പ്രതിഭാ ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ

KSTU CH MUHAMMED KOYA PRATHIBHA QUIZ 2023 24,Prathibha quiz, ch prathibha quiz 2023, പ്രതിഭാ ക്വിസ്,സി എച്ച് പ്രതിഭാ ക്വിസ് 2023,കെ എസ് ടി യു,

 

⭕ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികക്ക് വേണ്ടി കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ എസ് ടി യു) വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടുകൂടി സംഘടിപ്പിക്കുന്ന പ്രതിഭ ക്വിസ് മത്സരമാണിത്

⭕ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന എൽപി , യു പി ,എച്ച് എസ് , എച്ച് എസ് എസ് എന്നീ വിഭാഗങ്ങളിൽ പ്രത്യേകം പ്രത്യേകം മത്സരം നടക്കുന്നതാണ്

⭕ ട്രയൽ മത്സരവും പ്രാഥമിക മത്സരവും ഓൺലൈൻ വഴിയാണ് നടക്കുന്നത്

⭕ ട്രയൽ മത്സരം 2023 സെപ്റ്റംബർ 21വ്യാഴാഴ്ച വൈകുന്നേരം 5 മണിക്കും പ്രാഥമിക മത്സരം സെപ്റ്റംബർ 22 വെള്ളിയാഴ്ച നിശ്ചയിക്കപ്പെട്ട സമയത്തും നടക്കുന്നതാണ്

പ്രാഥമികം

സെപ്റ്റംബർ 22 വെള്ളിയാഴ്ച

LP  11:00  AM

UP 3:00 PM

HS 4:00 PM

HSS 7:30 PM

⭕ പ്രാഥമിക മത്സരത്തിന് 40 ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ 15 മിനിറ്റ് സമയം മാത്രമേ അനുവദിക്കുകയുള്ളൂ

⭕ സബ്ജില്ല ,ജില്ല സംസ്ഥാന . മത്സരങ്ങൾ പ്രത്യേകം നിർണയിക്കപ്പെടുന്ന സ്ഥലത്ത് ഫിസിക്കലായി നടക്കുന്നതാണ്

⭕ പ്രാഥമിക മത്സരത്തിൽ നിശ്ചിത സമയത്തിനുള്ളിൽ കൂടുതൽ സ്കോർ നേടുന്നവരാണ്  സബ്ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടുന്നത്

(കട്ട് ഓഫ് മാർക്ക് ഉണ്ടായിരിക്കുന്നതാണ്)

⭕ സബ്ജില്ലയിൽ നിന്ന് ഒന്ന് രണ്ട് സ്ഥാനങ്ങൾ കിട്ടുന്ന കുട്ടികൾക്ക് ജില്ല മത്സരത്തിലും ജില്ലയിൽ നിന്ന് ഒന്ന്. രണ്ട് സ്ഥാനങ്ങൾ കിട്ടുന്ന കുട്ടികൾക്ക് സംസ്ഥാന മത്സരത്തിലും പങ്കെടുക്കാൻ അർഹത ഉണ്ടായിരിക്കും

⭕ പ്രാഥമിക മത്സരം ഓൺലൈൻ ആയതുകൊണ്ട് നെറ്റ് സൗകര്യമുള്ള ഫോൺ ഉപയോഗിക്കേണ്ടതാണ്

⭕ സംസ്ഥാന മത്സരത്തിൽ പങ്കെടുത്ത് വിജയിക്കുന്ന കുട്ടികൾക്ക് ലാപ്ടോപ്പ് ,ടാബ് , മൊബൈൽ ഫോൺ എന്നീ സമ്മാനങ്ങളും സബ് ജില്ലയിലും ജില്ലയിലും പങ്കെടുത്തു വിജയിക്കുന്നവർക്കും ആകർഷകമായ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും ലഭിക്കുന്നതാണ്

⭕ പ്രാഥമിക മത്സരത്തിൽ പങ്കെടുത്ത് സബ്ജില്ലാ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വരെ സബ്ജില്ലാ കോഡിനേറ്റർ ഫോൺ മുഖാന്തിരം നിങ്ങളെ നേരിട്ട് അറിയിക്കുന്നതാണ്

⭕ വൈജ്ഞാനിക മേഖലയിലെ പ്രതിഭകളെ കണ്ടെത്തുന്നതിനായി സംഘടിപ്പിക്കുന്ന സി എച്ച് മുഹമ്മദ് കോയ പ്രതിഭാ ക്വിസിൽ അറിവ് അളക്കുന്ന ഏത് ചോദ്യവും മത്സരാർത്ഥികൾ പ്രതീക്ഷിക്കേണ്ടതാണ്.

⭕ പൊതു വിജ്ഞാനം

⭕ കറന്റ് അഫയേഴ്സ്

⭕ റീസണിങ് എബിലിറ്റി

⭕ ചരിത്രം

⭕ ശാസ്ത്രം

⭕ ഗണിതം

⭕ സാഹിത്യം

⭕ ദേശീയ രാഷ്ട്രീയം

⭕ കേരള രാഷ്ട്രീയം

⭕ കേരള വിദ്യാഭ്യസ സാമൂഹിക മുന്നേറ്റം

⭕ സി.എച്ച് എന്ന ബഹുമുഖ പ്രതിഭ


തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങളോടൊപ്പം ഓരോ വിദ്യാർത്ഥിയും പഠിച്ചുകൊണ്ടിരിക്കുന്ന തലങ്ങളിലെ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയും ചോദ്യങ്ങൾ ഉണ്ടാകാം.

പ്രാഥമിക മത്സരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക

 

Post a Comment

أحدث أقدم