ഈ വർഷം രാജ്യത്ത് നിന്ന് ഹജ്ജിന് പോകുന്നവർക്കായുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി. അപേക്ഷ എങ്ങനെ നല്‍കണം? എത്രയാണ് അപേക്ഷ ഫീസ്, എന്താണ് മറ്റ് നടപടിക്രമങ്ങൾ എന്ന് നോക്കാം.
ഇത്തവണത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീർത്ഥാടകർക്ക് അപേക്ഷ ഫോമുകള്‍ ഇത്തവണ സൗജന്യമായി നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു.
തീര്‍ത്ഥാടകര്‍ക്ക് സന്തോഷവാര്‍ത്ത
ഇത്തവണ ഹജ്ജ് അപേക്ഷകള്‍ സൗജന്യമായി നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ബാക്ല പറയുന്നു. കഴിഞ്ഞ വര്‍ഷം ഓരോ അപേക്ഷയ്ക്കും 400 രൂപ വീതമാണ് ഈടാക്കിയിരുന്നത്.കൂടാതെ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ കൊറോണ വ്യാപനം കണക്കിലെടുത്ത് ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണത്തിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇന്ന് എല്ലാ നിയന്ത്രണങ്ങളും എടുത്തുമാറ്റിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ തീര്‍ത്ഥാടകരുടെ എണ്ണത്തിലും വര്‍ധനവുണ്ടാകും.
ഭിന്നശേഷിക്കാര്‍, മുതിര്‍ന്നവര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് മുന്‍ഗണന
ഇത്തവണത്തെ ഹജ്ജ് പോളിസിയില്‍ പ്രാധാന്യം നല്‍കുന്നത് സ്ത്രീകള്‍, മുതിര്‍ന്നവര്‍ , ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കാണ്. 45 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് ഒറ്റയ്ക്കുള്ള ഹജ്ജ് യാത്രയ്ക്കായി അപേക്ഷിക്കാവുന്നതാണ്. ഇത്തവണ രാജ്യത്തെ 1,75,000 പേര്‍ക്ക് ഹജ്ജ് തീര്‍ത്ഥാടനത്തിനായി എത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇതില്‍ 80 ശതമാനം പേരും ഹജ്ജ് കമ്മിറ്റിയുടെ ഭാഗമായി പോകുന്നവരാണ്. 20 ശതമാനം പേര്‍ മാത്രമാണ് സ്വകാര്യ ഹജ്ജ് ഓപ്പറേറ്റര്‍മാരോടൊപ്പം യാത്രയ്ക്കായി ഒരുങ്ങുന്നത്. അതേസമയം ഇത്തവണ കേന്ദ്രസര്‍ക്കാര്‍ ഹജ്ജ് യാത്രക്കാര്‍ക്കിടയിലെ വിഐപി ക്വോട്ട എടുത്തുമാറ്റിയിട്ടുണ്ട്. ഇതോടെ വിഐപികളും സാധാരണ തീര്‍ത്ഥാടകരെപോലെ യാത്ര ചെയ്യേണ്ടിവരും.
നിർദ്ദേശങ്ങൾ :
- ഹജ്ജ് അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന് മുമ്പ് അപേക്ഷകൻ ഹജ്ജ്-2023-നുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കണം.
- അപേക്ഷകന് മെഷീൻ റീഡബിൾ സാധുവായ ഇന്ത്യൻ ഇന്റർനാഷണൽ പാസ്‌പോർട്ട് ഉണ്ടായിരിക്കണം. (10/03/2023-നോ അതിനുമുമ്പോ Issue ചെയ്തതും, മിനിമം 03/02/2024 വരെയെങ്കിലും Validity ഉള്ളതുമായിക്കണം.)
- അപേക്ഷകർ അംഗീകൃത കോവിഡ്-19 വാക്സിൻ ഡോസുകൾ എടുത്തിരിക്കണം.
- അപേക്ഷകൻ പാസ്‌പോർട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജ്, വെള്ള പശ്ചാത്തലമുള്ള ഏറ്റവും പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോ, കവർ ഹെഡിന്റെ റദ്ദാക്കിയ ചെക്കിന്റെ പകർപ്പ്, വിലാസ തെളിവിന്റെ പകർപ്പ് എന്നിവ അപ്‌ലോഡ് ചെയ്യണം.
- ഹജ്ജ് അപേക്ഷാ ഫോറം സമർപ്പിക്കാനുള്ള അവസാന തീയതി - 10/03/2023.
إرسال تعليق