കേരള കർഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ കർഷക തൊഴിലാളികളുടെ മക്കൾക്ക് ഈ വർഷത്തെ ഉന്നത വിദ്യാഭ്യാസ അവാർഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിനുള്ളിൽ സർക്കാർ/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ച ഡിഗ്രി, പി.ജി, പ്രൊഫഷണൽ ഡിഗ്രി, പ്രൊഫഷണൽ പി.ജി, .ടി.ടി.സി, ഐ.ടി.ഐ, പോളി ടെക്നിക്, ജനറൽ നഴ്സിങ്, ബി.എഡ്, മെഡിക്കൽ ഡിപ്ലോമ എന്നീ കോഴ്സകുളിൽ ഏതിലെങ്കിലും ആദ്യ ചാൻസിൽ ഉന്നത വിജയം നേടിയ കുട്ടികളുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാം. ജില്ലയിൽ ആദ്യത്തെ മൂന്നു സ്ഥാനക്കാർക്ക് മാത്രമേ അവാർഡിന് അർഹതയുള്ളൂ.
നിശ്ചിത ഫോമിൽ പൂരിപ്പിച്ച അപേക്ഷകൾ കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ എക്സിക്യുട്ടീവ് ഓഫീസിൽ ജനുവരി 31 വൈകിട്ട് 3 മണി വരെ സ്വീകരിക്കും. അപേക്ഷിക്കുന്ന അംഗത്തിന് വിദ്യാർഥിയുടെ പരീക്ഷ തിയ്യതിക്ക് തൊട്ടുമുമ്പുള്ള മാസത്തിൽ 12 മാസത്തെ അംഗത്വ കാലം പൂർത്തീകരിച്ചിരിക്കണം. അപേക്ഷാ തിയ്യതിയിൽ കുടിശ്ശിക ഉണ്ടാവാൻ പാടില്ല. പരീക്ഷാ തിയ്യതിയിലും അപേക്ഷാ തിയ്യതിയിലും അംഗത്തിന് 24 മാസത്തിൽ കൂടുതൽ അംശാദായ കുടിശ്ശിക ഉണ്ടാവാൻ പാടില്ല. അപേക്ഷാ ഫോമിന്റെ മാതൃകയും മറ്റു വിവരങ്ങളും ജില്ലാ കർഷക തൊഴിലാളി ക്ഷേമനിധി ഓഫീസിലും www.agriworkersfund.org എന്ന വെബ്സൈറ്റിലും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0483 2732001.
Post a Comment