ലൈസന്‍സ് സ്മാര്‍ട്ട് കാര്‍ഡ് രൂപത്തില്‍ അടുത്തിടെയാണ് മോട്ടോര്‍ വാഹന വകുപ്പ് അവതരിപ്പിച്ചത്. ഇതിന് പിന്നാലെ തന്നെ ലൈസന്‍സ് എങ്ങനെ സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലാക്കാമെന്ന സംശയവും ഉയര്‍ന്നു കഴിഞ്ഞു. നിങ്ങളുടെ പഴയ ലാമിനേറ്റഡ് കാര്‍ഡുകള്‍ വരെ പെറ്റ് ജി ഫോമിലേക്ക് മാറ്റാന്‍ സാധിക്കും
ഇതിനായി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. നിലവിലുള്ള കാർഡുകൾ മാറ്റുന്നതിനായി ഓൺലൈനായി തന്നെ 200 രൂപ ഫീസും, 45 രൂപ പോസ്റ്റൽ ചാർജും ഉൾപ്പെടെ 245 രൂപ അടച്ച് അപേക്ഷിച്ചാൽ മതിയാകും. പുതിയ കാര്‍ഡ് നിങ്ങള്‍ക്ക് അഡ്രസില്‍ ലഭിക്കുന്നതായിരിക്കും.
അപേക്ഷിക്കേണ്ട വിധം
- www. parivahan. gov.in എന്ന വെബ് സൈറ്റിൽ പ്രവേശിക്കുക.
- ഓൺലൈൻ സര്‍വീസസില്‍ ഡ്രൈവിങ് ലൈസൻസ് റിലേറ്റഡ് സർവീസില്‍ (Driving License Related Services) ക്ലിക്ക് ചെയ്യുക.
- സ്റ്റേറ്റ് ‘കേരള’ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക.
- Replacement of DL എന്ന ഐക്കൺ ക്ലിക്ക് ചെയ്യുക.
- ആര്‍ടിഒ സെലക്ട് ചെയ്ത് അപേക്ഷ ജനറേറ്റ് ചെയ്യുക.
- നിങ്ങളുടെ ഒറിജിനൽ ലൈസൻസ് രണ്ടുവശവും വ്യക്തമായി സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുക.
- ഫീസ് അടച്ച് ഓൺലൈൻ അപേക്ഷ പൂർത്തിയാക്കുക.
إرسال تعليق