സംസ്ഥാനത്തെ സർക്കാർ/ സർക്കാർ എയ്ഡഡ് സ്‌കൂളുകളിലെ ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്‌കോളർഷിപ്പ് അനുവദിക്കുന്ന “കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതി” യിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം http://egrantz.kerala.gov.in, http://bcdd.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 8 വരെ
ക്ലാസ്സുകളിൽ പഠിക്കുന്ന OBC വിഭാഗം വിദ്യാർത്ഥികളിൽ കൂടുതൽ മാർക്ക്, കുറഞ്ഞ വരുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിവർഷം 1500/- രൂപ വീതം സ്കോളർഷിപ്പ് അനുവദിക്കുന്ന "കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതി" പ്രകാരം 2023-24
വർഷത്തെ അപേക്ഷ ക്ഷണിക്കുന്നു.
വിദ്യാർഥികൾ സ്‌കൂളുകളിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 15. കൂടുതൽ വിവരങ്ങൾക്ക്: 0471-2727379.
അപേക്ഷകർക്കുള്ള നിർദ്ദേശങ്ങൾ
1. സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ 1 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന OBC വിഭാഗങ്ങളിൽ ഉൾപ്പെട്ട വിദ്യാർത്ഥികളെയാണ് ഈ പദ്ധതിക്കായി പരിഗണിക്കുന്നത്.
2. സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കാവുന്ന സമുദായങ്ങളുടെ പട്ടിക അനുബന്ധം 1 ആയി
ചേർക്കുന്നു.
3 കുടുംബവാർഷിക വരുമാന പരിധി 2.5 ലക്ഷം രൂപയായിരിക്കും.
4. ഒ.ഇ.സി, ഒ.ബി.സി(എച്ച്), ന്യൂനപക്ഷ വിഭാഗങ്ങളിൽ ഉൾപ്പെട്ടവർ അപേക്ഷിക്കേണ്ടതില്ല. 5. അപേക്ഷാഫാറത്തിന്റെ അനുബന്ധം 2 ആയി ചേർക്കുന്നു. @www.bcdd.kerala.gov.in, www.egrantz.kerala.gov.in om înımknamigaglej. എല്ലാ സ്കൂളുകളിലും ലഭ്യമാണ് (ഫോട്ടോസ്റ്റാറ്റ് ഉപയോഗിക്കാവുന്നതാണ്).
6. മാനദണ്ഡങ്ങൾ പ്രകാരം അർഹരായ വിദ്യാർത്ഥികൾ നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫാറം പൂരിപ്പിച്ച് 2023 നവംബർ 15 നകം സ്കൂൾ പ്രധാനാധ്യാപകനെ ഏൽപ്പിക്കേണ്ടതാണ്.
7. ഇ-ഡിസ്ട്രിക്റ്റ് പോർട്ടൽ മുഖേന ലഭ്യമായ വരുമാന സർട്ടിഫിക്കറ്റ് നിർബന്ധമായും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
8. സ്കൂൾ പ്രവേശന സമയത്ത് ജാതി തെളിയിക്കുന്ന രേഖ ഹാജരാക്കിയിട്ടില്ലാത്തവർ അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ നോൺ-ക്രീമീലെയർ അല്ലെങ്കിൽ ജാതി തെളിയിക്കുന്ന രേഖ ഹാജരാക്കേണ്ടതാണ്.
إرسال تعليق