വിദ്യാഭ്യാസത്തിനും യോഗ്യതകൾക്കും അനുദിനം പ്രാധാന്യം വർധിച്ചു കൊണ്ടിരിക്കുകയാണ്. മതിയായ കഴിവുണ്ടായിട്ടും യോ ഗ്യതയില്ലാത്തതിന്റെ പേരിൽ മികച്ച അവസരങ്ങൾ ചിലർക്കെങ്കിലും നഷ്ടപ്പെടാറുണ്ട്. ജോലിയിലും മറ്റും ഉയർന്ന പുരോഗതി കൈവരിക്കുന്ന തിലേക്കായി പ്രത്യേക നൈപുണികളും ശേഷികളും നേടി എടുക്കേണ്ടതായി വരാറുമുണ്ട്. പക്ഷേ ജോലിയും മറ്റു തടസ്സങ്ങൾ മൂലവും തന്റെ പരിമിതികളെ മറികടക്കാൻ പലർക്കും സാധിക്കാറില്ല.
വിദൂര വിദ്യാഭ്യാസം വഴി ഇത്തരം പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം നേടാനാവും. കേരളത്തിൽ ലഭ്യമായ വിദൂര വിദ്യാഭ്യാസ കോഴ്സുകളും യൂ ണിവേഴ്സിറ്റികളും പരിചയപ്പെടാം.
കാലിക്കറ്റ് സർവകലാശാല calicut university
കാലിക്കറ്റ് സർവകലാശാലയിൽ എട്ട് - ബിരുദ കോഴ്സുകളും പത്ത് ബിരുദാന ന്തര കോഴ്സുകളും വിദൂര വിദ്യാഭ്യാസം വഴി നൽകുന്നുണ്ട്. അഫ്സലുൽ ഉലമ, സോഷ്യോളജി, ഇക്കണോമിക്സ്, ഹിസ്റ്റ് റി, പൊളിറ്റിക്കൽ സയൻസ്, ഫിലോസ ഫി, ബി ബി എ, ബി കോം എന്നീ ബിരുദ കോഴ്സുകളും അറബിക്, സോഷ്യോള ജി, ഇക്കണോമിക്സ്, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, സംസ്കൃതം, എം കോം, എം എസി മാത്തമാറ്റിക്സ് എന്നീ ബിരുദാനന്തര കോഴ്സുകളും കാലിക്കറ്റ് സർവകലാ ശാല വിദൂര വിദ്യാഭ്യാസം വഴി പഠിക്കാം.
കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷാ സമർപ്പണത്തിനും www.sdeuoc.ac.in സന്ദർശിക്കുക.
ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് തപാൽ വഴിയോ നേരിട്ടോ എത്തിക്കണം. വളരെ കുറഞ്ഞ ഫീസ് നിരക്കാണ് കാലിക്കറ്റ് സർവകലാശാലയുടെ വിദൂര കോ കൾക്കുള്ളത്.
കേരള സർവകലാശാല kerala university
തിരുവനന്തപുരത്തെ കേരള സർവക ലാശാലയിൽ രണ്ട് ബിരുദ കോഴ്സുക ളും ഏഴ് ബിരുദാനന്തര കോഴ്സുകളും നൽകി വരുന്നു. ബി എ പൊളിറ്റിക്കൽ സയൻസ്, ബാച്ചിലർ ഓഫ് ലൈബ്രറി സയൻസ് (ഒരു വർഷം) എന്നീ ബിരുദ കോഴ്സുകളും എം എ ഇക്കണോമിക്സ്, ഹിന്ദി, പൊളിറ്റിക്കൽ സയൻസ്, പബ്ലി ക് അഡ്മിനിസ്ട്രേഷൻ, എം എസി കമ്പ്യൂട്ടർ സയൻസ്, എം എസി മാത്ത മാറ്റിക്സ്, മാസ്റ്റർ ഓഫ് ലൈബ്രറി സയൻ സ് (ഒരു വർഷം) എന്നിവയാണ് ബിരുദാ നന്തര കോഴ്സുകൾ.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും www.ideku.ne സന്ദർ ശിക്കുക. അവസാന തീയതി നവംബർ 15. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗ തപാൽവഴി യൂനിവേഴ്സിറ്റിയിലേക്ക് എത്തിക്കണം.
_ജാഫർ സാദിഖ് പുളിയക്കോട് (കരിയർ കൗൺസിലർ,സിജി&വെഫി)
إرسال تعليق