സ്കൂള്‍ വാർഷിക പരീക്ഷകള്‍ മാർച്ച്‌ ഒന്നുമുതല്‍

kerala school annual exam 2024,സ്കൂള്‍ വാർഷിക പരീക്ഷകള്‍ മാർച്ച്‌ ഒന്നുമുതല്‍
 

സംസ്ഥാനത്തെ സ്കൂള്‍ വാർഷിക പരീക്ഷകള്‍ മാർച്ച്‌ ഒന്നുമുതല്‍ ആരംഭിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ഇന്ന് ചേർന്ന ക്യുഐപി യോഗത്തിലാണ് തീരുമാനം. ഒന്നുമുതല്‍ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷകൾ മാർച്ച്‌ ഒന്നുമുതൽ മുതല്‍ 27വരെ നടക്കും.
എസ്എസ്എല്‍സി പരീക്ഷ ദിവസങ്ങളില്‍ മറ്റു ക്ലാസുകളിലെ പരീക്ഷ നടത്തില്ല. മുസ്ലിം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന സ്കൂളുകള്‍ക്ക് റമദാൻ വ്രതത്തിന് ശേഷം പരീക്ഷ നടത്താനാണ് തീരുമാനം. പ്രൈമറി സ്കൂളുകളില്‍ മാർച്ച്‌ 18 മുതല്‍ 26 വരെയായാണ് വാർഷിക പരീക്ഷ. പരീക്ഷ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു.

SSLC EXAM MARCH 2024

HSS EXAM MARCH 2024

School Annual Exam Time table 23-24 

Annual exam revised time table


 

Download annual exam question papers

Post a Comment

أحدث أقدم