഫലം മെയ് 9ന്

എസ്എസ്എൽസി പരീക്ഷാ ഫലം  മെയ് 8ന് വൈകുന്നേരം 3 മണിക്ക് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഹയർസെക്കൻഡറി, വൊക്കേഷൻ ഹയർ സെക്കൻഡറി ഫലം മെയ് 9നും പ്രഖ്യാപിക്കും. കഴിഞ്ഞവർഷത്തെതിൽ നിന്ന് 11 ദിവസം മുമ്പാണ് ഇത്തവണത്തെ എസ് എസ് എൽ സി പരീക്ഷാഫലം വരുന്നത്.

 സംസ്ഥാനത്താകെ 70 ക്യാമ്പുകളിലായി 10863 അധ്യാപകർ മൂല്യനിർണയ ക്യാമ്പിൽ പങ്കെടുത്തു. ഏപ്രിൽ 3 മുതൽ  20 വരെ 14 ദിവസങ്ങളിലായി മൂല്യനിർണയം പൂർത്തിയാക്കി. ടാബുലെഷൻ,ഗ്രേസ് മാർക്ക് എൻട്രി എന്നിവ പരീക്ഷാഭവൻ പൂർത്തിയാക്കി ഫലപ്രഖ്യാപനത്തിന് തയ്യാറായിക്കൊണ്ടിരിക്കുകയാണ് എന്നും മന്ത്രി പറഞ്ഞു.
 
 നാല് ലക്ഷത്തി ഇരുപത്തിയേഴായിരത്തി ഒരുനൂറ്റിഅഞ്ച് (4,27,105) വിദ്യാർത്ഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതിയത്.

ഹയർസെക്കൻഡറി പരീക്ഷാ ഫലം കഴിഞ്ഞവർഷം മെയ് 25നാണ് നടത്തിയത്. ഇത്തവണ നേരത്തെ നടത്താനായത് കൃത്യമായ ആസൂത്രണത്തിന്റെയും നിർവഹണത്തിന്റെയും ഫലമായാണ്. 4,41,120 വിദ്യാർത്ഥികളാണ് ഹയർ സെക്കണ്ടറി പരീക്ഷാഫലം കാത്തിരിക്കുന്നത്. 

CHECK YOUR SSLC RESULT 2024

CHECK PLUS TWO RESULT 2024

Post a Comment

Previous Post Next Post