കേരള PSC റിക്രൂട്ട്മെന്റ് 2023 – 76 വിഭാഗങ്ങളിലായി ഒട്ടനവധി ഒഴിവുകൾ


കേരള പബ്ലിക് സർവീസ് കമ്മീഷൻ (കേരള PSC) എക്സ്ട്രാഓർഡിനറി ഗസറ്റ് തീയതി 30/12/2022 കാറ്റഗറി നമ്പർ 657/2022 മുതൽ 816/2022വരെയുള്ള വിവിധ ഒഴിവുകളുടെ ഒഫീഷ്യൽ വിജ്ഞാപനം പുറത്തുവിട്ടു. ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന 01 ഫെബ്രുവരി 2023 (01-02-2023) വരെ. ഉദ്യോഗാർത്ഥികൾ അവസാന തീയതിക്കുള്ളിൽ തന്നെ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്.

ചീഫ്, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ, അസിസ്റ്റന്റ് എഞ്ചിനീയർ, ലക്ചറർ, സയന്റിഫിക് അസിസ്റ്റന്റ്, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (ട്രെയിനി) , ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ (ട്രെയിനി), ജൂനിയർ ലക്ചറർ, പേഴ്സണൽ ഓഫീസർ, കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ്, ലാസ്റ്റ് ഗ്രേഡ് സെർവന്റ്, ഗ്രേഡ് II അറ്റൻഡന്റ്, ലോവർ ഡിവിഷൻ ക്ലർക്ക് തുടങ്ങിയ തസ്തികളിലേക്കാണ് ഒഴിവുകൾ വന്നിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അവസാന തീയതിക്ക് മുൻപായി തസ്തികയിലേക്ക് അപേക്ഷിക്കുക. ചുവടെ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷൻ ലിങ്കിൽ ഓരോ തസ്തികയുടെയും വിജ്ഞാപനം നൽകിയിട്ടുണ്ട്.

കേരള പബ്ലിക് സർവീസ് കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന ഒറ്റത്തവണ രജിസ്‌ട്രേഷനുശേഷം മാത്രമേ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവൂ. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റൽ ‘വൺ ടൈം രജിസ്‌ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.

കേരള PSC ഓൺലൈനായി അപേക്ഷിക്കാനുള്ള ഘട്ടങ്ങൾ 

  • കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • വൺ ടൈം രജിസ്ട്രേഷൻ ലോഗിൻ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇത് OTR പോർട്ടലിലേക്ക് റീഡയറക്ട് ചെയ്യും.
  • രജിസ്‌ട്രേഷൻ സമയത്ത് സൃഷ്‌ടിച്ച ‘യൂസർ ഐഡി’യും ‘പാസ്‌വേഡും’ നൽകുക. ‘ആക്സസ് കോഡ്’ നൽകി ‘ലോഗിൻ’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • ‘അറിയിപ്പുകൾ’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • പ്രസ്തുത തസ്തികയിൽ അപ്ലൈ നൗ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
  • ആവശ്യമായ സ്പെസിഫിക്കേഷനുകൾ അനുസരിച്ച് രേഖകളും ഏറ്റവും പുതിയ ഫോട്ടോയും അപ്ലോഡ് ചെയ്യുക.
  • ഉപയോക്തൃ വിശദാംശങ്ങൾ എന്ന തലക്കെട്ടിന് കീഴിലുള്ള ‘രജിസ്ട്രേഷൻ കാർഡ്’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കുക.

Post a Comment

أحدث أقدم