പ്രകൃതിയുടെ സൗന്ദര്യവും പ്രാധാന്യവും പകര്‍ത്താന്‍ നിങ്ങളുടെ ക്യാമറക്കണ്ണുകള്‍ക്ക് കഴിവുണ്ടോ? എങ്കില്‍ ലോകത്തെ ഏറ്റവും കൂടുതല്‍ സമ്മാനത്തുക നല്‍കുന്ന ഫോട്ടോഗ്രഫി മത്സരത്തിനായി തയ്യാറായിക്കോളൂ. ഗ്രീന്‍ സ്റ്റോം ഫൗണ്ടേഷനും യുണൈറ്റഡ് നേഷന്‍സ് കണ്‍വെന്‍ഷന്‍ ടു കോംബാറ്റ് ഡെസര്‍ട്ടിഫിക്കേഷനും (UNCCD) സംയുക്തമായി സെപ്റ്റംബര്‍ ഒന്ന് മുതല്‍ 2024 ഏപ്രില്‍ വരെ സംഘടിപ്പിക്കുന്ന 15-ാമത് ഗ്ലോബല്‍ ഫോട്ടോഗ്രഫി ഫെസ്റ്റിവലിന്റെ ഭാഗമായാണ് മത്സരം. 30000 യുഎസ് ഡോളറാണ് (24.96 ലക്ഷം) ആകെ സമ്മാനത്തുക. മൊബൈല്‍, ക്യാമറ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. 'Beautiful Landscapes' ആണ് ഈ വര്‍ഷത്തെ പ്രമേയം.
ക്യാമറ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തിന് 10,000 (8.32 ലക്ഷം രൂപ) യുഎസ് ഡോളറാണ് ലഭിക്കുക. ഫസ്റ്റ് റണ്ണറപ്പിന് 5000 യുഎസ് ഡോളറും (4.16 ലക്ഷം രൂപ) സെക്കന്‍ഡ് റണ്ണറപ്പിന് 3000 യുഎസ് ഡോളറും (2.49 ലക്ഷം രൂപ) സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം നേടുന്ന മൂന്ന് പേര്‍ക്ക് 1000 യുഎസ് ഡോളര്‍ (83000 രൂപ) വീതവും സമ്മാനമായി ലഭിക്കും. മൊബൈല്‍ ഫോണ്‍ വിഭാഗത്തില്‍ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 3000, 2000, 1000 യുഎസ് ഡോളര്‍ സമ്മാനമായി ലഭിക്കും. ഇതുകൂടാതെ ഇരുവിഭാഗങ്ങളിലും പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി 3000 യു.എസ്.ഡോളര്‍ വരുന്ന സമ്മാനങ്ങളും നീക്കിവെച്ചിട്ടുണ്ട്
മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സെപ്റ്റംബര്‍ 30-നകം www.greenstorm.green എന്ന പോര്‍ട്ടലില്‍ സെപ്റ്റംബര്‍ 30-നകം ഫോട്ടോകള്‍ അപ്ലോഡ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് green@greenstorm.green എന്ന മെയില്‍ ഐഡിയിലോ 91 9961142800 എന്ന നമ്പറിലോ ബന്ധപ്പെടാം
إرسال تعليق