സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മെയ് 12 മുതല്‍ 18 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങള്‍ക്കുമായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
ഇൻസ്റ്റഗ്രാം റീല്‍സ് മത്സരം, ഫോട്ടോഗ്രാഫി മത്സരം, ഷോർട്ട് വീഡിയോ മത്സരം എന്നിവയാണ് സംഘടിപ്പിക്കുന്നത്.
ഇൻസ്റ്റഗ്രാം റീൽസ് മത്സരം
ഇൻസ്റ്റഗ്രാം റീൽസ് മത്സരത്തിന്റെ വിഷയം കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ജില്ലയിൽ സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങൾ എന്നതാണ്. 30 സെക്കന്റ് ദൈര്‍ഘ്യമുള്ള റീല്‍സ് തയ്യാറാക്കി സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി അപ്ലോഡ് ചെയ്ത് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ kozhikode.district.information എന്ന ഇൻസ്റ്റഗ്രാം പേജിലേക്ക് ടാഗ് ചെയ്യുകയാണ് വേണ്ടത്. ഏറ്റവുമധികം ലൈക്കും ഷെയറും ലഭിക്കുന്ന റീലുകള്‍ക്ക് സമ്മാനം ലഭിക്കും. പങ്കെടുക്കാനുള്ള അവസാന തിയ്യതി ഏപ്രിൽ 25 ന് വൈകുന്നേരം അഞ്ച് മണി വരെ .
ഫോട്ടോഗ്രാഫി മത്സരം
സംസ്ഥാന സർക്കാർ നടപ്പിലാക്കിയ വികസന കാഴ്ച്ചകൾ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നത്.
മൊബൈല്‍ ഫോൺ ക്യാമറകള്‍ ഉപയോഗിച്ചും പ്രൊഫഷണൽ ക്യാമറകള്‍ ഉപയോഗിച്ചും ഫോട്ടോയെടുക്കാം. മൊബൈല്‍ ഫോട്ടോഗ്രാഫി വിഭാഗത്തില്‍ മത്സരിക്കുന്നവര്‍ വ്യക്തമായ ഫോട്ടോകള്‍ ബയോഡാറ്റ സഹിതം entekeralamclt2023@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് അയയ്ക്കണം. പ്രൊഫഷണൽ ക്യാമറ വിഭാഗത്തില്‍ മത്സരിക്കുന്നവര്‍ 18x12 വലിപ്പത്തിലുള്ള കളര്‍ ഫോട്ടോകളുടെ പ്രിന്റ് നേരിട്ടോ തപാല്‍ മുഖാന്തിരമോ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് 673020 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. ഒരാള്‍ക്ക് ഒരു എന്‍ട്രി മാത്രമേ അയയ്ക്കാനാകൂ. അവസാന തിയ്യതി: മെയ് 2 ന് വൈകുന്നേരം 5 മണി.
إرسال تعليق