ആധാർ കാർഡ് സൗജന്യമായി ഇപ്പോൾ പുതുക്കാം

 

renew-aadhaar-card-free-now-complete-guide,ആധാർ കാർഡ് സൗജന്യമായി ഇപ്പോൾ പുതുക്കാം, സമ്പൂർണ ഗൈഡ്,

രാജ്യത്തു ഒരു പൗരൻ എന്ന് തെളിയിക്കുന്ന രേഖകളിൽ പ്രധാനമാണ് ആധാർ കാർഡ്. ഇപ്പോൾ ആധാർ കാർഡിലെ പേര്, വിലാസം, ജനനത്തീയതി എന്നിവ മാറ്റാനോ പുതുക്കാനോ ഉണ്ടെങ്കിൽ ഇപ്പോൾ ജൂൺ 14 വരെ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നിർദ്ദേശം അനുസരിച്ചു ഈ സേവനം സൗജന്യമായി ഓരോ പൗരനും ലഭ്യമാകും.

സൗജന്യമായി ‘മൈ ആധാർ’ എന്ന പോർട്ടൽ വഴി  ആധാർ അപ്ഡേറ്റ് ചെയ്യാൻ ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി.ഫിസിക്കൽ ആധാർ കേന്ദ്രങ്ങൾ വഴിയും നിങ്ങള്ക്ക് പുതുക്കാൻ സാധിക്കും. എന്നാൽ ഇതിന് മിനിമം ഫീസ് പയ്മെന്റ്റ് ചെയ്യേണ്ടി വരും.

10 വർഷം മുമ്പ് ഉള്ള ഐഡി ആണ്,10 വർഷത്തിൽ ഒരിക്കൽ പോലും അപ്‌ഡേറ്റ് ചെയ്തിട്ടില്ല എങ്കിൽ ഇപ്പോൾ പുതുക്കേണ്ടതാണ്.

ആധാർ അപ്‌ഡേറ്റ് ചെയ്യാനുള്ള പൂർണ രൂപം: 

ആദ്യം MyAadhaar പോർട്ടലിൽ ലോഗിൻ ചെയ്യുക. ഇതിന് ആധാർ നമ്പറും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ആവശ്യമാണ്. തുടർന്ന് താഴേക്ക് സ്ക്രോൾ ചെയ്‌ത് ‘ഡോക്യുമെന്റ് അപ്‌ഡേറ്റ്’ ടാബിൽ ക്ലിക്കുചെയ്യുക.നിലവിലെ വിശദാംശങ്ങൾ ഇവിടെ പരിശോധിച്ച് അടുത്ത ഹൈപ്പർലിങ്കിൽ ക്ലിക്ക് ചെയ്യുക. ഇനി ഐഡന്റിറ്റി പ്രൂഫും അഡ്രസ് പ്രൂഫും തിരഞ്ഞെടുക്കാനുള്ള സമയമാണ്. പുതുക്കിയ വിവരങ്ങളുടെ സ്കാൻ ചെയ്ത പകർപ്പ് ഇവിടെ അപ്ലോഡ് ചെയ്യാം. അംഗീകൃത രേഖകളുടെ ലിസ്റ്റ് വെബ്സൈറ്റിൽ തന്നെ നൽകിയിട്ടുണ്ട്.14 അക്ക അപ്‌ഡേറ്റ് അഭ്യർത്ഥന നമ്പർ നൽകും. ഈ നമ്പർ ഉപയോഗിച്ച് അപ്‌ഡേറ്റ് സ്റ്റാറ്റസ് കാണാൻ കഴിയും.വിവരങ്ങൾ അപ്ഡേറ്റ് ചെയ്തുകഴിഞ്ഞാൽ, ആധാർ കാർഡിന്റെ പുതുക്കിയ പതിപ്പ് ലഭ്യമാകും. ഡൗൺലോഡ് ചെയ്ത ശേഷം പ്രിന്റ് ഔട്ട് എടുക്കുക.

Post a Comment

Previous Post Next Post