ന്യൂനപക്ഷ വിഭാഗങ്ങളിലെ ബിരുദം, ബിരുദാന്തരബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് സിഎച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഹോസ്റ്റൽ സ്റ്റെപ്പന്റ് / പ്രതിവർഷ സ്‌കോളർഷിപ്പ് ഇവയിൽ ഒന്നിന് അപേക്ഷിക്കാവുന്നതാണ്. ബിരുദം – 5000 രൂപ, ബിരുദാനന്തര ബിരുദം – 6000 രൂപ, പ്രൊഫഷണൽ കോഴ്‌സുകൾ – 7000 രൂപ, ഹോസ്റ്റൽ സ്‌റ്റൈപ്പന്റ് – 13000 രൂപ എന്നിങ്ങനെയാണ് സ്‌കോളർഷിപ്പ് തുക. മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈനർ, പാഴ്‌സി എന്നീ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ അനുവദിക്കുന്ന സ്‌കോളർഷിപ്പാണിത്.
ബിപിഎൽ വിഭാഗക്കാർക്ക് പ്രഥമ പരിഗണന ലഭിക്കും. ബി പി എൽ വിഭാഗക്കാരുടെ അഭാവത്തിൽ എ പി എൽ വിഭാഗക്കാരിൽ എട്ടു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെയും പരിഗണിക്കും.
പ്രതിവർഷ സ്കോളർഷിപ്പ്
🔘 ബിരുദം : ₹ 5,000/-
🔘 ബിരുദാനന്തര ബിരുദം : ₹ 6,000/-
🔘 പ്രൊഫഷണൽ കോഴ്സ് : ₹ 7,000/-
🔘 ഹോസ്റ്റൽ സ്റ്റൈപന്റ് : ₹ 13,000/-
🔵 ഒരു വിദ്യാർത്ഥിനിക്ക് സ്കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപന്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാവുന്നതാണ്
🔵 കോളേജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും, സ്ഥാപന മേധാവി അംഗീകരിച്ചി ട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും ഹോസ്റ്റൽ സ്റ്റൈപ്പന്റിനായി അപേക്ഷിക്കാവുന്നതാണ്.
🔴 കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാർത്ഥിനികളെ തെരഞ്ഞെടുക്കുന്നത്.
NOTIFICATION | APPLY NOW
🖥 വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് http://minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. http://minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റിലെ സ്‌കോളർഷിപ്പ് ലിങ്കിലുടെ സ്‌കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമവകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിലും ജില്ലാ കളക്ടറേറ്റുകളിലെ ന്യൂനപക്ഷ സെല്ലുകളുമായും ബന്ധപ്പെടാവുന്നതാണ്.
Post a Comment