2022 മാർച്ചിൽ സംസ്ഥാന സിലബസിൽ SSLC പഠിച്ച് എല്ലാ വിഷയത്തിനും A+ ഗ്രേഡ് നേടി വിജയിച്ച് ഹയർ സെക്കൻഡറി/ഐ.ടി.ഐ/VHSE/പോളിടെക്‌നിക് കോഴ്സുകളിൽ ഒന്നാം വർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ജില്ലാ മെറിറ്റ് അവാർഡിന് ഓണ്‍ലൈനായി 20.04.2023 വരെ അപേക്ഷ സമര്‍പ്പിക്കാം.
അവാർഡ് തുക:
തുടർ പഠനത്തിൽ 50% മാർക്ക് നേടുന്നവർക്ക് പഠനം തുടരുന്ന 7 വർഷത്തേക്ക് പ്രതിവർഷം 1250 രൂപ വീതം സ്കോളർഷിപ്പ് ലഭിക്കും.ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം പ്രിന്റ് അനുബന്ധ രേഖകൾ സഹിതം ഇപ്പോൾ പഠിക്കുന്ന സ്ഥാപനത്തിൽ നൽകേണ്ടതാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 20.04.2023
അപേക്ഷിക്കാൻ അർഹത നേടിയ കുട്ടികളുടെ വിവരം(സെലെക്ഷൻ ലിസ്റ്റ്) , അപേക്ഷ നൽകേണ്ട വിധം, സമർപ്പിക്കേണ്ട രേഖകൾ, അപേക്ഷ നൽകാനുള്ള ലിങ്ക് എന്നിവ പ്രസിദ്ധീകരിച്ചു.
റിന്യൂവൽ
ജില്ലാ മെറിറ്റ് അവാർഡ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നവർക്ക് റിന്യൂവൽ ചെയ്യാനുള്ള ലിങ്കും ലഭ്യമാണ്.റിന്യൂവൽ ചെയ്യാനുള്ള അവസാന തിയതി: 20.04.2023
https://dcescholarship.kerala.gov.in/
Post a Comment