കേരള ഗണിതശാസ്ത്രപരിഷത്ത് സംസ്ഥാനതലത്തിൽ നടത്തുന്ന മാത്‌സ് ടാലന്റ് സെർച്ച് സ്കോളർഷിപ്പ് പരീക്ഷയ്ക്ക് (എം.ടി.എസ്.ഇ.) അപേക്ഷിക്കാം.കേരള, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സിലബസുകളിൽ എൽ.കെ.ജി.മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പങ്കെടുക്കാം. ഡിസംബർ എട്ടിന് നടക്കുന്ന പ്രാഥമികപരീക്ഷയിൽ മികവു നേടുന്നവർക്കുള്ള രണ്ടാംഘട്ടപരീക്ഷ ജനുവരി 27-ന് ജില്ലാ കേന്ദ്രങ്ങളിൽ നടത്തും. ഇതിൽ ഒന്നുമുതൽ 10 വരെ റാങ്ക് നേടുന്ന എല്ലാവിഭാഗത്തിലുമുള്ള കുട്ടികൾക്കും മെറിറ്റ് സർട്ടിഫിക്കറ്റും സ്കോളർഷിപ്പും ലഭിക്കും. കൂടാതെ ഒന്നാംറാങ്കുകാർക്ക് സുവർണമുദ്രയും ലഭിക്കും.
അപേക്ഷയ്ക്ക് 15 രൂപ തപാൽ സ്റ്റാമ്പ് സഹിതം ജനറൽ സെക്രട്ടറി, കേരള ഗണിതശാസ്ത്രപരിഷത്ത്, മണർകാട് പി.ഒ, കോട്ടയം-19 എന്ന വിലാസത്തിൽ അപേക്ഷിക്കുക. വിവരങ്ങൾക്ക്: 9447806929, 9747934031 (വാട്സാപ്പ്).
إرسال تعليق