2023- 2025 അദ്ധ്യയന വർഷത്തേക്ക് “ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ് - D.El.Ed.) കോഴ്സിന് ഗവൺമെന്റ്/എയ്ഡഡ് സ്ഥാപനങ്ങളിലേക്ക് താഴെ പറയുന്ന യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. സംസ്ഥാനത്തു നിലവിലുണ്ടായിരുന്ന “ഡിപ്ലോമ ഇൻ എഡ്യൂക്കേഷൻ (ഡി.എഡ്) കോഴ്സിന്റെ പേര് “ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ'' (ഡി.എൽ.എഡ്) എന്നു മാറ്റി പുനർനാമകരണം ചെയ്യുകയും എൽ.പി./യു.പി. അദ്ധ്യാപക വിദ്യാഭ്യാസത്തിന്റെ ഘടനയും സ്വഭാവവും പാഠ്യപദ്ധതിയും 2018 2019 അദ്ധ്യയന വർഷം മുതൽ സ.ഉ (സാധാ) നം. 1700/2018/ പൊ.വി.വ. തീയതി: 05.05.2018 പ്രകാരം പരിഷ്കരിച്ച് ഉത്തരവു പുറപ്പെടുവിക്കുകയുമുണ്ടായി. (സ്ഥാപനങ്ങളുടെ ലിസ്റ്റ് അനുബന്ധമായി ചേർത്തിട്ടുണ്ട്. നാല് സെമസ്റ്ററുകളിലായി രണ്ടു വർഷമാണ് കോഴ്സിന്റെ കാലാവധി.
യോഗ്യതകൾ :
അപേക്ഷകർ താഴെ പറയുന്ന ഏതെങ്കിലും പരീക്ഷയിൽ മിനിമം 50 ശതമാനം മാർക്ക് നേടിയിരി
ക്കണം.
1. കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റി നടത്തുന്ന പ്രീഡിഗ്രി അല്ലെങ്കിൽ തത്തുല്യ മായി അംഗീകരിച്ചിട്ടുള്ള പരീക്ഷ.
2. കേരളത്തിലെ ഹയർ സെക്കന്ററി പരീക്ഷ ബോർഡ് നടത്തുന്ന ഹയർ സെക്കന്ററി പരീക്ഷ അല്ലെങ്കിൽ തത്തുല്യമായി കേരള സർക്കാർ അംഗീകരിച്ചിട്ടുള്ള പരീക്ഷ.
3. ആകെയുള്ള സീറ്റുകളിൽ സയൻസ് വിഭാഗത്തിന് 40 ശതമാനം, ഹ്യൂമാനിറ്റീസ് വിഭാഗത്തിന് 40 ശതമാനം, കോമേഴ്സ് വിഭാഗത്തിന് 20 ശതമാനം എന്നിങ്ങനെ നിജപ്പെടുത്തിയിരിക്കുന്നു.
For Self Finance Institution : Notification & Application Form
DElEd Department Quota : Notification & Application
إرسال تعليق