കോഴിക്കോട് ജില്ലയിൽ നിപ്പ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടിയന്തര മുൻകരുതലുകൾ നിർദ്ദേശങ്ങൾ നൽകി. സ്കൂളുകളിൽ ധരിച്ചു വരേണ്ടതാണ്. സാമൂഹിക അകലം പാലിക്കണം. പനി, തലവേദന, ജലദോഷം മുതലായ അസുഖങ്ങൾ ഉള്ളവർ പൂർണമായി സുഖപ്പെട്ട ശേഷം മാത്രം സ്കൂളിൽ വരിക. ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക. വവ്വാലുകൾ കടിച്ച ചാമ്പങ്ങ, പേരക്ക, മാങ്ങ പോലുള്ള കായ്ഫലങ്ങൾ ഒഴിവാക്കുക. ക്ലാസുകളിൽ കുട്ടികളുടെ ഹാജർ നില സാധാരണയിൽ കുറയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നിർബന്ധമായും ജില്ലാ വിദ്യാഭ്യാസ വകുപ്പ് നോഡൽ ഓഫീസറെ വിവരമറിയിക്കേണ്ടതാണ്. (ഫോണ്‍ : 9446859094)

Post a Comment