വയനാട് ജില്ലാ പഞ്ചായത്ത് പൊതു വിദ്യാഭ്യാസ വകുപ്പ് കരിയർ ഗൈഡൻസ് & അഡോള സെന്റ് കൗൺസിലിംഗ് സെല്ലിന്റെ സഹകരണത്തോടെ ഹയർസെക്കണ്ടറി വിഭാഗം വിദ്യാർത്ഥികൾക്കായി വിജയജ്വാല, ഗോത്രജ്വാല 2022-23ന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതി യാണ് 'അരികെ' (ARIKE- Always @ Reach to Inspire & Knowledge Empow erment). വിദ്യാർത്ഥികളുടെ വീടുകളിൽ നേരിട്ടെത്തി അവർക്ക് മാനസിക സൗഹൃദ പിന്തുണ ഒരുക്കുക എന്നതാണ് പരിപാടിയുടെ മുഖ്യലക്ഷ്യം. 'അരികെ' യുടെ ഭാഗമായി പൊതു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് പഠനസഹായി നൽകുന്നതിന് ജില്ലാ പഞ്ചായത്ത് പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് പഠന പിന്തുണയൊരുക്കാൻ ഈ പദ്ധതി വലിയ സഹായകമാകും എന്നതിൽ സംശയമില്ല. ജില്ലയിലെ ഹയർ സെക്കണ്ടറി വിഭാഗത്തിലെ അധ്വാപകരുടെ നേതൃത്വത്തിൽ പഠന സഹായി ഒരുക്കുന്നതിൽ മികച്ച ഇടപെടൽ ഉണ്ടായിട്ടുണ്ട്. പദ്ധതി വിജയിപ്പിക്കുന്നതിനായി നേതൃത്വം നൽകിയ ജില്ലാ പഞ്ചായത്ത് ഭരണ സമിതിയെയും, അധ്യാപകരെയും അഭിനന്ദിക്കുകയും വിദ്യാർത്ഥികൾക്ക് വിജയാശംസകൾ നേരുകയും ചെയ്യുന്നു.
إرسال تعليق