തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പിനെ തുടർന്ന് എസ്എസ്എൽസി മോഡൽ പരീക്ഷകളിൽ മാറ്റം വരുത്തി. ഇടുക്കി, കാസർഗോഡ് ഒഴികെയുള്ള 12 ജില്ലകളിലെ 28 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഫെബ്രുവരി 28ന് ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ സാഹചര്യത്തിൽ ഫെബ്രുവരി 28ന് രാവിലെ 9.45മുതൽ 12.30 വരെ നടത്താൻ നിശ്ചിയിച്ചിരുന്ന ഇംഗ്ലീഷ് (Second language) പരീക്ഷയും അന്നേ ദിവസം തന്നെ 2.00 pm മുതൽ 3.45 pm വരെ നടത്താൻ നിശ്ചിയിച്ചിരുന്ന ഹിന്ദി/ജനറൽനോളജ് (Third language) പരീക്ഷയും ഇതേ സമയക്രമത്തിൽ മാർച്ച് 4ന് ശനിയാഴ്ചയിലേക്ക് മാറ്റി. 27മുതലാണ് എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ആരംഭിക്കുന്നത്.
പുതിയ ടൈം ടേബിൾ താഴെ
SSLC 2023 Model Exam - Revised Timetable: Click Here
Plus1 & Plus2 Model Exam 2023 - Revised Timetable: Click Here
ഈ അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷകൾ മാർച്ച് 9ന് ആരംഭിക്കും. 9ന്
ആരംഭിച്ച് മാർച്ച് 29ന് അവസാനിക്കുന്ന രീതിയിലാണ് പരീക്ഷകൾ
ക്രമീകരിച്ചിരിക്കുന്നത്. എസ്എസ്എൽസി മാതൃകാ പരീക്ഷകൾ ഫെബ്രുവരി 27ന്
ആരംഭിച്ച് മാർച്ച് 3ന് അവസാനിക്കും.
നാലര ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതും. എസ്എസ്എൽസി മുല്യനിർണ്ണയം 2023 ഏപ്രിൽ 3ന് ആരംഭിക്കുകയും പരീക്ഷാഫലം 2023 മെയ് 10നുള്ളിൽ പ്രഖ്യാപിക്കുകയും ചെയ്യും. എസ്എസ്എൽസി യ്ക്ക് 70 മൂല്യനിർണയ ക്യാമ്പുകളാണ് ഉണ്ടാവുക. ഒമ്പതിനായിരത്തി എഴുന്നൂറ്റി അറുപത്തി രണ്ട് അധ്യാപകർ ഈ ക്യാമ്പുകളിൽ
മൂല്യനിർണ്ണയത്തിനായി എത്തും.

إرسال تعليق