തിരുവില്വാമലയിൽ ഫോൺ പൊട്ടിത്തെറിച്ച് മരിച്ച സംഭവം. കേരള ഫയർ ആൻഡ് റെസ്‌ക്യു നൽകുന്ന ഈ മുന്നറിയിപ്പുകൾ ശ്രദ്ധിക്കാം..അപകടം ഒഴിവാക്കാം👇
ഈ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക.
- ഫോൺ റീചാർജ് ചെയ്യുമ്പോൾ ഉപയോഗിക്കാതിരിക്കുക.
- ചാർജിങ്ങിൽ ഇട്ടുകൊണ്ടു ഫോണിൽ സംസാരിക്കുന്ന ശീലമുണ്ടെങ്കിൽ അവസാനിപ്പിക്കുക.
- രാത്രി മുഴുവൻ ഫോൺ ചാർജിങ്ങിനു കുത്തിയിടാതിരിക്കുക.
- ഒരു കാരണവശാലും ഫോൺ തലയണയുടെ അടിയിൽ വച്ചുകൊണ്ടു ചാർജിങ്ങിനിടരുത്.
- ചാർജിങ് മൂലമുള്ള ചൂടിനൊപ്പം തലയണയുടെ കീഴിലെ സമ്മർദ്ദവും ചൂടും കൂടിയാവുമ്പോൾ അപകട സാധ്യതയേറുന്നു.
- ചാർജിങ്ങിനിടയിൽ ഫോൺ അമിതമായി ചൂടാവുന്നതു ശ്രദ്ധയിൽപ്പെട്ടാൽ ചാർജിങ് അവസാനിപ്പിക്കുക.
- ഫോൺ തണുത്തതിനു ശേഷം മാത്രം വീണ്ടും ചാർജ് ചെയ്യുക.
Post a Comment