K TET March 2023; ഏപ്രിൽ 17 വരെ അപേക്ഷിക്കാം..

KTET EXAM 2023 APPLY NOW,K TET March 2023; ഏപ്രിൽ 17 വരെ അപേക്ഷിക്കാം,


ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്കൂൾ വിഭാഗം, സ്പെഷ്യൽ വിഭാഗം (ഭാഷാ-യു.പി. തലംവരെ സ്പെഷ്യൽ വിഷയങ്ങൾ ഹൈസ്കൂൾ തലംവരെ) എന്നിവയിലെ അധ്യാപക യോഗ്യത പരീക്ഷ (കെ-ടെറ്റ്)യുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കെ-ടെറ്റ് മാർച്ച് 2023ന് അപേക്ഷിക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷയും, ഫീസും https://ktet.kerala.gov.in വെബ്പോർട്ടൽ വഴി ഏപ്രിൽ 03മുതൽ ഏപ്രിൽ 17 വരെ സമർപ്പിക്കാം. ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും 500/- രൂപ വീതവും SC/ST/PH/Blind വിഭാഗത്തിലുള്ളവർ 250/- രൂപ വീതവും അടയ്ക്കണം. ഓൺലൈൻ നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാഫീസ് അടയ്ക്കാവുന്നതാണ്.

ഓരോ വിഭാഗത്തിലും അപേക്ഷിക്കാനുള്ള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ പ്രോസ്പെക്ടസ്, ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ https://ktet.kerala.gov.in,
https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. ഒന്നോ അതിലധികമോ
കാറ്റഗറികളിൽ ഒരുമിച്ച് ഒരു പ്രാവശ്യം മാത്രമേ അപേക്ഷിക്കാൻ കഴിയുകയുള്ളൂ. 

അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ച് കഴിഞ്ഞാൽ പിന്നീട് യാതൊരുവിധ തിരുത്തലുകളും അനുവദിക്കുന്നതല്ല. ആയതിനാൽ നോട്ടിഫിക്കേഷൻ പ്രകാരം അപേക്ഷാ സമർപ്പണ രീതി വായിച്ച് മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷ നൽകേണ്ടതാണ്. കൂടാതെ നോട്ടിഫിക്കേഷനിലുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ അപേക്ഷിക്കുന്നതിന് മുൻപായി ഡൗൺലോഡ് ചെയ്ത് വായിച്ചിരിക്കണം. പേര്, ജനനതീയതി, കാറ്റഗറി, ജാതി, വിഭാഗം എന്നിവ വളരെ ശ്രദ്ധയോടെ പൂരിപ്പിക്കയും നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരം 01.10.2022-ന് ശേഷം എടുത്ത ഫോട്ടോ
തന്നെ അപ്ലോഡ് ചെയ്യേണ്ടതുമാണ്. വെബ്സൈറ്റിൽ നിന്നും ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട തീയതി 25.04.2023. 

വെബ്സൈറ്റില്‍ നിന്നും ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യേണ്ട തീയതി: 25/04/2023

KTET March 2023: NOTIFICATION

CLICK HERE FOR ONLINE APPLICATION [Online Submission on 03/04/2023 to 17/04/2023]

Post a Comment

Previous Post Next Post