ബിരുദ, ബിരുദാനന്തര ബിരുദ പഠനത്തിന് സ്കോളർഷിപ്പ്

kerala-scholarships 2023 for degree and pg,


സർക്കാർ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലും, ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളജുകളിലും ബിരുദ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷിക്കാം. 2022-23 അധ്യയനവർഷം ഒന്നാം വർഷ പ്രവേശനം ലഭിച്ച വിദ്യാർഥികകൾക്ക് അപേക്ഷിക്കാം. പ്രഫഷനൽ കോഴ്സുകൾക്കും സ്വാശ്രയ കോഴ്സുകൾക്കും പഠിക്കുന്നവർക്ക് അപേക്ഷിക്കാൻ കഴിയില്ല. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് 12,000 രൂപയും രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് 18,000 രൂപയും മൂന്നാം വർഷ വിദ്യാർത്ഥികൾക്ക് 24,000 രൂപയും അനുവദിക്കും.

പി.ജി ഒന്നാം വർഷത്തിന് 40,000 രൂപയും, രണ്ടാം വർഷം 60,000 രൂപയും ലഭിക്കും. 1000 പേർക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും വെബ്സൈറ്റ്  http://scholarship.kshec.kerala.gov.in സന്ദർശിക്കുക. അപേക്ഷ നൽകേണ്ട അവസാന തീയതി മാർച്ച്‌ 10. (പത്തിനകം അപേക്ഷിച്ച് അപേക്ഷയുടെ പ്രിന്റ് പഠിക്കുന്ന സ്ഥാപനത്തിൽ നൽകണം). കൂടുതൽ വിവരങ്ങൾക്ക് 04712301297.
ഇമെയിൽ hecscholarship@gmail.com.

Post a Comment

أحدث أقدم