സ്റ്റാറ്റിസ്റ്റിക്സ് ഒളിമ്പ്യാഡ്-2023; സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് അവസരം



 വിദ്യാർഥികളിൽ സ്റ്റാറ്റിസ്റ്റിക്സ് അവബോധം സൃഷ്ടിച്ച് സംഖ്യകളിലും സംഖ്യാന്യായവാദത്തിലും താത്‌പര്യമുള്ളവരെ സ്റ്റാറ്റിസ്റ്റിക്സ് മേഖലയിലേക്ക്‌ കൊണ്ടുവരാനും സ്റ്റാറ്റിസ്റ്റിക്സിൽ അഭിരുചിയുള്ളവരെ കണ്ടെത്താനും നടത്തുന്ന സ്റ്റാറ്റിസ്റ്റിക്സ് ഒളിമ്പ്യാഡ് 2023-ന് അപേക്ഷിക്കാം.

▪️സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിന്റെ പ്രാധാന്യത്തെപ്പറ്റി അവബോധം സൃഷ്ടിക്കാനും ദേശീയവികസനത്തിന് സ്റ്റാറ്റിസ്റ്റീഷ്യന്മാരെ രൂപപ്പെടുത്താനും ഒളിമ്പ്യാഡ് ലക്ഷ്യമിടുന്നു. മാത്തമാറ്റിക്സിൽ മികവുതെളിയിച്ച സ്കൂൾ, കോളേജ് വിദ്യാർഥികൾക്കായാണ് ഒളിമ്പ്യാഡ് ഒരുക്കിയിരിക്കുന്നത്. ജൂൺ 29-ന് ആചരിക്കുന്ന സ്റ്റാറ്റിസ്റ്റിക്സ്‌ ദിനത്തോടനുബന്ധിച്ച് ഹൈദരാബാദിലെ സി.ആർ. റാവു അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് കംപ്യൂട്ടർ സയൻസാണ്‌ (എ.ഐ.എം.എസ്.സി.എസ്.) മത്സരം സംഘടിപ്പിക്കുന്നത്.

▪️മത്സരത്തിൽ പങ്കെടുക്കാൻ ഏതെങ്കിലും സിലബസ് പ്രകാരമുള്ള വിജ്ഞാനം വിദ്യാർഥിക്ക് വേണമെന്നില്ല. ഉൾക്കാഴ്ച, യുക്തിയുക്തമായ ചിന്തനം, നിരൂപണപരമായ സമീപനം, പ്രശ്നപരിഹാരത്തിന് അറിവ്‌ പ്രായോഗികതലത്തിൽ ഉപയോഗിക്കാനുള്ള പ്രാപ്തി, പൊതുവായ ഗണിത/സാംഖിക ധാരണ എന്നിവയുള്ളവർക്ക് പങ്കെടുക്കാം. എഴുത്തുപരീക്ഷയായിട്ടാണ് മത്സരം. ജനുവരി 29-ന് രാവിലെ 10 മുതൽ ഒന്നുവരെ മത്സരം. തിരുവനന്തപുരം, മംഗളൂരു, ബെംഗളൂരു പരീക്ഷാകേന്ദ്രങ്ങളാണ്. അപേക്ഷിക്കുമ്പോൾ മുൻഗണന നിശ്ചയിച്ച് രണ്ടുകേന്ദ്രങ്ങൾ തിരഞ്ഞെടുക്കണം.

▪️2022-’23 അധ്യയനവർഷം 9, 10 ക്ലാസുകളിൽ പഠിക്കുന്നവർക്ക് ജൂനിയർ വിഭാഗത്തിലും 11, 12, ബിരുദതലത്തിൽ ആദ്യവർഷം എന്നിവയിൽ പഠിക്കുന്നവർക്ക് സീനിയർ വിഭാഗത്തിലും പങ്കെടുക്കാം. തൊട്ടുതലേ അധ്യയനവർഷം (2021-’22), ബോർഡ്/സ്കൂൾ തല പരീക്ഷയിൽ മാത്തമാറ്റിക്സിന് കുറഞ്ഞത് ബി 1 ഗ്രേഡ്/ 65 ശതമാനം മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം.

🛑 അപേക്ഷ ജനുവരി അഞ്ചിനകം 👇🏻
crraoaimscs.res.in വഴി നൽകണം.

▪️ഓരോ വിഭാഗത്തിലെയും വിജയികൾക്ക് 15,000 രൂപ, 10,000 രൂപ, 7000 രൂപ വീതമുള്ള മൂന്നുസമ്മാനങ്ങൾ നൽകും. കൂടാതെ 15 റാങ്ക് സർട്ടിഫിക്കറ്റുകളും നൽകും.

Post a Comment

أحدث أقدم