ഈ വര്‍ഷം എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെയും ഡയറ്റിന്റെയും സഹായ സംരംഭമാണ് EQIP പഠനപുസ്തകം. ഇംഗ്ലീഷ്, കണക്ക്, ഫിസിക്സ്, കെമിസ്ര്രി, ബയോളജി, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങള അടിസ്ഥാനമാക്കി യൂണിറ്റുകള്‍ സമഗ്രമായും കണ്ട് ഓരോ പുസ്തകവും, ഭാഷാ വിഷയങ്ങളെ മൊത്തമായി ഉള്‍ക്കൊള്ളിച്ച് ഒരു പുസ്തകമായുമാണ് EQIP തയ്യാറാക്കിയിരിക്കുന്നത്. ഉത്തരം പഠിക്കുന്നതിന് പകരം ചോദ്യങ്ങളിലൂടെ ഉത്തരത്തിലേക്ക് എത്തി ചിന്താശേഷിയും രചനാ രീതിയും പരിശീലിച്ച് പാഠഭാഗത്തിന്റെ ആശയം ഉള്‍ക്കൊള്ളുക എന്ന രീതിയാണ് EQIP അടിസ്ഥാനമാക്കുന്നത്. വിദ്യാലയങ്ങളിലെ പരിചയ സമ്പന്നരായ അധ്യാപകര്‍ നല്‍കുന്ന നിര്‍ദ്ദേശത്തോടെ കൊറോണ കാലത്തെ പഠന വിടവ് അനുഭവിച്ച ഒരു ബാച്ചിന് ആവശ്യമായ കൈത്താങ്ങ് EQIP നല്‍കും.
إرسال تعليق