‘ഡിലീറ്റ് ഫോര്‍ മി’ കൊടുത്തൊ? തിരിച്ചെടുക്കാന്‍ മാര്‍ഗമുണ്ട്

‘ഡിലീറ്റ് ഫോര്‍ മി’ കൊടുത്തൊ? തിരിച്ചെടുക്കാന്‍ മാര്‍ഗമുണ്ട്

 

 WhatsApp Undo Delete for me: വാട്ട്സ്ആപ്പില്‍ നിങ്ങള്‍ അബദ്ധത്തില്‍ ഒരാള്‍ക്കൊ അല്ലെങ്കില്‍ ഗ്രൂപ്പിലേക്കൊ ഒരു സന്ദേശം അയച്ചെന്ന് കരുതുക. പെട്ടെന്ന് ആ സന്ദേശം ഡിലീറ്റ് ചെയ്യാനുള്ള തിടുക്കത്തില്‍ “delete for everyone” എന്ന ഓപ്ഷന് പകരം “delete for me” തിരഞ്ഞെടുത്തു. നിങ്ങള്‍ക്ക് സന്ദേശം മറ്റുള്ളവര്‍ കാണാത്ത രീതിയില്‍ ഡിലീറ്റ് ചെയ്യാനും സാധിച്ചില്ല അത് നിങ്ങള്‍ക്കൊട്ടു കാണാനും കഴിയില്ല. ഇത്തരം സന്ദര്‍ഭങ്ങളിലൂടെ കടന്ന് പോവാത്തവര്‍ ചുരുക്കമായിരിക്കും.

എന്നാല്‍ ഇതിനൊരു പരിഹാരമായി പുതിയ സവിശേഷതയുമായി എത്തിയിരിക്കുകയാണ് വാട്ട്സ്ആപ്പ്. “accidental delete” എന്നാണ് സവിശേഷതയ്ക്ക് വാട്ട്സ്ആപ്പ് പേരിട്ടിരിക്കുന്നത്. ഡിലീറ്റ് ചെയ്തതിന് അഞ്ച് സെക്കന്‍ഡിനുള്ളില്‍ “Undo” ചെയ്യാനുള്ള അവസരമുണ്ടാകും. സന്ദേശം ഡിലീറ്റ് ചെയ്തതിന് ശേഷം ചെറിയൊരു ബോക്സ് സ്ക്രീനില്‍ പ്രത്യക്ഷപ്പെടും. അതില്‍ രണ്ട് ഓപ്ഷനായിരിക്കും ഉണ്ടാവുക. ഒന്ന് “Message deleted for me” രണ്ടാമത്തേത് “Undo” ആയിരിക്കും.

ഐഒഎസിൽ വീഡിയോ കോളുകൾക്കായി പിക്ചർ-ഇൻ-പിക്ചർ പരീക്ഷിച്ചുതുടങ്ങിയതായി ഡിസംബർ 14-ന് വാട്ട്‌സ്ആപ്പ് അറിയിച്ചിരുന്നു. ഇത് ആൻഡ്രോയിഡ് ഫോണുകളില്‍ നേരത്തെ തന്നെ ലഭ്യമായിരുന്നു. നിലവിൽ ഐഒഎസിനുള്ള പിക്ചർ-ഇൻ-പിക്ചർ ഫീച്ചർ നിലവിൽ വാട്ട്‌സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ, അടുത്ത വർഷം മാത്രമേ വിപുലമായ റിലീസ് ഉണ്ടാകൂ.

Post a Comment

أحدث أقدم