സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പ്രാഗത്ഭ്യമുള്ള
വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റടിസ്ഥാനത്തില്‍ സരോജിനി - ദാമോദരന്‍ ഫാണ്ടേഷന്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പാണ് വിദ്യാധന്‍ സ്കോളര്‍ഷിപ്പ്, SSLC / CBSE X പാസ്സാകുന്ന വിദ്യാര്‍ത്ഥികളില്‍
നിന്നും കൃത്യമായ തിരഞ്ഞെടുപ്പ് നടത്തിയായിരിക്കും സ്കോളര്‍ഷിപ്പ് നല്‍കുക
അപ്രകാരം തിരഞ്ഞെടുക്കുന്നവര്‍ക്ക് തുടക്കത്തില്‍ 2 വര്‍ഷത്തേയ്ക്ക് പതിനായിരം (10,000) രൂപ
വീതം സ്കോളര്‍ഷിപ്പ് ലഭിക്കുന്നതാണ്. തുടര്‍ന്നും അവര്‍ പഠനത്തിലെ പ്രാഗല്‍ഭ്യം നിലനിര്‍ത്തി
ഉയര്‍ന്ന നിലയില്‍ പാസ്സാകുന്നപക്ഷം അവര്‍ തിരഞ്ഞെടുക്കുന്ന ഏത് വിദ്യാഭ്യാസ പദ്ധതിയ്ക്കും
15000 രൂപ മുതല്‍ 60000 രൂപാവരെയുള്ള സ്കോളര്‍ഷിപ്പ് ഫണ്ടേഷനില്‍ നിന്നോ അല്ലെങ്കില്‍
പുറത്തുനിന്നുള്ള സ്പോണ്‍സേഴ്സ് വഴിയോ ലഭ്യമാക്കുന്നതാണ്.
അപേക്ഷകരുടെ കുറഞ്ഞ യോഗ്യത
വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപയില്‍ താഴെയുള്ള
കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളില്‍ SSLC 2022-23 മാര്‍ച്ച് പരീക്ഷയ്ക്ക് എല്ലാ
വിഷയങ്ങളിലും A+ / CBSE 2022-23 മാര്‍ച്ച് പരീക്ഷയില്‍ എല്ലാവിഷയങ്ങള്‍ക്കും A1 ലഭിച്ചവര്‍ക്കാണ് അപേക്ഷിയ്ക്കുവാന്‍ യോഗ്യതയുള്ളത്. (ഭിന്ന ശേഷി / ശാരീരിക
വൈകല്യം ഉള്ളവര്‍ക്ക് എല്ലാ വിഷയങ്ങളിലും A മതി)
إرسال تعليق