ഫസ്റ്റ് അലോട്ട്മെന്റ് (നിർദ്ദേശങ്ങൾ) :
19/06/2023 തിങ്കളാഴ്ച ഫസ്റ്റ് അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിക്കും. വിദ്യാർത്ഥികൾക്ക് റിസൾട്ട് പരിശോധിക്കാൻ Allotment Result ലിങ്കിൽ ക്ലിക്ക് ചെയ്താൽ വരുന്ന വിൻഡോയിലെ CANDIDATE LOGIN-SWS എന്ന ലിങ്ക് വഴി UserName (Application No.), Password, ജില്ല എന്നിവ നൽകി ലോഗിൻ ചെയ്ത് കയറുക. ആദ്യ തവണ കയറുമ്പോൾ ലോഗിൻ ആയേക്കില്ല. അപ്പോൾ രാണ്ടാമത് ഒന്നുകൂടി ശ്രമിക്കുക. അപ്പോൾ റെഡിയാകും. അതിൽ കയറിയാൽ കാണുന്ന First Allot Results എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ അലോട്ട്മെന്റ് കാണാനാകും. ഫസ്റ്റ് ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ചവർ സ്ഥിരമായും, അല്ലാത്തവർക്ക് സ്ഥിരമായോ താൽകാലികമായോ പ്രവേശനം നേടൽ നിർബന്ധമാണ്. താൽകാലികമായി പ്രവേശനം നേടുന്നവർക്ക് അവരുടെ മുകളിലെ ഓപ്ഷനിലേക്ക് വീണ്ടും അടുത്ത അലോട്ട്മെന്റിന് പരിഗണിക്കുന്നതാണ്.
First Allotment Result - വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടത് :
പ്ലസ് വൺ പ്രവേശനത്തിനുള്ള First അലോട്ട്മെന്റ് ലഭിച്ചവർ രക്ഷകർത്താവിനോടൊപ്പം അലോട്ട്മെന്റ് ലെറ്റർ പ്രിന്റ്, ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം (സർട്ടിഫിക്കറ്റുകളുടെ വിവരങ്ങൾ താഴെ) പ്രവേശനത്തിനായി ജൂണ്‍ 19,20,21 തിയ്യതികളിൽ (ഏതെങ്കിലും ഒരു ദിവസം) സ്കൂളിൽ ഹാജരാകേണ്ടതാണ്.
വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിൻറ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകുന്നതാണ്. ആദ്യ അലോട്ട്മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സഥിരപ്രവേശനം നേടണം. പ്രവേശന സമയത്ത് അടയ്ക്കേണ്ട ഫീസ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷനു ശേഷം സ്കൂളിൽ അടക്കാവുന്നതാണ്. മറ്റ് ഓപ്ഷനുകളിൽ അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് ഇഷ്ടാനുസരണം താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താൽക്കാലിക പ്രവേശനത്തിന് ഫീസടയ്ക്കേണ്ടതില്ല. താൽക്കാലിക പ്രവേശനം നേടുന്നവർക്ക് ആവശ്യമെങ്കിൽ തെരെഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കുകയും ചെയ്യാവുന്നതാണ്. ഇതിനുള്ള അപേക്ഷയും പ്രവേശനം നേടിന്ന സ്കൂളിലാണ് നൽകേണ്ടത്. അലോട്ട്മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല.
ആദ്യ അലോട്ട്മെന്റിൽ ഇടം നേടാത്തവർ അടുത്ത അലോട്ട്മെന്റുകൾക്കായി കാത്തിരിക്കുക.
വിദ്യാർത്ഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോ സ്കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.
അഡ്മിഷൻ സമയത്ത് വേണ്ട രേഖകൾ:-
1. അലോട്ടുമെന്റ് ലെറ്റർ (2 Copy)
2. ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (TC) (Original),
3. സ്വഭാവ സർട്ടിഫിക്കറ്റ് (Original),
4. SSLC സർട്ടിഫിക്കറ്റ് കോപ്പി / SSLC Result Print / CBSE Result Page
5. സ്വന്തം പഞ്ചായത്തിലെയോ താലൂക്കിലെയോ സ്കൂളിലാണ് കിട്ടിയത് എങ്കില്‍ പഞ്ചായത്ത് / താലൂക്ക് എന്നിവ തെളിയിക്കുന്നതിന് Nativity Certificate കോപ്പി. അല്ലെങ്കില്‍ റേഷന്‍കാർഡ് (ഒറിജിനല്‍ & 1 കോപ്പി),
6. ബോണസ് പോയിന്റ് അവകാശപ്പെട്ടവർ ആയത് തെളിയിക്കാൻ ആവശ്യമായ ഒറിജിനൽ രേഖകൾ (അപേക്ഷയില്‍ കാണിച്ച സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ),
7. SC/ST വിഭാഗങ്ങളും OEC പെട്ടവരും ജാതി വരുമാന സർട്ടിഫിക്കറ്റ്,
8. മുന്നോക്ക ജാതിയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ (EWS) ബന്ധപ്പെട്ട വില്ലേജിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റ് (ഒറിജിനൽ),
9. നിശ്ചിത ഫീസ്. (SC/ST/OEC/ Appendix-3 വിഭാഗങ്ങളില്‍ പെടുന്നവർ Fee Concession ലഭിക്കുന്നതിന് ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം.)
10. Desability Certificate (ഭിന്നശേഷി വിദ്യാർത്ഥികൾക്ക് മാത്രം).
Plus 1 (VHSE) First Allotment Result Link: Click Here
HSE Sports First Allotment Result Link: Click Here
പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് ലഭ്യമാവുന്ന ബോണസ് പോയിന്റുകൾ (2023-24):
- പത്താം തരം കേരള സിലബസിൽ (SSLC) പഠിച്ചവർക്ക് 3 ബോണസ് പോയിൻറ് ലഭിക്കും.
- SSLC ക്ക് പഠിച്ചിരുന്ന അതേ സ്‌കൂളിൽ തന്നെ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.
- താമസിക്കുന്ന അതേ ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപറേഷൻ എന്നിവയിൽ ഉള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.
- താമസിക്കുന്ന അതേ താലൂക്കിൽ ഉള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 1 ബോണസ് പോയിൻറ് ലഭിക്കും.
- താമസിക്കുന്ന ഗ്രാമപഞ്ചായത്തിൽ ഗവ./എയ്‌ഡഡ് ഹയർ സെക്കണ്ടറി സ്‌കൂൾ ഇല്ലാത്തവർക്ക് താലൂക്കിലെ മറ്റ് സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.
- കൃത്യനിർവഹണത്തിനിടയിൽ മരണമടഞ്ഞ ജവാൻമാരുടെ മക്കൾക്ക് 5 ബോണസ് പോയിൻറ് ലഭിക്കും. (നിയമപരമായി അവർ ദത്തെടുത്ത മക്കളും ഈ ആനുകൂല്യത്തിന് അർഹരാണ്.)
- ജവാൻമാരുടെയും, ആർമി, നേവി, എയർഫോഴ്സ് എന്നിവയിൽ നിന്നുള്ള എക്സ് സർവീസുകാരുടെയും മക്കൾക്ക് 3 ബോണസ് പോയിൻറ്.
- NCC (75 ശതമാനത്തിൽ കുറയാത്ത ഹാജർ കേഡറ്റിനുണ്ടെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം) സ്കൗട്ട് & ഗൈഡ് (രാഷ്ട്രപതി / രാജ്യ പുരസ്കാർ നേടിയവർ മാത്രം)., സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾക്കും 2 ബോണസ് പോയിൻറ് ലഭിക്കും.
- Little Kites A Grade Certificate അംഗങ്ങൾക്ക് 1 ബോണസ് പോയിൻറ് ലഭിക്കും.
- ഒരു കുട്ടിക്ക് ലഭിക്കുന്ന പരമാവധി ബോണസ് 10 ആയിരിക്കണമെന്നാണ് നിർദ്ദേശം.
(പത്താം തരത്തിൽ ഗ്രേസ് മാർക്ക് ലഭിച്ചിട്ടുള്ള അപേക്ഷകർക്ക് NCC/Scout & Guides/ SPC / Little Kites A Grade എന്നിങ്ങനെയുള്ള ബോണസ് പോയിന്റിന് അർഹത ഉണ്ടായിരിക്കില്ല.)
إرسال تعليق