"വാഖ് " മെഗാ ഓൺലൈൻ ക്വിസ് പ്രോഗ്രാമിൽ വിജയികളാകുന്നവർക്ക് : .
- 1st prize : ₹ 1 Lakh
- 2nd prize : ₹50,000
- 3rd prize : ₹25000
കൂടാതെ, അമ്പത് പേർക്ക് ആയിരം രൂപ വെച്ച് പ്രോത്സാഹന സമ്മാനം
ഫൈനൽ റൗണ്ടിൽ പ്രവേശിക്കുന്നവർക്ക് WAY BOOKS പുറത്തിറക്കിയ പുസ്തകങ്ങളും പ്രോത്സാഹന സമ്മാനമായി നൽകുന്നതാണ്.
ഫുജൈറ വാഫി അലുംനിയും വാഫി ഔദ്യോഗിക പ്രസാധന വിഭാഗമായ വേ ബുക്സും സംയുക്തമായി റമളാനിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ക്വിസ് പ്രോഗ്രാമാണ് 'വാഖ്'
മത്സരത്തിന്റെ ഒന്ന് ,രണ്ട് ഘട്ടങ്ങളിൽ വാഫി അലുംനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലായ WaaMedia ( https://youtube.com/@WaaMedia ) യിലൂടെ വാഖ് എന്ന ടൈറ്റിലിൽ വരുന്ന പ്രസംഗങ്ങളും വീഡിയോ ഡോക്യുമെന്‍ററികളും ഫൈനൽ ഘട്ടത്തിൽ അതിനോടൊപ്പം വാഫി അലുംനിയുടെ പ്രസാധക വിഭാഗം വേ ബുക്സ് പുറത്തിറക്കിയ ' മുഹമ്മദ്(സ) പ്രവാചക ചരിത്രത്തിലെ ഗുണപാഠങ്ങൾ', ' പ്രതിഭാധനനായ പ്രവാചകൻ (സ )' എന്നീ പുസ്തകങ്ങളും അടിസ്ഥാനമാക്കിയാണ് ക്വിസ് മത്സരം നടക്കുക.
(ഫൈനൽ റൗണ്ടിൽ പ്രവേശിക്കുന്നവർക്ക് പുസ്തകങ്ങൾ സൗജന്യമായി ലഭിക്കുന്നതാണ്.
Registration
100 രൂപ രജിസ്‌ട്രേഷൻ ഫീയോടു കൂടി പ്രായപരിധിയില്ലാതെ ആർക്കും ക്വിസ് മത്സരത്തിൽ പങ്കെടുക്കാം. (രജിസ്ട്രേഷന്‍ ഫോമില്‍ ഫീ അടച്ചതിന്‍റെ ട്രാന്‍സാക്ഷന്‍ ഐ ഡി നിര്‍ബന്ധമായും ചേര്‍ക്കേണ്ടതാണ്. അല്ലാത്ത പക്ഷം രജിസ്ട്രേഷന്‍ അസാധുവായിരിക്കും)
രജിസ്ട്രേഷന്‍ പൂർത്തീകരിച്ചാൽ Email മുഖേന ലഭിക്കുന്ന രജിസ്ട്രേഷന്‍ നമ്പറും നിങ്ങളുടെ Email ID യും ഉപയോഗിച്ചാണ് മത്സരത്തിന് പങ്കെടുക്കേണ്ടത്.
2023 ഏപ്രിൽ 11-ന് (ചൊവ്വ) 10 pmന് മുൻപായി രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്.
Registration link
https://forms.gle/2ZiF6CroaWKoJjnU7
ക്വിസ്
ആദ്യഘട്ട ക്വിസ് മത്സരം 15/04/2023 നും രണ്ടാം ഘട്ട മത്സരം 18/04/2023 നും മൂന്നാം ഘട്ടം 27/04/2023 നും ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ നടക്കുന്നതാണ്.
മുൻകൂട്ടി നിശ്ചയിച്ച സമയത്ത് മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുകയൊള്ളൂ.
'വാഖ്' ക്വിസ് പ്രോഗ്രാമുമായി ബന്ധപ്പെട്ട വിവരങ്ങൾ ഫുജൈറ വാഫി അലുംനിയുടെ ഫെയ്സ്ബുക്ക് ഇൻസ്റ്റാഗ്രാം പേജുകളിലൂടെയാണ് പുറത്ത് വിടുന്നത്. കൃത്യസമയത്ത് അപ്ഡേഷനുകൾ ലഭിക്കാനായി ഈ പേജുകൾ ഫോളോ ചെയ്യുക.
രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
إرسال تعليق