രാജ്യത്തെ ഓരോ പൗരനും അത്യാവശ്യമായിട്ടുള്ള തിരിച്ചറിയൽ ഡാറ്റ ആണ് ആധാർ കാർഡ്. ആധാർ കാർഡ് എടുത്തു പത്തു വർഷം കഴിഞ്ഞുള്ള ആളാണ് എങ്കിൽ ആധാർ കാർഡ് സൗജന്യമായി പുതുക്കാൻ ഉള്ള തീയ്യതി നീട്ടി ലഭിച്ചിട്ടുണ്ട്.
യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) രേഖകൾ സൗജന്യമായി തിരുത്താൻ ഉള്ള പുതുക്കിയ തീയ്യതി ജൂൺ 14 മുതൽ സെപ്റ്റംബർ 14 വരെ 3 മാസത്തേക്ക് നീട്ടി നൽകിയിട്ടുണ്ട്.
കേരള സംസ്ഥാന ഐടി മിഷന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് പുതുക്കിയ നീട്ടി നൽകിയിട്ടുള്ള തീയ്യതിയെ കുറിച്ചുള്ള അപ്ഡേഷന് വന്നിട്ടുള്ളത്. നിലവിൽ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്കു മാത്രമേ ആധാർകാർഡ് പുതുക്കാൻ സാധിക്കുകയുള്ളു.
അഡ്രസ് പ്രൂഫ് എങ്ങനെ സൗജന്യമായി അപ്‌ലോഡ് ചെയ്യാം
- https://myaadhaar.uidai.gov.in/ സന്ദർശിക്കുക
- ലോഗിൻ ചെയ്‌ത് ‘Name/Gender/Date of Birth & Address Update’ തിരഞ്ഞെടുക്കുക
- ‘Update Aadhaar Online’ എന്നതിൽ ക്ലിക്ക് ചെയ്യുക
- ജനസംഖ്യാപരമായ ഓപ്ഷനുകളുടെ ലിസ്റ്റിൽ നിന്ന് ‘address’ തിരഞ്ഞെടുത്ത് ‘Proceed to Update Aadhaar’ ക്ലിക്ക് ചെയ്യുക
- സ്കാൻ ചെയ്ത ഒരു പകർപ്പ് അപ്‌ലോഡ് ചെയ്‌ത് ആവശ്യമായ ജനസംഖ്യാപരമായ വിവരങ്ങൾ നൽകുക
- 25 രൂപ അടയ്ക്കുക. (സെപ്തംബർ 14 വരെ ആവശ്യമില്ല)
- ഒരു സേവന അഭ്യർത്ഥന നമ്പർ (SRN) ജനറേറ്റുചെയ്യും.
- പിന്നീട് സ്റ്റാറ്റസ് ട്രാക്കുചെയ്യുന്നതിന് ഇത് സംരക്ഷിക്കുക, പരിശോധന പൂർത്തിയാകുമ്പോൾ, നിങ്ങൾക്ക് ഒരു SMS ലഭിക്കും.
إرسال تعليق