കടുത്ത വേനലിനോടൊപ്പം, റംസാന്‍ നോമ്പ് കൂടി തുടങ്ങിയ സമയമാണിത്. നോമ്പ് കാലം എന്നത് ഇസ്ലാം മതവിശ്വാസികള്‍ക്ക് വളരെ പ്രിയപ്പെട്ട ഒരു മാസമാണ്. റംസാന്‍ വന്നിരിക്കുന്നത് വേനല്‍ക്കാലത്തിലായത് കൊണ്ട് തന്നെ നിര്‍ജ്ജലീകരണം പോലുളള ഗുരുതര ആരോഗ്യാവസ്ഥകള്‍ ബാധിക്കുന്നതിന് അധികം സമയം വേണ്ട എന്നുള്ളതാണ് സത്യം. അതുകൊണ്ട് തന്നെ നോമ്പ് തുറക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉണ്ട്. നല്ല ആരോഗ്യകരമായ വ്രതാനുഷ്ഠാനം ശീലിക്കുന്നതിന് വേണ്ടി ഈ പുണ്യമാസത്തില്‍ നല്ല ഭക്ഷണശീലങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക എന്നുള്ളതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. അതിന് വേണ്ടി നോമ്പ് തുറക്കുമ്പോള്‍ ജ്യൂസ് അല്ലെങ്കില്‍ പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ ധാരാളം കുടിക്കുക. ഇത് നിര്‍ജ്ജലീകരണം തടയുകയും ശരീരത്തിന് ആവശ്യമായ ദ്രാവകങ്ങള്‍ നല്‍കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ പ്രക്രിയക്ക് എല്ലാം തന്നെ വെള്ളം അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ നോമ്പ് ഈന്തപ്പഴം കഴിച്ച് അവസാനിപ്പിക്കുന്നതോടെ ആദ്യം തന്നെ രണ്ട് ഗ്ലാസ്സ് വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
നോമ്പ് തുറക്കുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം ഈന്തപ്പഴം കൊണ്ട് നോമ്പ് തുറക്കുക എന്നതാണ്. പാരമ്പര്യമായി നാം ഉപയോഗിക്കുന്ന ഒന്നാണ് ഈന്തപ്പഴം ഉപയോഗിച്ച് നോമ്പ് തുറക്കുക എന്നത്. ഇത് ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കുന്നതിനും ശരീരം ബാലന്‍സ് ചെയ്യുന്നതിനും സഹായിക്കുന്നുണ്ട്. ചിലര്‍ക്ക് നോമ്പ് എടുക്കുമ്പോള്‍ തലവേദന അനുഭവപ്പെടുന്നു. ഇത് പലപ്പോഴും ശരീരത്തിലെ ഷുഗര്‍ കുറയുന്നതിന്റെ ഫലമായി ഉണ്ടാവുന്നതാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി 3 ഈന്തപ്പഴം കഴിച്ച് നോമ്പ് തുറക്കാവുന്നതാണ്.
സൂപ്പ് ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഒരു ഘടകമാണ്. കാരണം ഇത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. തക്കാളി, ചിക്കന്‍ അല്ലെങ്കില്‍ വെജിറ്റബിള്‍ സൂപ്പ് എന്നിവ കഴിക്കുന്നതിന് ശ്രദ്ധിക്കാം. ക്രീം അടങ്ങിയിട്ടുള്ള സൂപ്പ് ഒഴിവാക്കുക. വേനല്‍ക്കാലത്ത് ചൂടുള്ള സൂപ്പ് ഇഷ്ടപ്പെടുന്നില്ലെങ്കില്‍ തണുത്ത സൂപ്പ് കഴിക്കുന്നതിനും ശ്രദ്ധിക്കാവുന്നതാണ്.
ധാരാളം ഇലക്കറികള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇതില്‍ ധാരാളം വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ കലോറി കുറവായതിനാല്‍ അമിതവണ്ണമെന്ന പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നുണ്ട്. അരക്കപ്പ് പച്ചക്കറിക്ക് അരക്കപ്പ് ഇലക്കറികള്‍ എന്ന അളവില്‍ കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ പച്ചക്കറി ജ്യൂസ് കഴിക്കുന്നതും നല്ലതാണ്.
കാര്‍ബോഹൈഡ്രേറ്റ് ആരോഗ്യത്തിന് അല്‍പം അത്യാവശ്യമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വേനല്‍ ആയത് കൊണ്ട് തന്നെ ഇത് ഒഴിവാക്കാന്‍ പാടില്ല എന്നുള്ളതാണ് സത്യം. ബ്രൗണ്‍ റൈസ്, ഹോള്‍ ഗ്രെയ്ന്‍ പാസ്ത അല്ലെങ്കില്‍ ബ്രെഡ്, ഉരുളക്കിഴങ്ങ് എന്നിവയെല്ലാം ധാരാളം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതാണ്. ഇത് ശരീരത്തിന്റെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും ആരോഗ്യത്തോടെ തുടരുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
പ്രോട്ടീന്‍ ഒരു കാരണവശാലും ഒഴിവാക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. കാരണം ഇതില്‍ ഉയര്‍ന്ന നിലവാരമുള്ള പെട്ടെന്ന് ദഹിപ്പിക്കാവുന്ന തരത്തിലുള്ള അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രോട്ടീന്‍ അടങ്ങിയ ബീഫ്, പാല്‍, തൈര്, മുട്ട, ചീസ്, മത്സ്യം, ചിക്കന്‍ എന്നിവയെല്ലാം ഉയര്‍ന്ന നിലവാരമുള്ള പ്രോട്ടീനുകളാണ്. ഇവയെല്ലാം ആരോഗ്യത്തിന് അത്യാവശ്യമാണ് എന്നുള്ളതാണ് സത്യം. ചിക്കന്‍ കഴിക്കുമ്പോള്‍ ഫ്രൈ ചെയ്ത് കൂടുതല്‍ കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പച്ചക്കറികള്‍ ഇഷ്ടപ്പെടുന്നവരാണെങ്കില്‍ പരിപ്പ്, ചെറുപയര്‍ എന്നിവയെല്ലാം ശീലമാക്കാവുന്നതാണ്.
നോമ്പ് എടുത്തത് കൊണ്ട് തന്നെ അമിതവിശപ്പ് പലര്‍ക്കും ഉണ്ടാവും. അതിനാൽ തന്നെ പലരും അമിതമായി ഭക്ഷണവും കഴിക്കും. എന്നാല്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുന്നത്. കാരണം ഭക്ഷണം കഴിക്കാതെ ഇരിക്കുമ്പോള്‍ പലപ്പോഴും വയറ്റില്‍ ഗ്യാസ് ഉണ്ടാവും. അതുകൊണ്ട് തന്നെ അമിത ഭക്ഷണത്തിലേക്ക് പോവരുത് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം.
അമിതമായി കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നീ ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് അല്‍പം പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് പാചകം ചെയ്യുമ്പോള്‍ അമിതമായി പായസം, ബേക്കിംഗ്, വറുത്തത്, എന്നിവ കുറവ് കഴിക്കാന്‍ ശ്രദ്ധിക്കണം. ഇതിന് പകരമായി ആവിയില്‍ വേവിച്ചതും ഗ്രില്‍ ചെയ്തതും ആയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ ആരോഗ്യവര്‍ദ്ധനവിനായി പഴങ്ങള്‍, ഡ്രൈഫ്രൂട്‌സ്, ഫ്രൂട്ട് സലാഡുകള്‍ എന്നിവ കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇതെല്ലാം റമദാന്‍ കാല ആരോഗ്യത്തിന് സഹായിക്കുന്നു.
إرسال تعليق