ബ്ലൈൻറ്/പി.എച്ച് എന്ന പേരിലുള്ള സ്കോളർഷിപ്പ് ഭിന്നശേഷി സൗഹൃദ സ്കോളർഷിപ്പ് എന്ന് പുനർനാമകരണം ചെയ്തിരിക്കുന്നു.
കേരളത്തിലെ ഹയർസെക്കൻററി/വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂളുകൾ, സർക്കാർ/എയ്ഡഡ് ആർട് സ് ആൻറ് സയൻസ് കോളേജുകൾ, സംഗീത - ട്രെയിനിംഗ് സംസ്കൃത കോളേജുകൾ എന്നിവിടങ്ങളിൽ ബിരുദാനന്തര ബിരുദം വരെയും സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിൽ ബി.എഡ്/എം.എഡ് എന്നിവയ്ക്കും യൂണിവേഴ്സറ്റി ഡിപ്പാർട്ടുമെൻറുകൾ എന്നീ സ്ഥാപനങ്ങളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥികളിൽ നിന്നും വരുമാന പരിധി ഉപാധി ഇല്ലാതെ 2022-23 അദ്ധ്യയന വർഷത്തെ ഫീസ് ആനുകൂല്യത്തിനും ബോർഡിങ് ഗ്രാന്റിനും സൗജന്യ ഹോസ്റ്റൽ താമസത്തിനുമുള്ള ആനുകൂല്യത്തിനും വേണ്ടിയുളള അപേക്ഷകൾ ഓൺലൈനായി ക്ഷണിക്കുന്നു.
മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികളും ഈ സ്കോളർഷിപ്പിൻറെ പരിധിയിൽ വരുന്നതാണ്.
*അപേക്ഷകൾ കോളേജ് വിദ്യാഭ്യാസ വകുപ്പിൻറെ സ്കോളർഷിപ്പ് വെബ്സൈറ്റ് വഴി ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം.
ഓരോ വർഷവും പുതിയ അപേക്ഷകൾ ഓൺലൈൻവഴി സമർപ്പിക്കേണ്ടതാണ്. (സ്കോളർഷിപ്പ് പുതുക്കൽ ഇല്ല)
إرسال تعليق