ലോക അറബിഭാഷ ദിനം; അറബിക് ഓൺലൈൻ ക്വിസ് മത്സരം

arabic day quiz competition,ലോക അറബിഭാഷ ദിനം;അറബിക് ഓൺലൈൻ ക്വിസ് മത്സരം

ലോക അറബിഭാഷ ദിനം

LP, UP, HS, HSS വിദ്യാർത്ഥികൾക്കായി 2023 ഡിസംബർ 17ന്
Al Makthab Resource Blog
അറബിക് ഓൺലൈൻ ക്വിസ് മത്സരം (Season-2) സംഘടിപ്പിക്കുന്നു.

മത്സരക്രമം:

👉🏻HSS: 17/12/2023 (ഞായർ) 6.15PM

👉🏻LP: 17/12/2023 (ഞായർ) 7.00PM

👉🏻UP: 17/12/2023 (ഞായർ) 8.00PM

👉🏻HS: 17/12/2023 (ഞായർ) 9.00PM.

വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകുന്നതാണ്. A+, A ഗ്രേഡുകൾ നേടുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ സർട്ടിഫിക്കറ്റുകളും ലഭ്യമാകുന്നതാണ്..
🌹🌹🌹🌹🌹

മത്സരം സംബന്ധിച്ച നിർദ്ദേശങ്ങൾ👇🏻:

👉🏻 മത്സരം സംസ്ഥാനതലത്തിലായിരിക്കും. സംസ്ഥാന തലത്തിൽ ഓരോ വിഭാഗത്തിലും 1,2,3 സ്ഥാനം നേടുന്ന വിജയികളെ തെരഞ്ഞെടുക്കുന്നതും സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും  നൽകുന്നതുമായിരിക്കും. (അധ്യാപകർ/രക്ഷിതാവ് മുഖേന വിജയികൾക്കുള്ള സമ്മാനങ്ങൾ അയച്ചു നൽകുന്നതാണ്.)

👉🏻 ഒരു സ്‌കൂളിൽ നിന്നും എത്ര കുട്ടികൾക്ക് വേണമെങ്കിലും പങ്കെടുക്കാവുന്നതാണ്. മത്സരത്തിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല.
(മത്സര ദിവസം ലിങ്കിൽ കയറി ഉത്തരങ്ങൾ Submit ചെയ്താൽ മതിയാകുന്നതാണ്.)

👉🏻 മുകളിൽ കൊടുത്ത സമയക്രമം അനുസരിച്ച് മത്സരം നടത്തപ്പെടുന്നതാണ്.
(LP, UP, HS വിഭാഗങ്ങൾക്ക് ഓരോ മണിക്കൂർ വീതവും, HSS വിഭാഗത്തിന് 45 മിനുട്ടും ആയിരിക്കും മത്സരം.)

👉🏻 കുട്ടികൾക്ക് പങ്കെടുക്കാനുള്ള സൗകര്യാർത്ഥവും, സൈറ്റ് busy ആകാതിരിക്കാനും വേണ്ടി ഓരോ ജില്ലകളിലേക്കും പ്രത്യേകം ലിങ്കുകൾ ഉണ്ടായിരിക്കുന്നതാണ്.
(അതാത് ജില്ലയിലെ ലിങ്കിൽ കയറിയാണ് കുട്ടികൾ മത്സരത്തിൽ പങ്കെടുക്കേണ്ടത്.)

👉🏻  ഓരോ വിഭാഗത്തിലും അതാത് ക്ലാസ്സ് പരിധിയിലെ വിദ്യാർത്ഥികളാണ് പങ്കെടുക്കേണ്ടത്.
(LP വിഭാഗത്തില്‍ 2,3,4 ക്ലാസ്സുകളിലെ കുട്ടികൾക്ക് മാത്രം).

👉🏻 20 ചോദ്യങ്ങൾ ആണ് ഉണ്ടാകുക. ഓരോ ചോദ്യങ്ങൾക്കും 4 വീതം ഉത്തരങ്ങൾ ഓപ്‌ഷൻ ആയി ഉണ്ടായിരിക്കും. 90% ന് മുകളിൽ സ്‌കോർ നേടുന്നവർക്ക് A+ ഗ്രേഡായും, 75%ന് മുകളിൽ നേടുന്നവർക്ക് A ഗ്രേഡ് ആയും പരിഗണിക്കുന്നതാണ്.
(ആദ്യത്തെ 30 മിനിറ്റിനുള്ളിൽ ഉത്തരങ്ങൾ Submit ചെയ്യുന്നവരിൽ നിന്നാണ് A+ ഗ്രേഡുകാരെ പരിഗണിക്കുകയുള്ളൂ.)

👉🏻 ഒരു ഫോണിൽ നിന്നും ഒരു തവണ മാത്രമേ ഉത്തരങ്ങൾ Submit ചെയ്യാൻ കഴിയൂ. അതുകൊണ്ട് ആദ്യ തവണ തന്നെ കൃത്യമായ ഉത്തരങ്ങൾ നൽകി Submit ചെയ്യാൻ ശ്രദ്ധിക്കുക. (ഒന്നിലധികം കുട്ടികൾ ഒരേ കാറ്റഗറിയിൽ പങ്കെടുക്കാൻ ഉണ്ടെങ്കിൽ വ്യത്യസ്ത ഫോണിൽ നിന്നും ചെയ്യാൻ ശ്രമിക്കേണ്ടതാണ്.)

👉🏻 ഉത്തരങ്ങൾ Submit ചെയ്ത ഉടനെ സ്‌കോർ കാണാനോ ശരിയായ ഉത്തരങ്ങൾ കാണാനോ സാധിക്കില്ല.

👉🏻അതാത് മത്സരങ്ങളുടെ സമയം പൂർണമായും സമാപിച്ച ശേഷം മാത്രമേ സ്‌കോർ കാണാനുള്ള ലിങ്ക് വഴി പങ്കെടുത്ത ഓരോ കുട്ടികളുടെയും സ്‌കോർ കാണാൻ സാധിക്കുകയുള്ളൂ.

👉🏻 എല്ലാ വിഭാഗങ്ങളുടെയും മത്സരഫലങ്ങൾ ഡിസംബർ 18 അന്താരാഷ്ട്ര അറബിക് ദിനത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്.

മത്സര സമയത്ത് ഉത്തരങ്ങൾ Submit ചെയ്യുന്നതിന് മുമ്പായി ലിങ്കിൽ നൽകേണ്ട വിവരങ്ങൾ:

●കുട്ടിയുടെ പേര്,
●സ്‌കൂളിന്റെ പേര്,
●ജില്ലയുടെ പേര്,
●ഉപജില്ലയുടെ പേര്.
(ഉപജില്ല ഏതാണെന്ന് കുട്ടികൾ ചോദിച്ചു മനസ്സിലാക്കി വെക്കുക.)

മത്സരത്തെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ👇🏻താഴെ ലിങ്കിൽ ലഭ്യമായിരിക്കുന്നതാണ്.

Click on Link👇🏻:

LP SECTION

UP SECTION

HS SECTION

HSS SECTION


മത്സരം നടക്കുന്ന ദിവസങ്ങളിൽ ചോദ്യങ്ങൾ അടങ്ങിയ എല്ലാ ജില്ലകളുടെയും ലിങ്കുകൾ മുകളിൽ👆🏻 കൊടുത്ത ലിങ്കിൽ തന്നെയാണ് ഉണ്ടായിരിക്കുക.
(ഇപ്പോൾ ട്രയൽ മത്സരം മുകളിലെ ലിങ്കിൽ ലഭ്യമാണ്..)

- Co-ordinator,
Al Makthab Blog Arabic Day Quiz Competition,

Post a Comment

أحدث أقدم