കേരളത്തിലെ ഗവൺമെന്റ് നഴ്‌സിങ് കോളേജുകളിൽ നേഴ്‌സിംങ് ഡിപ്ലോമ, പാരാ മെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മദർ തെരേസ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയിൽ 45% ൽ കുറയാത്ത മാർക്ക് നേടിയവരായിരിക്കണം. ഇതിൽ 50% സ്‌കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു. 15000 രൂപയാണ് പ്രതിവർഷ സ്‌കോളർഷിപ്പ് തുക.
മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈനർ, പാഴ്‌സി എന്നീ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ അനുവദിക്കുന്ന സ്‌കോളർഷിപ്പാണിത്.
കൂടുതൽ വിവരങ്ങൾക്ക്
0471 2302090
0471 2300524
ബിപിഎൽ വിഭാഗക്കാർക്ക് പ്രഥമ പരിഗണന ലഭിക്കും. ബി പി എൽ വിഭാഗക്കാരുടെ അഭാവത്തിൽ എ പി എൽ വിഭാഗക്കാരിൽ എട്ടു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെയും പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക് http://minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. http://minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റിലെ സ്‌കോളർഷിപ്പ് ലിങ്കിലുടെ സ്‌കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമവകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിലും ജില്ലാ കളക്ടറേറ്റുകളിലെ ന്യൂനപക്ഷ സെല്ലുകളുമായും ബന്ധപ്പെടാവുന്നതാണ്.
Post a Comment