LGS -ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് PSC നിയമനം

കേരളത്തിലെ സർവ്വകലാശാലകളിൽ താഴെപ്പറയുന്ന തസ്തികയിലെ നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് മാത്രം ഓൺലൈനായി അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്യണം.

Last Grade Servant വിജ്ഞാപനം 2023

  • ബോർഡിന്റെപേര്    കേരള PSC
  • തസ്തികയുടെപേര്     ലാസ്റ്റ് ഗ്രേഡ് സെർവന്റ്
  • ഒഴിവുകളുടെഎണ്ണം    വിവിധ ഇനം
  • അവസാനതീയതി    01/02/2023
  • സ്റ്റാറ്റസ്     അപേക്ഷ സ്വീകരിക്കുന്നു

വിദ്യാഭ്യാസ യോഗ്യത:

  • ഏഴാം ക്ലാസ് പാസ്സായിരിക്കണം.
  • ബിരുദം യോഗ്യതയായിട്ടുള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല.

പ്രായപരിധി:

  • 18-36 വയസ്സ് വരെ, 02.01.1986 നും 01.01.2004 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് മാത്രം (രണ്ട് തീയതികളും ഉൾപ്പെടുത്തിയിട്ടുണ്ട്) ഈ പോസ്റ്റിന്  അപേക്ഷിക്കാൻ അർഹതയുണ്ട്.
  • പട്ടികജാതി, പട്ടികവർഗക്കാർ, മറ്റ് പിന്നാക്ക സമുദായങ്ങൾ എന്നിവർക്ക് പ്രായ പരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.

ശമ്പളം:

പ്രതിമാസം മുതൽ ₹ 23,000 മുതൽ 50,200 /- വരെ ശമ്പളം പ്രസ്തുത തസ്തികക്ക് ലഭിക്കുന്നതാണ്.

തിരഞ്ഞെടുക്കുന്നരീതി:

നേരിട്ടുള്ള നിയമനം വഴി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു.

അപേക്ഷിക്കേണ്ട രീതി:

  • ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഒറ്റത്തവണരജിസ്‌ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്യണം.
  • രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password വും ഉപയോഗിച്ച്  login ചെയ്യുക ശേഷം സ്വന്തം  profile-ലൂടെ അപേക്ഷിക്കേണ്ടത്.
  • പ്രസ്തുത തസ്തികയോടൊപ്പം Category No :697/2022 കാണുന്ന നോട്ടിഫിക്കേഷൻ ലിങ്കിലെ “APPLY NOW”ൽ മാത്രം click ചെയ്യേണ്ടതാണ്.
  • ഓരോ കാറ്റഗറി പ്രേത്യകം അപേക്ഷ സമർപ്പിക്കണം.
  • ഭാവി റഫറൻസിനായി ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ടോ സോഫ്റ്റ് കോപ്പിയോ സൂക്ഷിക്കാൻ നിർദേശിക്കുന്നു.
  • ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിലെ ‘My applications’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കാം.
Notification Click here
Apply Now Click here
Official Website Click here

Post a Comment

Previous Post Next Post