ഭാരത സർക്കാർ ദേശീയതലത്തിൽ നടത്തുന്ന നാഷണൽ അച്ചീവ്മെന്റ് സർവ്വേയെ തുടർന്ന് വിവിധ വിഷയങ്ങളിൽ വിജയശതമാനം ഉയർത്തുന്നതിന് സവിശേഷമായ പദ്ധതികൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സജീവ പിന്തുണയോടെ വിദ്യാഭ്യാസ വകുപ്പ് സ്കൂളുകളിൽ നടപ്പാക്കിവരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്) വയനാട് "ഉയര' എന്ന പേരിൽ പത്താം ക്ലാസിൽ അധിക പഠനസഹായി തയ്യാറാക്കിയിരിക്കുന്നത്.
ഈ വർഷം പത്താംതരത്തിൽ പഠിക്കുന്ന കുട്ടികൾക്ക് ഗോത്രജ്വാല, വിജയജ്വാല ക്യാമ്പിൽ ഉപയോഗിക്കുവാനും ദൈനംദിന ക്ലാസ്റൂം പഠനത്തിൽ ലഭിച്ച ആശയങ്ങളും ധാരണകളും ബലപ്പെടുത്തുവാനും ഈ പഠനസഹായി ഉപയോഗപ്പെടുത്താം.
സമസംഘ (Peer Group) പഠന തന്ത്രങ്ങളും സഹവർത്തിത്ത്വ (Collabrative) പഠനതന്ത്രങ്ങളും പ്രയോജനപ്പെടുത്തി സ്വയം പഠനത്തിന് മാർഗ്ഗ നിർദ്ദേശം നൽകുന്ന രീതിയിലാണ് "ഉയരെ തയ്യാറാക്കിയിരിക്കുന്നത്.
إرسال تعليق