C-2022 E3 (ZTF) എന്ന വാൽനക്ഷത്രം ഫെബ്രുവരി 1, 2 തിയ്യതികളിൽ ഭൂമിക്കരികിലൂടെ കടന്നു പോകുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ കണ്ടെത്തുമ്പോൾ ഇത് ഒരു ആസ്റ്ററോയിഡ് ആണെന്നാണ് കരുതിയിരുന്നത്. പിന്നീട് ഇതിൻ്റെ പാത നിരീക്ഷിച്ചതിൽ നിന്നാണ് ഇത് ഒരു വാൽനക്ഷത്രമാണെന്ന് തിരിച്ചറിഞ്ഞത്.
C-2022 E3 (ZTF) വാൽനക്ഷത്രം ഏകദേശം 50,000 വർഷങ്ങൾ കൊണ്ടാണ് സൂര്യനെ ചുറ്റുന്നത്. ഏറ്റവും അവസാനം അത് ഭൂമിക്കരികിലൂടെ കടന്നു പോകുമ്പോൾ ഭൂമിയിൽ ആധുനിക മനുഷ്യൻ ഉണ്ടായിരുന്നില്ല. പകരം നിയാണ്ടർതാൻ മനുഷ്യനാണ് ഉണ്ടായിരുന്നത്. അടുത്ത സന്ദർശന സമയത്ത് മാനവകുലം തന്നെ ഉണ്ടാവുമോ എന്ന് സംശയിക്കണം. സൗരയൂഥത്തിൻ്റെ അരികായ ഊർട്ട് മേഘത്തിൽ നിന്നാണ് ഇത് വരുന്നത്.
ഭൂമിയുടെ ഏതാണ്ട് 4 കോടി കിലോമീറ്റർ അരികിലൂടെ ഫെബ്രുവരി 1 ന് രാത്രി 10.00 നും ഫെബ്രുവരി 2 ന് പുലർച്ചെ 12.00 നും ഇടയിൽ ഇത് കടന്നു പോകും. അപ്പോൾ ഇതിൻ്റെ ശോഭ (കാന്തിമാനം / Magnetude) +1 വരെ ഉയരും എന്നാണ് പ്രതീക്ഷിക്കുന്നത്. അപ്പോൾ ഇന്ത്യയിൽ ലഡാക്ക് പോലെ ഏറ്റവും അനുകൂലമായ നിരീക്ഷണ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും അതിനെ നഗ്നനേത്രങ്ങൾ കൊണ്ട് ഏറ്റവും മങ്ങിയ ഒരു നക്ഷത്രത്തിൻ്റെ വലുപ്പത്തിൽ കാണാനായേക്കും.
പ്രകാശമലിനീകരണം, ശക്തമായ നിലാവ്, അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ എന്നിവ കാരണം കേരളത്തിൽ നിന്ന് ഇതിനെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാനുള്ള സാധ്യത ഇല്ല എന്നു തന്നെ പറയാം. (വാൽ നക്ഷത്രങ്ങളുടെ ശോഭ പ്രവചനാതീതമാണ്).
എന്നാൽ ഒരു ബൈനോക്കുലർ ഉണ്ടെങ്കിൽ ഇതിനെ കാണാൻ കഴിയും. ബൈനോക്കുലറിലൂടെ കണ്ടെത്തിയ ദിശയിലേക്ക് ടെലിസ്കോപ്പ് തിരിച്ചു വെച്ചാൽ കൂടുതൽ വ്യക്തമായി കാണാം.
ഫെബ്രുവരി 1 ന് രാത്രി 10.00 മുതൽ 12.00 വരെയുള്ള സമയത്താണ് കേരളത്തിൽ നിന്ന് ഏറ്റവും വ്യക്തമായി കാണാനാവുക. വടക്കൻ ചക്രവാളത്തിൽ ധുവനക്ഷത്രത്തിന് (Polaris / Pole star) മുകളിലായാകും ഈ സമയത്ത് കാണുക എന്നാണ് കണക്കു കൂട്ടൽ. വേട്ടക്കാരൻ നക്ഷത്രഗണം (Orion) തിരിച്ചറിയുന്നവർക്ക് അതിനെ അടിസ്ഥാനമാക്കി ധ്രുവനക്ഷത്രം നിൽക്കുന്ന സ്ഥാനം അനായാസം കണ്ടെത്താം. വേട്ടക്കാരൻ്റെ വാളിൽ നിന്ന് തലയിലൂടെ വരക്കുന്ന രേഖ ചെന്നെത്തുക ധ്രുവനക്ഷത്രത്തിലാണ്. ഈ രേഖ പോകുന്ന ദിശയുടെ ഇരുവശത്തുമായി വടക്കൻ ചക്രവാളത്തിനരികു വശം ബൈനോക്കുലർ ഉപയോഗിച്ച് അരിച്ചു പെറുക്കിയാൽ വാൽനക്ഷത്രത്തെ കാണാം. വടക്കൻ ചക്രവാളത്തിൽ നിന്നും തിരുവനന്തപുരത്ത് ഏകദേശം 8.5 ഡിഗ്രിയും തൃശൂരിരിൽ 10.5 ഡിഗ്രിയും കാസറഗോഡ് 12.5 ഡിഗ്രിയും ഉയർന്നാണ് ധ്രുവനക്ഷത്രത്തെ കാണുക. (ഏറെ മങ്ങിയ നക്ഷത്രമായതിനാൽ നിലാവു കാരണം മങ്ങിയ ധ്രുവനക്ഷത്രത്തെ കാണില്ല എന്നു തന്നെ പറയാം). എങ്കിലും ഇതിൻ്റെ സ്ഥാനം മനസ്സിലാക്കിയാൽ അതിന് മുകളിലായി വരുന്ന ആകാശഭാഗങ്ങളിൽ C-2022 E3 (ZTF) വാൽനക്ഷത്രത്തെ തിരയാം.
Green comet will appear in the night sky for the first time since the Stone Age. Comet C/2022 E3 (ZTF) was discovered by astronomers using the wide-field survey camera at the Zwicky Transient Facility in March 2022. Sign up for CNN's Wonder Theory science newsletter.
On 1 February, Comet C/2022 E3 (ZTF) will be visible to the naked eye from Earth, providing an opportunity for astronomers and space enthusiasts to observe a unique event. The comet will be at its closest distance to Earth on this date, making it viewable in nearly every state in India and across the world.
Post a Comment