ഭാവിയിലേക്കുള്ള 51 മികച്ച തൊഴിലുകൾ | Best futuristic career options | Lead the career game...!

 1. സോളാർ എനർജി ടെക്നീഷ്യൻ solar energy technician

തൊഴിൽരംഗത്ത് സോളാർ എനർജി മേഖല വലിയ സാധ്യതകൾ തുറ ന്നിടുന്നുണ്ട്. സോളാർ നിലയങ്ങൾ സ്ഥാപിക്കുന്നതിനും പരിപാലിക്കു ന്നതിനും സാങ്കേതിക വിദഗ്ധർ വേണം. ഇത്തരം പദ്ധതികൾ നടപ്പാക്കുന്ന സ്ഥാപനങ്ങൾ നേരിടുന്ന പ്രധാനപ്രശ്നം ഇത്തരം വിദഗ്ധരുടെ കുറവാണ്. ഇന്ത്യയിൽ സോളാർ രംഗത്തെ സാങ്കേതികവിദഗ്ധരുടെ കുറവ് പരിഹരിക്കുന്നതിന് കേന്ദ്ര സർക്കാർ നാഷണൽ ഇൻസ്റ്റിറ്റ്യൂ ഓഫ് സോളാർ എനർജിയുടെ നേതൃത്വത്തിൽ സൂര്യമിത്ര ശേഷി എന്ന വികസന പരിപാടി തുടങ്ങിയുട്ടുണ്ട്...


സോളാർ ഊർജത്തിന്റെ വില വർഷം തോറും കുറഞ്ഞുവരുന്നതിനാൽ ബിസിനസുകാർക്കും വീട്ടുടമസ്ഥർക്കും ഇതിനെ കൂടുതൽ ആശ്രയിക്കാവുന്നതാണ്. ലോകത്തെവിടെയും പ്രത്യേകിച്ച് കേരളത്തിലും സോളാർ എനർജി വൻതോതിൽ പ്രചാരമുണ്ട്. സോളാർ ഊർജം വ്യാപകമായി ഉപയോഗിക്കപ്പെടുന്നതോടെ സോളാർ ടെക്നീഷ്യൻ ജോലികൾക്ക് വൻ സാധ്യതയാണ് കേരളത്തിനൊപ്പം ലോകമൊട്ടാകെയും ഭാവിയിൽ ഉണ്ടാവുക.



2. ഫിസിയോ തെറാപ്പിസ്റ്റ് | Physiotherapist


വാർധക്യത്തിലെത്തിയവരുടെ സംഖ്യയിൽ വൻവർധനയുണ്ടാവുന്ന സാഹചര്യത്തിൽ ഫിസിയോ തെറാപ്പി പാഫഷണലുകൾക്കും വരുന്ന കാലങ്ങളിൽ ഡിമാൻഡേറുമെന്നും ഉറപാണ്. പ്രായമായവരുടെ റിഹാബിലി റ്റേഷൻ, രോഗങ്ങൾ ബാധിച്ചവർക്ക് വേദനയിൽ നിന്ന് മോചനം, രോഗ പരിചരണം തുടങ്ങിയവയൊക്കെ പ്രായമായവരുടെ ആവശ്യപരിഗ ണനകളെന്ന നിലയിൽ ഫിസിയോ തെറാപ്പിസ്റ്റുകൾക്ക് ജോലി സാധ്യ തയേറുന്നു. ഫിസിയോ തെറാപ്പിസ്റ്റ് അസിസ്റ്റന്റ്സിനുമുണ്ട് വരും കാലത്ത് തൊഴിൽ സാധ്യതകൾ.


രോഗികളുടെ എണ്ണം ദിനംപ്രതി യെന്നോണം വർധിച്ചുവരികയാണ്. ആളുകൾക്ക് ആയുർദൈർഘ്യമേറി യതുമൂലം പ്രായമായവരുടെ എണ്ണം കൂടിവരുന്നു. ഡോക്ടർമാരുടെ സേവനം പലയിടത്തും ആവശ്യത്തി ലഭ്യമാകാത്ത സാഹചര്യവുമുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ രോഗ നിർണയം നടത്താൻ കഴിവുള്ളവരും ഗുരുതര രോഗങ്ങളുള്ളവരെ പരിചരിക്കാൻ തക്ക അറിവുള്ളവരുമായ ഹെൽത് പ്രൊഫഷണലുകൾക്ക് ആവശ്യം വർധിക്കും. ഗ്രാജുവേറ്റ് ലവലിൽ അഡ്മാൻസ്ഡായി വിവരങ്ങൾ അറിയുന്ന രജിസ്റ്റേഡ് നേഴ്സുമാർക്ക് നേഴ്സിംഗ് പ്രാക്ടീഷണേർമാരായി ജോലി ചെയ്ത് ഡോക്ടർമാർക്ക് പകരക്കാരാവുന്നതാണ്. അത്യാവശ്യ സന്ദർഭങ്ങളിൽ ആരോഗ്യപരമായ ഏത് സംശയങ്ങൾക്കും ഇന്റർനെറ്റിന്റെ സേവനവും പ്രയോജനപ്പെടുത്താം.


വിജ്ഞാനപ്രദമായ അറിവുകളും ഉപരിപഠന സാധ്യതകളും അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം


3. അർബൻ അഗ്രികൾച്ചർ സ്പെഷലിസ്റ്റ് | Urban agriculture specialist


നഗരങ്ങളിലെ ജനസംഖ്യ വർഷം തോറും വർധിച്ചുവരുന്നു. 2050 എത്തുമ്പോഴേക്കും നഗരവാസികളുടെ എണ്ണം ആഗോളതലത്തിൽ ഇരട്ടി യായി 5.2 ബില്യനോളമെത്തും. ഇന്ന് വ്യാവസായികമായുള്ള കൃഷിരീതികൾ പരിസ്ഥിതിക്ക് ദോഷകരമാണ്. ഭാവിയിൽ തദ്ദേശീയമായി ഭക്ഷണം ഉൽപാദിപ്പിച്ചെങ്കിലേ നിലനിൽപു ള്ളൂ. പ്രൊഫഷണൽ കൃഷിക്കാരുടെ സേവനം നഗരതലങ്ങളിൽ ആവശ്യമായി വരും.


4. സോഫ്റ്റ്വെയർ ഡവലപ്പേഴ്സ് | software developers


ഹാർഡ്വേർ സംവിധാനങ്ങൾക്ക് ജീവൻ നൽകാൻ മികച്ച രീതിയിൽ എൻജിനീയറിംഗ് ചെയ്യപ്പെട്ട സോഫ്റ്റ്വെയർ സംവിധാനങ്ങൾ ആവശ്യമാണ്. സോഫ്റ്റ്വെയർ പ്രവർത്തനക്ഷമമല്ലെങ്കിൽ കമ്പ്യൂട്ടറുകളും റോബോട്ടുകളും മൊ ബൈൽ സംവിധാനങ്ങളും വേണ്ട രീതിയിൽ പ്രവർത്തിക്കില്ല. മെഷീനു കൾ സ്മാർട്ടായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ഇന്റർനെറ്റ് യുഗത്തിൽ യന്ത്രവൽകൃതമാണ് ജീവിതം. ലോകം ഇന്ന് ആഗോളഗ്രാമമെന്ന നിലയിൽ ചുരുങ്ങിയിരിക്കുന്നു. ഇന്റർനെറ്റ് സംവിധാനങ്ങളിലൂടെ മനുഷ്യൻ പരസ്പരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. മനുഷ്യർക്കിടയിലെ അകലം കുറഞ്ഞു കൊണ്ടിരിക്കുന്നു. മെഷീനുകൾ ലോകം വാഴുന്ന കാലത്ത് സോഫ്റ്റ്വെയർ ഡവലപ്പർമാർക്കും ആവശ്യം കൂടും. മൊബൈൽ ആപ് ഡവലപ്മെന്റ് എന്ന കരിയർ ശാഖ അതുകൊണ്ടുതന്നെ പ്രസക്തിയേറുന്നു.


5. വിൻഡ് എനർജി ടെക്നീഷ്യൻ | Wind energy technician


കാറ്റിന്റെ ശക്തിയിൽ ടർബൈനുകൾ കറക്കി ഗതികോർജത്തെ വൈദ്യു തോർജമാക്കി മാറ്റുന്ന പ്രക്രിയയാണ് കാറ്റാടിപ്പാടങ്ങളിൽ നടക്കുന്നത്. കാ റ്റിൽ നിന്നുള്ള വൈദ്യുതി ഉത്പാദനത്തിന് പറയാൻ നൂറ്റാണ്ടിന്റെ ചരി ത്രമുണ്ട്. 1887ൽ ബ്രിട്ടനിലും, 1888ൽ അമേരിക്കയിലും കാറ്റിൽ നിന്നും വൈദ്യുതി ഉദ്പാദനത്തിന് തുടകമിട്ടിരുന്നു. ക്ലീൻ എനർജിയുടെ ഉറവിടമെന്ന നിലയിൽ ഭാവിയിൽ കാറ്റിൽ നിന്നുള്ള വൈദ്യുതിയിലേ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു. അതായത് കാറ്റിൽ നിന്നുള്ള ഊർജ ഉൽപാദന മേഖലയ്ക്കും ഇതുമായി ബന്ധപ്പെട്ട തൊഴിൽശാഖകൾക്കും ഭാവിയിൽ വളരെ സാധ്യതകളാണുള്ളത്. ഇൻസ്റ്റലേഷൻ, മെയിന്റനൻസ്, വിൻഡ് ടർണറുകളുടെ റിപ്പയറിംഗ് തുടങ്ങിയവയ്ക്കായി ഭാവിയിൽ ഈ മേഖലയിലെ സ്കിൽഡ് ടെക്നിഷൻസിന്റെ ആവശ്യം വർദ്ധിക്കുമെന്നുറപ്പ്.


6. രജിസ്റ്റേഡ് നേഴ്സ് | Registered nurse


സീനിയർ സിറ്റിസൺസിന്റെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലും ലോകമെമ്പാടും ആതുരശുശ്രൂഷാ രംഗം സാങ്കേതികമികവിൽ വളരുന്ന സാഹചര്യത്തിലും നേഴ്സുമാരുടെ തൊഴിൽ മേഖല ശോഭനീയമായി തുടരുന്നു. വരുന്ന ദശകങ്ങളിലും രജിസ്റ്റേഡ്മാർക്ക് വൻ ഡിമാൻഡായിരിക്കുമെന്നുറപ്പാണ്.


7. ഹെൽത്ത് സർവീസ് മാനേജർ | Health service management


ഭാവിയിൽ ആരോഗ്യപരിപാലനരം മാറ്റങ്ങളേറെ പ്രതീക്ഷിക്കുവും സാങ്കേതികവുമായ മാറ്റങ്ങൾ നടപ്പിൽ വരുത്തുന്നതിനായി ആരോഗ്യ ശുശ്രൂഷാ രംഗവുമായി ബന്ധപ്പെട്ട അസോസിയേഷനുകൾ സംഘടനകൾക്കും ഇക്കാര്യങ്ങളിൽ അറിവുള്ള വിദഗ്ധരെ ആവശ്യമാണ് ഹെൽത്ത് മെഡിക്കൽ സർവീസ് മാനജർമാർക്ക് വളരെച്ചപ്പെട്ടു. ശമ്പളം ലഭിക്കുന്നു.


8. ഡേറ്റാ അനലിസ്റ്റ് | Data analyst


യൂട്യൂബിലൂടെ നിങ്ങൾക്ക് താൽപര്യം തോന്നുന്ന വീഡിയോകൾ അടുത്തടുത്തായി വരുന്നതു കണ്ടിട്ടുണ്ടാവുമല്ലോ. ഡാറ്റാ അനലിറ്റിക്സ് ഉപയോഗിച്ചാണ് ഇത് സാധ്യമാവുന്നത്. ഡാറ്റാ ബേസുകളിൽനിന്ന് വ്യക്തിയുടെ ഉപയോഗതാൽപര്യങ്ങളെ അയാൾ പോലുമറിയാതെ മനസിലാക്കി പ്രവർത്തിക്കുകയാണിവിടെ. ഭാവിയിൽ ഏറ്റവുധികം തൊഴിൽ സാധ്യതകൾ തുറന്നിടുന്ന മേഖലയാണ് ഡാറ്റാ അനലിറ്റിക്സ്. സമൂഹമാധ്യമങ്ങളിൽ കോടിക്കണക്കിനാളുകൾ ദിവസവും ഉൽപാദിപ്പിക്കുന്ന വിവര ശേഖരം എത്രത്തോളം വലുതാണന്ന് ഊഹിക്കാമല്ലോ, ഇതിനെ വിവിധ അളവുകോലുകൾ ഉപയോഗിച്ച് വേർതിരിച്ച് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനെയാണ് ബിഗ് ഡാറ്റാ അനലിറ്റിക്സ് എന്നു വിളിക്കുന്നത്. ഇത്തരം വിവരശേഖരണത്തിന് പ്രൊഫഷണലുകളുടെ സേവനം ആവശ്യമാണ്. ഡാറ്റാ അനലിസ്റ്റ് വരുംകാലത്തിന്റെ ഇഷ്ടതൊഴിൽ മേഖലയാണ്.


9. കമ്പ്യൂട്ടർ സിസ്റ്റംസ് അനലിസ്റ്റ്


കഴിവുറ്റ ഡിസൈനർമാരും കമ്പ്യൂട്ടർ കോഡർമാരുമാണ് സിസ്റ്റംസ് അന ലിസ്റ്റുകൾ, കമ്പനിയുടെ റിട്ടേൺ ഓഫ് ഇൻവെസ്റ്റ്മെന്റ് കൂട്ടുകയാണ് സിസ്റ്റംസ് അനലിസ്റ്റിന്റെ ജോലി. കമ്പ്യൂട്ടറുകളുടെ പ്രവർത്തനം പരിശോധിച്ച് ക്ഷമത വിലയിരുത്തുക, പുത്തൻ സാങ്കേതിക വിദ്യകൾ ആവ ശ്യ സമയത്ത് വിനിയോഗിച്ച് സിസ്റ്റങ്ങൾ അനുയോജ്യമായി രൂപപ്പെടു ത്തിയെടുക്കുക, ആ കമ്പ്യൂട്ടറുകൾ ഉപയോഗിക്കുമ്പോൾ നേരിടുന്ന പ്രശ്നങ്ങൾ ട്രബിൾ ഷൂട്ട് ചെയ്ത് പരിഹാരം കണ്ടെത്തുക എന്നതൊകെ ജോലിയുടെ ഭാഗമാണ്. കമ്പനി നിലനിൽക്കണമെങ്കിൽ ഈ വിദഗ്ധരുടെ സേവനം ആവശ്യമാണ്.


10. ഡിജിറ്റൽ കണ്ടന്റ് സ്പെഷ്യലിസ്റ്റ്


ഡിജിറ്റൽ വിപ്ലവത്തിന്റെ കാലമാണിത്. ഡിജിറ്റൽ ഡിവൈസസ്, ഇൻഫർമേഷൻ എന്റർടൈൻമെന്റ് മീഡിയകളുമായി ബന്ധപ്പെട്ടു കിട ക്കുന്നു. അതുകൊണ്ട് തന്നെ ഏറ്റവും പുതിയത് തേടിക്കൊണ്ടിരിക്കുകയാണ് വ്യക്തികളും ബിസിനസ് സ്ഥാപനങ്ങളും, ഏറ്റവും പുതിയ വിവരങ്ങൾ നൽകിയാലേ ഓർഗ നൈസേഷനുകൾക്ക് വിജയകരമായി മുന്നോട്ടു പോകാനാവൂ. വ്യത്യക്കളുടെ  പേരുകളിൽ ഡിജിറ്റൽ കണ്ടന്റ് സ്പെഷലിസ്റ്റുകൾക്ക് ഡിമാൻഡ് വർധിക്കുന്നു. ഇന്റർനെറ്റ് മാർക്കറ്റിം എഴുത്ത്, മൾട്ടിമീഡിയ, ഡിജിറ്റൽ ആർട്ടിസ്റ്റ് എന്നിവയിൽ പരിശീലനം നേടിയാൽ ആ മേഖലയിൽ തിളങ്ങാം. റിമോട്ട്, ഫ്രീലാൻസ് വർക്കുകൾക്ക് ഈ മേഖലയിൽ വൻഡിമാൻഡുണ്ടാകും.


11. ഇൻഫർമേഷൻ സെക്യൂരിറ്റി അനലിസ്റ്റ്


ഇന്നത്തെ സാങ്കേതിക പഠനശാഖകളിൽ കൂടുതൽ വളർച്ചയും തൊഴി ലവസരങ്ങളും വാഗ്ദാനം ചെയ്യുന്ന തൊഴിൽശാഖയാണിത്. കമ്പ്യൂട്ടറുകളും ഐ.ടി.യുമായി ബന്ധപ്പെട്ടാണ് ഇന്നത്തെ മനുഷ്യന്റെ ജീവിതം. അതുകൊണ്ടുതന്നെ സൈബർ അറ്റാക്കുകളെ കുറിച്ചും പലപ്പോഴും നാം കേൾക്കുന്നു.


വ്യവസായങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും വിവരങ്ങൾ സൂക്ഷ്മമായി സൂക്ഷിക്കാനും ഇവയൊന്നും മറ്റാരാലും നശിപ്പിക്കപ്പെടാതിരിക്കാനും ഉപയോഗിക്കപ്പെടാതിരിക്കാനും സൈബർ സ്പേസിൽ സൂക്ഷിക്കുകയാണ് ഇൻഫർമേഷൻ സെക്യൂരിറ്റി. ആഗോളവ്യാപകമായി കമ്പ്യൂട്ടർ മേഖല നേരിടുന്ന പ്രശ്നമാണ് കമ്പ്യൂട്ടർ സുരക്ഷ. സൈബർ ആക്രമണങ്ങളുടെ കാലഘട്ടത്തിൽ സൈബർ സെക്യൂരിറ്റി മേഖലയിൽ പുത്തൻ സംരംഭക സാധ്യതകൾക്ക് പ്രസക്തിയേറുന്നു. കമ്പ്യൂട്ടർ സെക്യൂരിറ്റി സ്പെഷലിസ്റ്റുകൾ ഗവൺമെന്റ് തലത്തിലും ഐ.ടി മേഖലയിലും ഭാജ്യഘടകമായി മാറിയിരിക്കുന്നു.


12 ബയോ മെഡിക്കൽ എൻജിനിയർ


ആരോഗ്യ പരിപാലനരംഗത്ത് ഉപയോഗിക്കുന്ന അത്യാധുനിക ഇല ക്ട്രോണിക് ഉപകരണങ്ങളേയും മറ്റ് സാങ്കേതിക സംവിധാനങ്ങളെയും കുറിച്ചുള്ള പഠനമാണ് ബയോ മെഡിക്കൽ എഞ്ചിനീയറിംഗ്. ആധുനിക വൈദ്യശാസ്ത്രത്തിനാവശ്യമായ കൃത്രിമ അവയവങ്ങൾ, രോഗം കണ്ടെത്താനും ശുശ്രൂഷിക്കാനും സഹായിക്കുന്ന ഉപകരണങ്ങൾ തുടങ്ങിയവ നിർമിക്കാനും പ്രവർത്തനസജ്ജമാക്കാനുമുള്ള പരിശീലനം ഈ തൊഴിലിന്റെ ഭാഗമാണ്. മെഡിക്കൽ ഡിവൈസുകൾ, കൃത്രിമ അവയവങ്ങൾ, ബയോളജിക്കൽ ഇംപ്ലാന്റുകൾ തുടങ്ങിയവയൊക്കെ ഈ രംഗത്തിന്റെ സംഭാവനകളാണ്. ആരോഗ്യപരിപാലന രംഗം വിപ്ലവകരമായ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഹോസ്പിറ്റലുകൾ, നിർമാണ മേഖല, റിസർച്ച് മേഖല തുടങ്ങിയവ എല്ലാം ജോലി സാധ്യതയുള്ള മേഖലകളാണ്.


13. മെക്കാനിക്കൽ എൻജിനീയറിംഗ് സ്പെഷലിസ്റ്റ്


തുടരെ മാറിക്കൊണ്ടിരിക്കുന്നതാണ് യന്ത്രങ്ങളുടെ സാങ്കേതിക വിദ്യ. അതുകൊണ്ടുതന്നെ അവസരങ്ങളുടെ കാര്യത്തിലും മുന്നിട്ട് നിൽക്കുന്ന എൻജിനിയറിങ് ശാഖയാണിത്. യന്ത്രങ്ങളുടെ ഡിസൈനും നിർമാണവും പരിപാലനവുമാണ് ഇവരുടെ പ്രധാന ജോലികൾ, ടീം വർക്കും കാര്യങ്ങൾ മാനേജ് ചെയ്യാനുള്ള കഴിവും ഉള്ളവർക്ക് ചേരുന്ന ജോലിയാണ് മെക്കാ നിക്കൽ എൻജിനീയറുടേത്. റോബോട്ടുകൾ, ത്രിഡി പ്രിന്റിംഗ് മെഷീനുകൾ തുടങ്ങിയവയുടെ ഡിസൈനിംഗും ടെസ്റ്റിംഗും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ടെക്നീഷ്യൻസിന്റെ മേഖലയാണ്.


14. ഇലക്ട്രോണിക്സ് എൻജിനീയറിംഗ് സ്പെഷലിസ്റ്റ്


ഇലക്ട്രോണിക് സർക്യൂട്ടുകളും അതിന്റെ കമ്പോണന്റ്സും വളരെ ചെറുതും സങ്കീർണവും പവർഫുളുമായതിനാൽ ഈ ഫീൽഡിൽ ഡിസൈൻ ചെയ്യാനും ടെസ്റ്റ് ചെയ്യാനും വിലയിരുത്താനും പ്രൊഫഷനലുകളുടെ ആവശ്യമേറെയാണ്. ഐസി ചിപ്പുകളുടെ കണ്ടുപിടിത്തത്തോടെ ആരംഭിച്ച ഇലക്ട്രോണിക്സ് രംഗത്തെ മാറ്റങ്ങൾ നിത്യജീവിതത്തെ ഏറെ സ്വാധീനിച്ചിരിക്കുന്നു. ഡിജിറ്റൽ വിപ്ലവം ഇലക്ട്രോണിക് കുറഞ്ഞ ചെലവിൽ ലഭ്യമാക്കിയതനുസരിച്ച് കൂടുതൽ ഇലക്ട്രോണിക്സ് എൻജിനീയർമാരെ ഈ മേഖലയിലേക്ക് ആവശ്യമായി വരുന്നു.


15. ഡിജിറ്റൽ റിഹാബ് കൗൺസിലിംഗ്


ഡിജിറ്റൽ ഇൻഫർമേഷന്റെ ഈ കാലം സോഷ്യൽ മീഡിയയുടെയും ഓൺലൈൻ ആക്ടിവിറ്റീസിന്റെയും കാലമാണ്. അതുകൊണ്ട് തന്നെ സോഷ്യൽ പ്ലാറ്റ്ഫോമുകൾക്ക് കുട്ടികൾ പോലും അഡിക്ടാവുന്ന കാലമാണിത്. ഡിജിറ്റൽ ഇൻപുട്സിന്റെ അമിത ഉപയോഗത്തിൽ നിന്നും ആളുകളെ ടോക്സ് ചെയ്ത് വിമുക്തരാക്കുകയാണ് ഡിജിറ്റൽ റിഹാബ് കൗൺസിലറുടെ ജോലി. കൗൺസിലിംഗ് ട്രെയിനിംഗ് ലഭ്യമായവർക്ക് ഈ ജോലി ചെയ്യാം.


16. ബ്ലോക് ചെയിൻ ഡവലപ്പർ


അടുത്തകാലത്ത് വാർത്തകളിൽ നിറഞ്ഞ ബിറ്റ്കോയിൻ ഡിജിറ്റൽ ക്രിപ്റ്റോ കറൻസിയെക്കുറിച്ച് കേൾക്കാത്തവരുണ്ടാകില്ല. ബ്ലോക് ചെയിൻ ടെക്നോളജിയായിരുന്നു ഇതിന് പിന്നിലെ സാങ്കേതിക രഹസ്യം. ക്രിപ്റ്റോ കറൻസി നിയമവിരുദ്ധമാണെങ്കിലും ബ്ലോക് ചെയിൻ ടെക്നോളജി സാമ്പത്തിക മേഖലയിൽ ഭാവിയിൽ കരുത്താർജിക്കും. ബാങ്കുകളിൽ പണമിടപാടിലുള്ള സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിലൂടെ കുറഞ്ഞ ചെലവിൽ മണി ട്രാൻസ്ഫറിങ്ങിന് ഇതു വഴിയൊരുക്കും. അമേരിക്ക, യുകെ, ജപ്പാൻ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ബ്ലോക്ക് ചെയിൻ ടെക്നോളജിയിൽ പതിനായിരക്കണക്കിന് അവസരങ്ങളാണുള്ളത്. കംപ്യൂട്ടർ സയൻ പഠിച്ചവർക്ക് ബ്ലോക്ക് ചെയിൻ കോഴ്സുകൾ പഠിക്കാം. ബ്ലോക്ക് ചെയിൻ പ്രോഗ്രാമിങ്, ഡവലപ്മെന്റ് എന്നിവ ജോലിസാധ്യതയുള്ള കോഴ്സുകളാണ്. സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട് ഫിൻടെക് കമ്പനികൾ കൂടുതലായി വരുന്നതും സ്റ്റാർട്ടപ്പുകൾ രൂപപ്പെടുന്നതും ബ്ലോക്ക്  ചെയിൻ ടെക്നോളജി കോഴ്സ് പൂർത്തിയാക്കിയവർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കും.


17. സ്മാർട്ട് ബിൽഡിംഗ് ടെക്നിഷൻ


കമ്പ്യൂട്ടറൈസ്ഡ് ഉപകരണങ്ങളിലൂടെ റിമോട്ട് കൺട്രോൾഡ് ആയി പരസ്പരം ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കാലമാണിത്. റഫ്രിജറേറ്ററുകൾ പോലും ഇന്ന് എവിടെയിരുന്നും നിയന്ത്രിക്കാൻ സാധിക്കും. ഭാവിയിൽ സ്മാർട്ട് ബിൽഡിംഗുകളുടെ കാലമായിരിക്കും. പക്ഷേ ഇത്തരം സംവിധാനവും സൗകര്യങ്ങളും ഇണക്കുന്നതിന് മികച്ച യോഗ്യതയുള്ള ആളുകൾ ആവശ്യമാണ്.


18.  ഡ്രോൺ പൈലറ്റ് അഥവാ ഡിസ്പാച്ചർ


കളിപ്പാട്ടങ്ങളിലൂടെ തുടങ്ങി പ്രതിരോധ രംഗത്തും, വിവാഹ ചടങ്ങുകളിലും, ഫോട്ടോഗ്രഫി രംഗത്തും അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു ഡോൺ വ്യവസായം. ഇന്ത്യയിൽ വൻ കുതിപ്പിനൊരുങ്ങുകയാണിന്ന് ഡ്രോൺ മേഖല, ഡോൺ ഉപയോഗ ചട്ടങ്ങൾ ഇന്ത്യയിൽ 2018 ഡിസംബർ ഒന്നു മുതൽ പ്രാബല്യ ത്തിലായി. ഇതിനോടൊപ്പംആളില്ലാ വിമാനങ്ങൾ എന്തൊക്ക ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താനാവും എന്ന് കണ്ടെത്താൻ സർക്കാരും കോർപ്പറേറ്റുകളും ചർച്ചയിലാണ്. ഈ കർമസേനക്കായിരിക്കും ഡ്രോണിന്റെ പുതിയ ഉപയോഗങ്ങൾ കണ്ടെത്താനും നിലവിലെ നിർദേശങ്ങൾ എങ്ങനെ നടപ്പാക്കാമെന്ന് പഠിക്കാനുമുള്ള ചുമതല. ആമസോൺ മുതലായ കമ്പനികൾ പാക്കേജ് ഡെലിവറിക്ക് ഡോൺ ഉപയോഗിക്കുന്നു. ഇന്ത്യയിൽ പോലും ഫുഡ് ഡെലിവറിക്ക് ഡ്രോണുകളെ ഉപയോഗിക്കുന്നുണ്ട്. ഭാവിയിൽ വേസ്റ്റ് നീക്കുന്നതിനും എയർപൊലൂഷൻ തടയുന്നതിനും അപകടകരമായ സ്ഥലങ്ങളിലെ ജോലികൾക്കും ഡ്രോണുകളെ ഉപയോഗിക്കാൻ സാഹചര്യമുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അതുകൊണ്ടു തന്നെ ജോലിക്കുള്ള അവസരങ്ങളും വർധിക്കും.


19. ത്രീ ഡി പ്രിന്റിംഗ് ടെക്നീഷ്യൻ


ത്രീഡി പ്രിന്റിംഗ് ടെക്നോളജിയുടെ നേട്ടങ്ങളുടെ ചെറിയൊരു ശതമാനം മാത്രമേ നാമിതുവരെ പ്രയോജനപ്പെ ടുത്തിയിട്ടുള്ളൂ. ഇന്നത്തെ നിലയിൽ കാര്യങ്ങൾ മുന്നോട്ടു പോയാൽ റഫ്രിജറേറ്ററുകളും മൈക്രോവേവ് ഓവനും പോലെ ത്രീഡി പ്രിന്റിംഗ് മെഷീനുകളും വീടുകളിൽ സാധാരണമാകുമെന്ന് ബന്ധപ്പെട്ടവർ പറയുന്നു. വീടുകളിൽ മാത്രമല്ല, ബിസിനസ് സ്ഥാപനങ്ങളിലും ഇത്തരം മെഷീനുകൾ സാധാരണയാകുന്ന കാലമാണ് വരാനിരിക്കുന്നത്.


20. ഓഗ്മെന്റഡ് റിയാലിറ്റി ഡെവലപ്പർ


ജീവിതം മടുത്തുവെന്ന് തോന്നുന്ന നിമിഷങ്ങളിൽ ഭാവനാ ലോകത്തിന് ഇത്തിരി നിറം നൽകിയാലോ എന്ന് ചിന്തിച്ചിട്ടുണ്ടോ. ഇവിടെയാണ്

ഓഗ്മെന്റഡ് റിയാലിറ്റി ഡവലപ്പേ ഴ്സിന്റെ പ്രസക്തി. വ്യക്തിപരവും പ്രൊഫഷനലുമായ ജീവിതത്തെ ആഴത്തിൽ തൊടാനാവുന്ന സാങ്കേ തികതയാണിത്. ഡിജിറ്റൽ ഇമേജുകളെയും അറിവുകളെയും മനുഷ്യന്റെ സാദാ ബോധതലത്തിലേക്ക് സ്പെഷൽ ഗ്ലാസസും കോൺടാക്ട് ലെൻസും ഉപയോഗിച്ച് സ്ക്രീനിൽ അനുഭവപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഈ ടെക്നോളജി വിജയകരവും സുരക്ഷിതവുമായി പ്ലാൻ ചെയ്ത് നടപ്പാക്കാൻ കഴിവുള്ള ടെക്നീഷ്യൻസിന് ഭാവിയിൽ ഡിമാൻഡുണ്ട്.


21. പേഴ്സനൽ പ്രവസി അഡ്വൈസർ


ടെക്നോളജി ജീവിതത്തിലെ ഓരോ നിമിഷത്തെയും സ്വാധീനിക്കുന്ന ഇക്കാലത്ത് സ്വകാര്യത സംരക്ഷിക്കുക പ്രയാസമായിരിക്കുന്നു. ഫേഷ്യൽ റെകഗ്നിഷനും ഓഗ്മെന്റഡ് റിയാലിറ്റിയും വളരെ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന വരും കാലങ്ങളിൽ സ്വകാര്യത സംരക്ഷിക്കുക ദുഷ്കരമാകും. നിങ്ങളുടെ പ്രായം, ജോലി, വിവാഹിതനാണോ തുടങ്ങി നിങ്ങളെക്കുറിച്ച് വ്യക്തിപരമായ വിവരങ്ങൾ ഇന്ന് ഒരു പക്ഷേ മറ്റാരും അറിയുന്നില്ലായിരിക്കും. ചുവരിനു പോലും ചെവിയുണ്ട് എന്നു പറഞ്ഞ തുപോലെ ഫേഷ്യൽ റെകഗ്നിഷൻ കാലത്ത് നിങ്ങളെക്കുറിച്ചുള്ള സ്വകാര്യവിവരങ്ങൾ പോലും ചോർന്നു പോകാം. അതിനാൽ ആളുകളുടെ സ്വകാര്യത സംരക്ഷിക്കുന്ന പ്രൊഫഷണൽസിന് ഭാവിയിൽ ധാരാളം അവസരങ്ങളുണ്ട്.


22. പേഴ്സണൽ ബാൻഡ് അഡ്വൈസർ


എസ്റ്റാബ്ലിഷ്ഡ് ആയിട്ടുള്ള സ്ഥാപനങ്ങൾ പോലും ഇന്ന് ഹസ കാല പ്രോജക്ടുകൾക്കായും മറ്റും ഫ്രീലാൻസ് പ്രൊഫഷനലുകളുടെ സേവനം തേടാറുണ്ട്. ഭാവിയിലും ഇത്തരം അഡ്വൈസർമാർക്ക് പ്രസക്തിയേറെയാണ്. താൽക്കാലിക കോൺട്രാക്ട് ബേസിലുള്ള ജോലികൾ പേഴ്സണൽ ബ്രാൻഡ് എന്ന നിലയിലേക്ക് വളർന്നാലേ ഭാവിയിൽ ബിസിനസിലും മറ്റും ശോഭിക്കാനാവൂ. മാൽസര്യത്തിന്റെ ലോകമാണ് വരാനിരിക്കുന്നത്. അതു കൊണ്ടുതന്നെ പേഴ്സണൽ ബ്രാൻഡ് ഉണ്ടാക്കി നമ്മെ സഹായിക്കാൻ സാധിക്കുന്ന അഡ്വൈസേഴ്സിന് പ്രസക്തിയേറെയാണ്


23. റോബോട്ടിക്സ് സർവീസ് ടെക്നീഷ്യൻ


വരാൻ പോകുന്നത് യന്ത്രമനുഷ്യന്റെ കാലമാണ്. മനുഷ്യബുദ്ധിക്ക് പകര മാവുമോ റോബോട്ടിന്റെ ബുദ്ധി? ഇല്ലെന്ന് പറയാൻ വരട്ടെ. ഭാവിയിൽ എല്ലാ വീടുകളിലും തന്നെ റോബോട്ടുകളുടെ സേവനം വീട്ടു ജോലികളിൽ പ്രതീക്ഷിക്കാം. കുക്കിംഗും ക്ലീനിംഗും പൂന്തോട്ട നിർമാണവും തുടങ്ങി റോബോട്ടുകൾ ജോലികൾ സുഗമമാക്കുമ്പോൾ ഈ റോബോട്ടുകൾ പ്രവർത്തനക്ഷമമല്ലാതാകുന്ന സന്ദർഭങ്ങളുമുണ്ടാവും. ഇത്തരം സന്ദർഭങ്ങളിൽ ഇവയെ നന്നാക്കാൻ ടെക്നീഷ്യൻമാർ ആവശ്യമായിവരും. റോബോട്ടിക്സ് ടെക്നിഷ്യൻസിന്റെ സേവനം ഇന്ന് പ്ലംബർ, ഇലക്ട്രീഷ്യൻ തുടങ്ങിയ ജോലിക്കാരുടേത് പോലെ തന്നെ ആവശ്യമായി വരുന്ന കാലം വരാനിരിക്കുന്നു.


24. റിമോട്ട് ഹെൽത് കെയർ എൻജിനീയർ


ടെക്നോളജി ഏറെ പുരോഗമിച്ച ഇക്കാലത്ത് ആരോഗ്യരംഗവും വൻ കുതിച്ചു ചാട്ടത്തിലാണ്. റോ ബോട്ടിക്സും കമ്യൂണിക്കേഷൻ ടെക്നോളജിയും പുരോഗതി നേടുന്നതിനനുസരിച്ച് ഡോക്ടർമാർ ശാരീരികമായി പ്രസന്റാകാതെ പോലും ചികിത്സ നടത്താനാവുന്ന കാലമാണ് വരുന്നത്. അമ്പിളിയമ്മാവനെയും കൈക്കുടന്നയിലാക്കാം എന്നു പറഞ്ഞതുപോലെ, വരുംകാലത്ത് റോബോട്ടുകളുടെ സഹായത്തോടെ സർജൻമാർക്ക് റിമോട്ട് കൺട്രോൾഡ് ഓപ്പറേഷനുകൾ നടത്തുന്നതിനു പോലും ഭാവിയിൽ ബുദ്ധിമുട്ടുണ്ടാകില്ല. രോഗി ഏതു ഏത് മെഡിക്കൽ സ്പെഷലിസ്റ്റിനും എവിടെയിരുന്നും രോഗനിർണയം നടത്തുക സാധ്യമാകും.


25.നാനോടെക് എൻജിനീയർ


മനുഷ്യശരീരത്തിലെ പ്രതിരോധ സിസ്റ്റത്തെ സഹായിക്കുന്നതിനും രോഗങ്ങൾ സുഖമാക്കുന്നതിനും നാനോ റോബോട്ടുകളുടെ സേവനം മനുഷ്യശരീരത്തിൽ ഉപയോഗപ്പെടുത്താവുന്നതാണ്. നാനോ സ്കെയിൽ ടെക്നോളജി ഇലക്ട്രോണിക്സിലും കൺസ്യൂമർ പ്രോഡക്ട്സിലും നിലവിൽ തന്നെ ഉപയോഗിക്കുന്നു. ഇതിന്റെ വിവിധ വശങ്ങളെക്കുറിച്ച് അറിയുന്ന വിദഗ്ധർക്ക് അതുകൊണ്ടുതന്നെ പ്രാധാന്യമേറെയാണ്. നാനോടെക്നോളജിയും ബയോ ടെക്നോളജിയും കൈകോർത്തു കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന ഗവേഷണങ്ങൾ ആഗോളതലത്തിൽ സജീവമാവുകയാണ്.


26. ബയോമെക് ടെക്നീഷൻ


നിലവിൽ വൈകല്യങ്ങൾ ഉള്ളവരാണ് ബയോമെക് ടെക്നോളജിയുടെ സേവനം പ്രയോജനപ്പെടുത്തുന്നത്. ഭാവിയിൽ വൈകല്യങ്ങൾ ഇല്ലാത്ത വരും സൂപ്പർ ഹ്യൂമൻ കഴിവുകൾ സ്വന്തമാക്കുന്നതിനുവേണ്ടി ബയോ മെക്കാനിക്കൽ അസിസ്റ്റന്റുകളുടെ സേവനം ഉപയോഗിച്ചേക്കാം. പക്ഷേ വളരെ സങ്കീർണമായതിനാൽ ഈ സ്കിൽ സ്വായത്തമാക്കുക എളുപ്പമല്ല. വളരെ സ്കിൽഡ് ആയവർക്കേ ഈ ജോലി ചെയ്യാനാവൂ.


28. ജനറ്റിക് എൻജിനിയർ


ആവശ്യമുള്ള ഡിസൈൻഡ് ബേബികളെ ഓർഡർ ചെയ്തെടുക്കുക എന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കുന്നത് പോലും അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമായിരിക്കാം ഇന്ന്. പക്ഷേ ഭാവിയിൽ കൂടുതൽ കമ്പനികൾ ഇതിൽ കൊമേർഷ്യലൈസ് ചെയ്യുമ്പോൾ നമ്മുടെ മനോഭാവം മാറിയേക്കാം. ജനറ്റിക് എൻജിനീയ റിംഗ് രംഗം പുരോഗമിക്കുന്നതോടെ ഗുരുതര രോഗങ്ങൾക്ക് പലതിനും ഫലപ്രദമായ രോഗനിവാരണമാർഗങ്ങൾ കണ്ടെത്താനാകും. പ്രായ മാകുന്ന പ്രക്രിയയ്ക്ക് പോലും മാറ്റം വരുത്താനാവും. എല്ലാവരും അമരന്മാരാവും. നിത്യയൗവനത്തിനുടമകൾ.


29. ടെക് എത്തിസിസ്റ്റ്


"ഡിസൈനർ ബേബി'കളെ സൃഷ്ടിക്കുന്നതിനെ അനുവദിക്കാമോ? അമ്മയുടെ ഉദരത്തിലല്ലാതെ ലബോറട്ടറിയിലൊരു കുഞ്ഞ് ഉരുവായാൽ അതിന്റെ രക്ഷാകർതൃപരമായ അവകാശങ്ങൾ ആർക്കാവും? കൃത്രിമ ബുദ്ധിയിൽ പ്രവർത്തിക്കുന്ന റോബോട്ടുകൾക്ക് മനുഷ്യന്റെ അവകാ ശങ്ങൾ അനുവദിക്കാമോ? മറ്റൊരാളെക്കുറിച്ച് എത്രത്തോളം വിവരങ്ങൾ അറിയാൻ നമുക്ക് അവകാശ മുണ്ട്? ചോദ്യങ്ങൾ നിരവധിയാണ്. പുതിയ ടെക്നോളജിയുമായി ബന്ധപ്പെട്ട ഉത്തരം കിട്ടാത്ത ചോദ്യങ്ങളെയും അവയുടെ പരിണിത ഫലങ്ങളെയും വിലയിരുത്താൻ എത്തിസിസ്റ്റ് സഹായിക്കുന്നു.


30. വെർച്വൽ റിയാലിറ്റി ഡിസൈനർ


ഒരിക്കലും പോയിട്ടില്ലാത്ത ഇടങ്ങൾ തേടി പോകാൻ മനുഷ്യന് താൽപര്യ മാണ്. പുതിയ സ്ഥലങ്ങളെ കണ്ടറിയാൻ അവിടെ ശാരീരികമായി നാം പോകേണ്ടതില്ലെന്നാണ് വിർച്വൽ റിയാലിറ്റി പഠിപ്പിക്കുന്നത്. വെർച്വൽ ലോകം സൃഷ്ടിച്ച് നമ്മുടെ ഇന്ദ്രിയങ്ങളെ ഉപയോഗിച്ച് അവയുമായി ഇടപഴകാൻ പറ്റുന്നു. വെർച്വൽ ഉപയോക്താക്കൾക്ക് യഥാർഥ ജീവിതത്തിൽ ആളുകൾ തമ്മിലുണ്ടാക്കുന്ന സൗഹൃദത്തെക്കാൾ ആഴത്തിലുള്ള ബന്ധങ്ങൾ ഈ മായിക ലോകത്തിൽ സൃഷ്ടിക്കാനായേക്കാം.


ഈ ടെക്നോളജി വികസിക്കുന്നതോടെ റിയാലിറ്റിയും ഫാന്റസിയും ഏതെന്ന് മനസിലാക്കാനാവാത്തവിധം കൺഫ്യൂഷനാകും. വെർച്വൽ റിയാലിറ്റി ഡിസൈനിംഗ് ടാലന്റുള്ളവർക്ക് വൻ ഡിമാൻഡ് ഭാവിയിലു ണ്ടാകും.


31. Problem സോൾവിംഗ് കോംപറ്റീഷൻ ഡയറക്ടർ


മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി വൻതുക സമ്മാനമുള്ള മത്സരങ്ങൾ സംഘടിപ്പിക്കുന്ന കാലം ഭാവിയിൽ ഉണ്ടായേക്കാം. എക്സ്പസ് ഫൗണ്ടേഷന്റെ കോംപറ്റീഷൻ മാതൃക മികച്ച ഉദാഹരണമാണ്. ഭാവിയിൽ ഇത്തരം മത്സരങ്ങൾക്ക് ഡിമാൻഡ് വർധിക്കും. ഇത്തരം മത്സരങ്ങൾ പ്രൊഡ്യൂസ് ചെയ്ത് മാനേജ് ചെയ്യാൻ പ്രൊഫഷണൽസിനെ ആവശ്യമായി വരും.


32. പ്രോജക്ട് ബേസ്ഡ് ഹ്യൂമൻ റിസോഴ്സസ് ഡയറക്ടർ


പ്രോജക്ട് ബേസ്ഡ് എംപ്ലോയ്മെന്റ് മോഡലുകളിലേക്ക് കമ്പനികൾ

പലതും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനിടെ മികച്ച ഫ്രീലാൻസ് ജോലിക്കാരെ തിരഞ്ഞെടുക്കുന്നതിനും കോ ഓർഡിനേറ്റ് ചെയ്യുന്നതിനുമായി ഷലൈസ്ഡ് ഹ്യൂമൻ റിസോഴ്സസ് പ്രൊഫഷണൽസിന്റെ സേവനം ഭാവിയിൽ ആവശ്യം വരും. ഒരു പ്രത്യേക അസൈൻമെന്റിനുവേണ്ടി തന്റെ ടീമിനെ ചുമതലപ്പെടുത്താനുള്ള ഉത്തരവാദിത്തം പ്രോജക്ട് : ഡയറക്ടർക്കാവും. ഹ്യൂമൻ റിസോസ് സ്കില്ലിനൊപ്പം പ്രോജക്ട്  മാനേജ്മെന്റിലുള്ള അവഗാഹവും ഇത്തരം ജോലികൾക്ക് ആവശ്യമാണ്.


33. വെതർ കൺട്രോൾ എൻജിനീയർ


കാലാവസ്ഥയിലെ മാറ്റം വരൾച്ചയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമാകാറുണ്ട്. കാലാവസ്ഥാ ശാസ്ത്രം പുരോഗമിക്കുന്നതോടെ കാലാവസ്ഥയെ കൃത്യമായും മുൻ കൂട്ടി ജിയോ എൻജിനീയറിംഗ് നിലവിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്. ഗ്ലോബൽവാമിംഗിനെ പൂർണമായി മാറ്റാനാ വുകയില്ലെങ്കിലും പ്രകൃതിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി ഒരു പ്രദേശം പൂർണമായും തുടച്ചു നീക്കപ്പെടുന്നത് തടയാൻ ഈ മേഖലയിലെ എൻജിനീയർമാർക്ക് കഴിയും. ശാസ്ത്രം പുരോഗമിക്കുന്നതോടെ ഭാവിയിലെ മികച്ച തൊഴിലുകളിലൊന്നായി വെതർ കൺട്രോൾ എൻജിനീയറുടെ തൊഴിലും മാറും.


34. സിന്തറ്റിക് ബയോളജി


എൻജിനീയർ സിന്തറ്റിക് ബയോളജിയുടെ സാധ്യതകൾ അപാരമാണ്. മൃഗങ്ങളെ കൊല്ലാതെ തന്നെ ലാബിൽ തയാറാക്കിയെടുത്ത ഇറച്ചി ശാസ്ത്രജ്ഞർ ഇതിനോടകം നിർമിച്ചു കഴിഞ്ഞു. മോളിക്കുലർ ബയോളജി, ബയോടെ ക്നോളജി, ഫിസിക്സ്, കെമിസ്ട്രി, എൻജിനീയറിംഗ് അറിവ് പ്രയോജനപ്പെടുത്തി ആർട്ടിഫിഷ്യൽ ഓർഗാനിസം രൂപപ്പെടുത്താൻ ഈ മേഖലയിലെ എൻജിനീയർമാർക്ക് കഴിയും. നിലവിലുള്ളവയെ റീ ഡിസൈൻ ചെയ്തെടുത്ത് മെഡിക്കൽ, വ്യാവസായിക രംഗത്ത് ആരും സ്വപ്നം കാണാത്ത വിധത്തിലുള്ള കണ്ടുപിടിത്തങ്ങൾ നടത്താൻ ഈ മേഖലയിലെ എൻജിനീയർമാരുടെ സേവനം ഭാവിയിൽ പ്രയോജനപ്പെടുത്താനാകും.


നിലവിൽ ഇല്ലെങ്കിലും ഭാവിയിൽ ഉണ്ടായേക്കാവുന്ന തൊഴിലുകൾ


മിന്നിത്തെളിയുന്ന നക്ഷത്രങ്ങൾ പോലെ സ്വപ്നസദൃശമായ മാറ്റങ്ങളുടെയും പുതിയ സാധ്യതകളുടെയും ലോകമാണിത്. അതുകൊണ്ട് പുതിയ തൊഴിൽ മേഖലകൾക്ക് സാധ്യതയേറെയാണ്. അങ്ങനെയുള്ള ചില മികച്ച തൊഴിലുകളെ പരിചയപ്പെടാം.


35. Organizer


എസ്റ്റാബ്ലിഷ്ഡ് ആയ കമ്പനികളും ഓർഗനൈസേഷനുകളും വൻ വളർച്ച നേടുമ്പോൾ ഇന്നവേറ്റ് ചെയ്യാനുള്ള കഴിവ് നഷ്ടപ്പെടുക പതിവാണ്. പുതിയ കാര്യങ്ങൾക്കായി ശ്രമിക്കാൻ അവയ്ക്ക് സമയം ലഭിക്കാറില്ല. വലിയ കമ്പനികളെക്കാളും ഭാവിയിലെ ട്രെൻഡ് ചെറിയ കമ്പനികളുടേതാവും. എസ്റ്റാബ്ലിഷ്ഡായ കമ്പനികളിലും ക്രിയാത്മകമായ മാറ്റങ്ങളും ഇന്നവേഷനും നടപ്പിലാക്കുന്നതിന് നേതൃത്വം നൽകുകയാ ഡിപ്റ്റർ ചെയ്യേണ്ടത്.


36. പേഴ്സണൽ എജ്യുക്കേഷൻ ഗൈഡ്


വിദ്യാഭ്യാസം കൂടുതൽ പേഴ്സണലൈസ്ഡ് ആവുന്ന കാലമാണ് വരാൻ പോകുന്നത്. ഇന്നത്തെ ഓൺലൈൻ പ്രോഗ്രാമുകളെ അപേക്ഷിച്ച് സൗകര്യപ്രദമാവും അത്. കോഴ്സുകൾ ആവശ്യമനുസരിച്ച് തിരഞ്ഞെടുക്കുന്നതിനും ട്രെയിനിംഗ് പ്ലാനുകൾ രൂപപ്പെടുത്തുന്നതിനും പേഴ്സണൽ എജ്യുക്കേഷൻ ഗൈഡുകൾക്ക് കോച്ച്, കൗൺസലർ എന്നീ റോളുകളിൽ പ്രവർത്തിക്കാൻ അവസരമുണ്ടാകും. തങ്ങളുടെ ക്ലയന്റ് വിജയകരമായി കോഴ്സ് പൂർത്തിയാക്കിയതു സംബന്ധിച്ച സാക്ഷ്യങ്ങളും ഇവർക്ക് ഹാജരാക്കാനാവും.


37. കസ്റ്റം ബോഡി പാർട്


ഓർഗൻ ട്രാൻസ്പ്ലാന്റിനു വേണ്ടി കാത്തിരിക്കുന്ന കാലം കഴിഞ്ഞു. വളർത്തിയെടുത്ത അവയവങ്ങളും അല്ലെങ്കിൽ രോഗികളുടെ അതേ സെല്ലുകൾ ഉപയോഗിച്ച് ത്രിഡിപ്രിന്റ് ചെയ്തെടുത്ത അവയവങ്ങളും ഡോക്ടർമാർക്ക് ഓർഡർ ചെയ്തെടുക്കാവുന്ന കാലം വിദൂരമല്ല. ചെവികളും മൂക്കും ചർമവും ഹൃദയവും കിഡ്നിയും കരളും ലാബിൽ നിലവിൽ തന്നെ രൂപപ്പെടുത്തി കഴിഞ്ഞു.


38. ബ്രയിൻ ഇംപ്ലാന്റ്


മനുഷ്യന്റെ തലച്ചോറിന്റെ ഘടന സങ്കീർണമാണെങ്കിലും തലച്ചോറു സംബന്ധിച്ച് മനുഷ്യനുള്ള ജ്ഞാനം അനുദിനം വളർന്നുകൊണ്ടിരിക്കുന്നു. ന്യൂറോ സയൻസിലെയും കമ്പ്യൂട്ടർ സയൻസിലെയും മുന്നേറ്റത്തെ ഇഴ ചേർത്തെടുക്കുമ്പോൾ അത്ഭുതാവഹമായ സാധ്യതകളുടെ ലോകമാണ് മുന്നിൽ തെളിയുന്നത്. വെർച്വൽ ടെലിപതി, ഓർമശേഷി വർധിപ്പിക്കൽ, രോഗനിവാരണം, പാരലിസിസ് ട്രീറ്റ്മെന്റ്സ് തുടങ്ങിയവയ്ക്ക് പരിഹാരമായി ആളുകളുടെ തലച്ചോറിലേക്ക് പ്രത്യേക കമ്പ്യൂട്ടർ ചിപ്പുകൾ ഇംപ്ലാന്റ് ചെയ്യുന്ന കാലം ദൂരെയല്ല. സ്പെഷലിസ്റ്റുകൾക്ക് ഈയൊരു മേഖലയിലും മികച്ച ഡിമാൻ ഡുണ്ടാകും.


39. പേഴ്സണൽ മൈക്രോ ബയോ മാനേജർ


ശരീരത്തിനകത്തും തൊലിപ്പുറത്തമുള്ള പലതരം ബാക്ടീരിയകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശാസ്ത്രജ്ഞർ മനസിലാക്കുമ്പോൾ ഇത്തരം ഓർഗനിസം ആരോഗ്യപരമായും മറ്റും എത്ര പ്രധാനമാണെന്ന് മനസി ലാക്കുന്നു. പൊണ്ണത്തടി, ഹൃദ്രോഗ ങ്ങൾ, മാനസിക പ്രശ്നം തുടങ്ങിയ വയൊക്കെ പ്രതിരോധിക്കുന്നതിന് ബാക്ടീരിയ ശരിയായ അളവിലു ണ്ടാവേണ്ടത് ആവശ്യമാണ്. പേഴ്സണൽ മൈക്രോ ബയോ മാനേജ് ചെയ്യാനാവുന്നവർക്ക് ഇന്നത്തെ ഫിസിഷ്യൻസിനെപ്പോലെ തന്നെ ഭാവിയിൽ പ്രാധാന്യമുണ്ടാകും.


40. ഫാർമസ്യൂട്ടിക്കൽ ആർട്ടിസൻ


ത്രിഡി പ്രിന്റിംഗ് വികസിക്കുന്നതോടെ മരുന്നുകൾ കസ്റ്റമൈസ്ഡാവും, ആവശ്യത്തിന് മാത്രം ഉൽപാദിപ്പിച്ചാൽ മതിയാവും. ഓരോ വ്യക്തിയുടെയും സവിശേഷമായ ജനറ്റിക്സ് വ്യതിരിക്തതകൾക്കും സ്വഭാവത്തിനും മെഡിക്കൽ പാരമ്പര്യത്തിനും അനുസരിച്ച് മരുന്നുകൾ വേഗം ഉൽ പാദിപ്പിച്ചെടുക്കാനാകുന്ന കാലമാണ് ഭാവിയുടേത്. സ്റ്റെം സെല്ലുകളെ അടിസ്ഥാനമായിപ്പോലും മരുന്നുകൾ ഉണ്ടാക്കാൻ സാധിക്കും.


41. അർബൻ സെക്യൂരിറ്റി കോ ഓർഡിനേറ്റർ


ജനസംഖ്യാപരമായും ടെക്നോളജികലായും അതിദ്രുതം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ലോകത്ത് ആളുകളുടെ സുരക്ഷ വെല്ലുവിളി ഉയർത്തുന്നു. ക്രിമിനൽ ജസ്റ്റിസ് ലോ എൻ ഫോഴ്സ്മെന്റ് പ്രൊഫഷണൽസിന് പുതിയ ടെക്നോളജികൾ ഉപയോഗിച്ച് നിയമം നടപ്പാക്കാനുള്ള വഴികൾ തേടേണ്ടിയിരിക്കുന്നു. സെക്യൂരിറ്റി കോ ഓർഡിനേറ്റർമാരുടെ തൊഴിലു കൾക്ക് കൂടുതൽ അവസരം ലഭിക്കുന്നു


42. എൻഡ് ഓഫ് ലൈഫ് മാനേജർ അഥവാ മെമ്മോറിയലൈസർ


മരണവേളകളിൽ ഫ്യൂണറൽ ഡയറക്ടർമാർ നടത്തുന്ന മെമ്മോറിയൽ സർവീസുകളും സെലിബ്രേഷനുകളും കൂടുതൽ വിപുലമായി ആഘോ ഷിക്കപ്പെടുന്ന കാലം അടുത്തുതന്നെയുണ്ട്. യൂത്തനേഷ്യയിലൂടെയും മറ്റും ആളുകൾക്ക് സ്വന്തം ജീവിതം ആസൂത്രണത്തോടെ അവസാനിപ്പിക്കാൻ പോലും ഭാവിയിൽ അവസരമുണ്ടാകും. ഇത് കേൾക്കുന്നത് നിലവിൽ അരോചകമായി തോന്നാമെങ്കിലും ഭാവിയിൽ ഇവന്റ് പ്ലാനിംഗ്

ഇൻഡസ്ട്രിയുടെ പ്രധാനഭാഗമായി ഇത്തരം ആഘോഷങ്ങൾ മാറിയേക്കാം.

അങ്ങനെ വന്നാൽ "എൻഡ് ഓഫ് ലൈഫ്' സെലിബ്രേഷനുകൾ കോ ഓർഡിനേറ്റ് ചെയ്യാൻ പ്രൊഫഷനലുകളുടെ സേവനം ആവശ്യമായിവരും.


43. ഹൈപ്പർ ഇന്റലിജന്റ് ട്രാൻസ്പോർട്ടേഷൻ എൻജിനീയർ


മനുഷ്യൻ ഗതാഗത സംവിധാനങ്ങളുടെ ഓപ്പറേറ്റർമാരായിരിക്കുന്ന കാലം അവസാനിച്ചുകൊണ്ടിരിക്കുന്നു. സ്വയം ഡ്രൈവ് ചെയ്യുന്ന കാറുകൾ ഒരു തുടക്കം മാത്രം. ഭാവിയുടെ കാലമെന്നു പറയുന്നത് പൂർണമായും ഓട്ടോമേറ്റഡ് ട്രാൻസ്പോർട്ടേഷൻ നെറ്റ് വർക്കിന്റെ കാലമായേക്കാം. സ്മാർട്ട് റോഡുകളും വാക്വം ടണലുകളും മാവ് ട്രെയിനുകളും നിലവിലെ ഗതാഗതസംവിധാനത്തിന് പകരം നിൽക്കും.


44. സൈബോർഗ് ഡിസൈനർ


നാച്ചുറൽ ഓർഗാനിസത്തിന്റെയും റോബോട്ടിന്റെയും മികച്ച ഗുണങ്ങളെ ചേർത്തുവച്ച് കൂടുതൽ മികച്ച പുതിയൊരു എന്റിറ്റി രൂപപ്പെടുത്താനാവും. മനുഷ്യനെയും യന്ത്രങ്ങളെയും ചേർത്തുവച്ച്, നാച്ചുറൽ പരിമിതികളെ മറികടക്കാനാവുന്ന പടികളെ രൂപപ്പെടുത്തുമ്പോൾ ഉന്നത ക്രിയേറ്റിവിറ്റിയുള്ള സൈബോർഗ് സൃഷ് ഡിസൈനേഴ്സിന് ഡിമാൻഡ് വര്ധിച്ചുവരും.


45.സ്പേസ് ടൂറിസം ഗൈഡ്


സ്പേസ് ട്രാവലിനെ പബ്ലിക്കിനുവേടി കൊമേഴ്സലൈസ് ചെയ്യാൻ സ്പേസ് എക്സ്, വിർജിൻ ഗാലക്ടിക് തുടങ്ങിയ കമ്പനികൾക്ക് പ്ലാനുണ്ട്. ഭാവിയിൽ സ്പേസ് ടൂറിസുകൾ ഓർബിറ്റുകളിലേക്ക് ഫാമി ടൂറിനും സാഹസിക ടൂറിനും ബിസിനസ് കാര്യങ്ങൾക്കും പോലും പോകുന്ന കാലം വന്നേക്കാം. നമ്മൾ അസ്ട്രോണോട്ട്സ് അല്ലാത്തതിനാൽ ഇക്കാര്യങ്ങൾക്കായി സ്പെഷൽ ഗൈഡുകളുടെ സേവനം ആവശ്യമായിവരും.


46. റോബോട്ടിക് അഥവാ ഹോളോ ഗ്രാഫിക് അവതാർ ഡിസൈനർ


വെർച്വൽ ലോകത്ത് കൂടുതൽ സമയം ചെലവഴിക്കുമ്പോൾ യഥാർത്ഥ ലോകം മനുഷ്യന് നിരാശയായി തോന്നിയേക്കും. വെർച്വൽ സുഹ ആക്കളുമായി സമയം ചെലവിടാനായിരിക്കും മനുഷ്യന് താൽപര്യം. ഈ വെർച്വൽ സുഹൃത്തുക്കളെ ടെക്നോളജിയുടെ സഹായത്തോടെ അവതാറിനെപ്പോലെ റോബോട്ടിക് ബോഡികളിലോ 3 ഡി ഹോളോഗ്രാ മുകളിലോ രൂപമെടുക്കാൻ ടെക്നോജിയുടെ സേവനം പ്രയോജനപ്പെടു ത്തുന്ന കാലം അടുത്തുതന്നെ.


47. സ്പേസ് നേഴ്സ് അഥവാ ഫിസിഷ്യൻ


സ്പേസിൽ പോകുന്നത് ആരോഗ്യപരമായി വെല്ലുവിളികൾ ഉയർത്തുന്ന കാര്യമാണ്. മനുഷ്യശരീരം സീറോ ഗ്രാവിറ്റി എൻവയൺമെന്റിന് പറ്റിയതല്ല. സ്പേസ് റേഡിയേഷനും മറ്റും നേരിടുന്നതിന് സ്പേസ് ടൂറിസ്റ്റുകളെ സജ്ജരാക്കേണ്ടതുണ്ട്. സ്പെഷലൈ ഡോക്ടർമാരും നേഴ്സുമാരും ഇതിന് ആവശ്യമാണ്. ഭൂമിയുടെ അന്തരീക്ഷത്തിനപ്പുറം ടൂറ് പോകുന്ന സാധാരണക്കാർക്ക് പോലും ഡോക്ടറുടെയും നേഴ്സിന്റെയും സേവനം ആവശ്യമായി വരും.


48. ലാൻഡ് ഫിൽ ഓപ്പറേറ്റർ


നമ്മൾ എറിഞ്ഞു കളയുന്ന പ്രോഡക്സിൽപോലും വിലപ്പെട്ട സാധനങ്ങളുണ്ട്. "റോബോട്ടിക് എർത് വോ'ന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്തി മണ്ണിനെ ഇളക്കി മറിച്ചിട്ട് ഭൂമിക്കടിയിലെ വിലയേറിയ വിഭവങ്ങളെ പുറത്തെത്തിക്കുക. ഈ വിഭവങ്ങളുപയോഗിച്ച് പുതിയ ഉല്പന്നങ്ങൾ നിർമിക്കാനാവും. 


49. Extinct


മനുഷ്യന്റെ പ്രവൃത്തികൾ ചെടികളുടെയും മൃഗങ്ങളുടെയുമൊക്കെ ഉന്മൂലനത്തിന് കാരണമാകുന്നു. ഇത്തരം സ്പീഷിസുകൾ ലോകത്തിന്റെ ഇക്കോസിസ്റ്റത്തെ സന്തുലിതമായി നിർത്തുന്നതിൽ എത്രമാത്രം പ്രധാന പ്പെട്ടതാണെന്ന് ഇവ ഇല്ലാതാകുമ്പോഴേ മനസിലാക്കൂ. അതുകൊണ്ടുതന്നെട്ട് വംശനാശത്തിലായ സ്പീഷിസുകളെ സംരക്ഷിക്കുന്ന റിവൈവലിസ്റ്റുകൾക്ക് ആവശ്യമേറെയുണ്ടാവും.


50. ആൻഡ്രോയ്ഡ് റിലേഷൻഷിപ്പ് കൗൺസിലർ


മനുഷ്യൻ റോബോട്ടുകളെ ഡേറ്റ് ചെയ്യുന്ന കാലം സാധ്യമാകില്ലെന്ന് നമുക്ക് തോന്നിയേക്കാം. പക്ഷേ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പുരോ ഗമിക്കുന്നതോടെ ഇക്കാര്യവും സാധ്യമാകാം എന്ന് സയന്റിസ്റ്റുകൾ പറയുന്നു. മനുഷ്യരെക്കാൾ ബുദ്ധിയുള്ളവരായേക്കാം റോബോട്ടുകൾ എന്നതിനാൽ ഈ സാധ്യത തള്ളിക്കളയാനാവില്ല. ബുദ്ധിയുള്ള റോബോ ട്ടുകളെ പ്രണയിക്കാൻ മനുഷ്യൻ തീരുമാനിക്കുന്ന സാഹചര്യങ്ങളിൽ സ്പീഷിസ് റിവലിസ്റ്റ് അപകടകരമായ സാഹചര്യങ്ങളൊരുങ്ങുന്നത് തടയാൻ കൗൺസിലർ മാരുടെ സേവനം വേണ്ടിവരും.


51. മൈൻഡ് ട്രാൻസ്ഫർ സ്പെഷലിസ്റ്റ്


മനുഷ്യമനസിനെ കമ്പ്യൂട്ടറിൽ അപ്ലോഡ് ചെയ്ത് സ്റ്റോർ ചെയ്തുവച്ച് നാളുകൾ കഴിഞ്ഞ് അതേ തലച്ചോറിലേക്ക് ട്രാൻസ്ഫർ ചെയ്യാനാകുന്ന കാലം ഈ നൂറ്റാണ്ട് അവസാനിക്കും മുമ്പ് സാധ്യമായേക്കും.

ഈ 51 വൈവിധ്യമാർന്ന കരിയർ മേഖലകൾ മാത്രമല്ല, ഇനിയും വരാനുള്ള ടെക്നോളജികളാലും ധന്യമാകും ഭാവിലോകം.


Post a Comment

أحدث أقدم