‘അസോസിയേഷൻ ഓഫ് മാത്തമാറ്റിക്സ് ടീച്ചേഴ്സ് ഓഫ് ഇന്ത്യ’ നടത്തുന്ന 55–ാമതു ദേശീയ മാത്‌സ് ടാലന്റ് മത്സരത്തിൽ പങ്കെടുക്കാൻ 31ന് അകം സ്കൂൾ /കോളജ് വഴി അപേക്ഷ സമർപ്പിക്കണം. വെബ്: www.amtionline.com.
താഴെപ്പറയുന്ന വിഭാഗങ്ങളിൽ മത്സരം നടത്തും.
പ്രൈമറി – 5, 6 ക്ലാസുകൾ
സബ് ജൂനിയർ – 7, 8 ക്ലാസുകൾ
ജൂനിയർ – 9, 10 ക്ലാസുകൾ
ഇന്റർ – 11, 12 ക്ലാസുകൾ
സീനിയർ – ആർട്സ്, സയൻസ്, ടെക്നിക്കൽ സ്ഥാപനങ്ങളിലെ ബിരുദ ക്ലാസുകൾ
ഫീസ് – 150 രൂപ. ഓരോ വിഭാഗത്തിലെയും സിലബസ് സൈറ്റിലുണ്ട്. സീനിയറൊഴികെ വിഭാഗങ്ങളുടെ പ്രിലിമിനറി ഒക്ടോബർ 7ന് 2 മണിക്കൂർ ഒബ്ജക്ടീവ് ടെസ്റ്റ്. അതതു സ്ഥാപനത്തിൽതന്നെ ഉത്തരങ്ങൾ വിലയിരുത്തി മികച്ച 10% പേരുടെ വിവരങ്ങൾ അസോസിയേഷന് അയച്ചുകൊടുക്കും. ഇവർക്കു നവംബർ 4ന് വിവരണ രീതിയിലുള്ള 3 മണിക്കൂർ ഫൈനൽ ടെസ്റ്റുണ്ട്. ഇതിന്റെ ഉത്തരക്കടലാസുകൾ അസോസിയേഷന് അയച്ചുകൊടുക്കും. ഇവ മൂല്യനിർണയം നടത്തി, ഓരോ ലവലിലെയും ആദ്യ 3 സ്ഥാനക്കാർക്ക് യഥാക്രമം 5000 / 2500/ 1250 രൂപ സമ്മാനം നൽകും. സമ്മാനം മാത്രമല്ല, ഗണിത ഉപരിപഠനത്തിനുള്ള പ്രേരകശക്തിയായി ഈ പരീക്ഷകളിലെ മികവിനെ കാണാം.
സീനിയർ വിഭാഗം
വിവരണ രീതിയിലുള്ള ഒരു പരീക്ഷ മാത്രം. മാത്തമാറ്റിക്സ് ബിഎസ്‌സി നിലവാരത്തിലുള്ള ചോദ്യങ്ങൾ.
പൂർണവിവരം സൈറ്റിലെ പ്രോസ്പെക്ടസിലുണ്ട്. ചെന്നൈ ഓഫിസുമായും ബന്ധപ്പെടാം. The Association of Mathematics Teachers of India, 85 (Old 37), Venkatarangan Street, Triplicane, Chennai – 600005: ഫോൺ: 044-28441523: support@ amtonline.com.
Post a Comment