വായിച്ചുപഠിച്ചു ഹൃദിസ്ഥമാക്കിയാൽ അത് മുഴുവൻ പരീക്ഷയ്ക്ക് എഴുതാനാകുമോ? ഇല്ല, എന്നാണ് ഉത്തരം. വായനയും എഴുത്തും രണ്ടുരീതിയിലാണ് തലച്ചോറിൽ പതിയുന്നത്. വായനയുടെ തുടർച്ചയാണ് എഴുത്ത്. വായിച്ചുപഠിച്ചു എന്നുകരുതി അതുമുഴുവൻ നമുക്ക് എഴുതാൻ കഴിയില്ല. അതിന് എഴുതി ശീലിച്ചേ മതിയാകൂ.
മുൻകാല ചോദ്യപ്പേപ്പർ എടുത്തിട്ട് പരീക്ഷപോലെത്തന്നെ ഓരോ ചോദ്യവും സമയബന്ധിതമായി എഴുതിനോക്കണം. ഇതുകൊണ്ട് ഗുണം രണ്ടാണ്. ഒന്ന് വായിച്ചുപഠിക്കുന്നതിനെക്കാൾ എഴുതിശീലിച്ച പാഠങ്ങൾ കൃത്യമായി നിങ്ങളുടെ പേനത്തുമ്പിൽ എത്തിയിരിക്കും. രണ്ടാമതായി, പരീക്ഷയുടെ സമയം ക്രമീകരിക്കാനും ആവശ്യത്തിന് സമയം ലഭിച്ചില്ല എന്ന പരീക്ഷയ്ക്കുശേഷമുണ്ടാകാറുള്ള പരിഭവങ്ങൾ ഒഴിവാക്കാനും സാധിക്കും.
പരീക്ഷയ്ക്കുമുമ്പുതന്നെ കുരുക്കഴിക്കണം
ചോദ്യങ്ങൾ പലതും നേരിട്ടുള്ള ചോദ്യമായിരിക്കണമെന്നില്ല. നമ്മുടെ വിശകലനശേഷിയെയും പ്രായോഗികക്ഷമതയെയും അളക്കാനുള്ള പരോക്ഷ ചോദ്യങ്ങളാവാം.നാമത് പ്രതീക്ഷിക്കാതെയും തയ്യാറാവാതെയും ചെന്നുകഴിഞ്ഞാൽ പെട്ടുപോകും. അതുകൊണ്ട് പരീക്ഷയ്ക്കുമുമ്പുതന്നെ അത്തരം ചോദ്യങ്ങളുമായി മൽപ്പിടിത്തം നടത്തിയിട്ടുമാത്രമേ പരീക്ഷയ്ക്ക് പോകാൻ പാടുള്ളൂ.
അത്തരത്തിലെ ചോദ്യങ്ങൾ കൂടുതലായി ചെയ്തു പരിശീലിക്കുന്നത് പരീക്ഷയുടെ സമയം കൂടുതൽ ലാഭിക്കാനും സമ്മർദമില്ലാതെ പരീക്ഷയെഴുതാനും സഹായകമാകും.
إرسال تعليق