Higher Education Scholarships 2023; Apply Now

higher-education-scholarships 2023 apply now,കോളേജ് വിദ്യാഭ്യാസവകുപ്പ് സ്‌കോളർഷിപ്പുകൾ: രജിസ്ട്രേഷൻ മാർച്ച് 8വരെ,

കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേനയുള്ള വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച്‌ 8. സ്‌കോളർഷിപ്പുകളിൽ ഡിസ്ട്രിക്ട് മെറിറ്റ് സ്‌കോളർഷിപ്പിന്റെ പേര് ജില്ലാ മെറിറ്റ് അവാർഡ് എന്നും ബ്ലൈൻഡ്/ പി.എച്ച്. സ്‌കോളർഷിപ്പിന്റെ പേര് ഭിന്നശേഷി സൗഹൃദ സ്‌കോളർഷിപ്പ് എന്നും മാറ്റിയിട്ടുണ്ട്. ഈ സ്‌കോളർഷിപ്പുകൾ ഫ്രഷ്/ റിന്യൂവൽ ആയും മുഖ്യമന്ത്രിയുടെ പ്രതിഭാ ധനസഹായ പദ്ധതി (CM സ്‌കോളർഷിപ്പ്) ഫ്രഷ് ആയും വിദ്യാർഥികൾ ഓൺലൈൻ വഴി അപേക്ഷകൾ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി മാർച്ച് 8ആണ്. രജിസ്‌ട്രേഷൻ പ്രിന്റ് ഔട്ടും മറ്റു അനുബന്ധ രേഖകളും സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 8. സ്ഥാപന മേധാവി സൂക്ഷ്മ പരിശോധനക്ക് ശേഷം ഓൺലൈൻ വഴി അപേക്ഷകൾ അംഗീകരിക്കേണ്ട അവസാന തീയതി മാർച്ച് 10 എന്നിങ്ങനെയാണ്. വിദ്യാർഥികൾ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റായ http://dcescholarship.kerala.gov.in വഴി അപേക്ഷിക്കണം.

കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേന നടത്തി വരുന്ന സ്‌കോളർഷിപ്പുകളിൽ വിദ്യാർഥികൾക്ക് റിന്യൂവൽ ആയി മാത്രം അപേക്ഷിക്കാവുന്ന സ്‌കോളർഷിപ്പുകൾ സുവർണ്ണ ജൂബിലി മേറിറ്റ് സ്‌കോളർഷിപ്പ്, സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പ്, ഹിന്ദി സ്‌കോളർഷിപ്പ്, സംസ്‌കൃത സ്‌കോളർഷിപ്പ്, മുസ്ലിം/ നാടാർ സ്‌കോളർഷിപ്പ് ഫോർ ഗേൾസ്, മ്യൂസിക് & ഫൈൻ ആർട്‌സ് സ്‌കോളർഷിപ്പ് എന്നിവയാണ്. ഇവ റിന്യൂവൽ ചെയ്യുന്നതിനായി (2022-23) അധ്യയന വർഷത്തേക്കുള്ളത്) വിദ്യാർഥികൾ ഓൺലൈൻ വഴി അപേക്ഷകൾ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി മാർച്ച് 8, രജിസ്‌ട്രേഷൻ പ്രിന്റ് ഔട്ടും മറ്റു അനുബന്ധ രേഖകളും സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 8, സ്ഥാപന മേധാവി സൂക്ഷ്മ പരിശോധനക്ക് ശേഷം ഓൺലൈൻ വഴി അപേക്ഷകൾ അംഗീകരിക്കേണ്ട അവസാന തീയതി മാർച്ച് 10 ആണ്. 

Post a Comment

أحدث أقدم