കാസർകോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന് വ്യത്യസ്തങ്ങളായ നിരവധി പ്രവർത്തനങ്ങൾ നടന്നുവരികയാണ്. അതേസമയം ദേശീയ-സംസ്ഥാന പഠനങ്ങൾ നമ്മുടെ ജില്ലയിലെ കുട്ടികളുടെ പ്രകടനം ഇനിയും മെച്ചപ്പെടേണ്ടതുണ്ട് എന്ന സൂചനയാണ് നൽകുന്നത്. ഈ പശ്ചാത്തലത്തിലാണ് ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ നിന്ന് 2023-24 അധ്യയനവർഷം എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകൾ അഭിമുഖീകരിക്കുന്ന കുട്ടികൾക്ക് പഠനപിന്തുണ നൽകുന്നതിന് ജില്ലാ പഞ്ചായത്തിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ വ്യത്യസ്ത വിഷയങ്ങളിൽ പഠനസാമഗ്രികൾ തയ്യാറാക്കേണ്ടതിന്റെ ആവശ്യകത ജില്ലാതല ഉന്നതാധികാര യോഗങ്ങളിൽ ചർച്ചചെയ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ ഡയറ്റ് കാസർകോടിന്റെ അക്കാദമിക നേതൃത്വത്തിൽ ജില്ലയിലെ മികച്ച അധ്യാപകരെ ഉൾപ്പെടുത്തിക്കൊണ്ട് പത്താംതരത്തിൽ ഐ.ടി. ഒഴിച്ചുള്ള എല്ലാ വിഷയങ്ങളിലും പ്ലവിൽ ഏറ്റവും പ്രയാസമേറിയ ആറ് വിഷയങ്ങളിലും ഗണിതം, ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്) പഠനപിന്തുണാസാമഗ്രികൾ തയ്യാറാക്കിയിരിക്കുകയാണ്.
Post a Comment