ലോക ജനസംഖ്യ നിരക്ക് 8 ബില്യണ്‍ കടന്നു

World population crosses 8 billion

ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ‘വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്ട്സ് 2022’ റിപ്പോർട്ട് അനുസരിച്ച് ലോക ജനസംഖ്യ നിരക്ക് 8 ബില്യണ്‍ കടന്നു. റിപ്പോർട്ടുകൾ അനുസരിച്ച്, 2023 ൽ ചൈനയെ മറികടന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറുമെന്ന് പറയപ്പെടുന്നു. 73 മില്യൺ ജനസംഖ്യ ആണ് ഇപ്പോൾ ചൈനയിൽ.

ചൈന, ഇന്ത്യ, യുഎസ്, ഇന്തോനേഷ്യ, പാകിസ്ഥാൻ, നൈജീരിയ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ ആണ് പകുതിയിൽ അധികവും ആളുകൾ താമസിക്കുന്നത്. 2080-കളിൽ ലോകജനസംഖ്യ 10.4 ബില്യണായി വളരുമെങ്കിലും, മൊത്തത്തിലുള്ള വളർച്ചാ നിരക്ക് കുറവാണെന്നു റിപോർട്ടുകൾ സൂചിപ്പിക്കുന്നു.

ഈ വർഷത്തെ ലോക ജനസംഖ്യാ ദിനം ഭൂമിയിലെ എട്ട് ബില്യൺ നിവാസികളുടെ ജനനം പ്രതീക്ഷിക്കുന്ന ഒരു നാഴികക്കല്ല് വർഷത്തിലാണ്. നമ്മുടെ വൈവിധ്യത്തെ ആഘോഷിക്കാനും നമ്മുടെ പൊതുവായ മാനവികതയെ തിരിച്ചറിയാനും ആയുസ്സ് വർദ്ധിപ്പിക്കുകയും മാതൃ-ശിശു മരണനിരക്ക് കുറയ്ക്കുകയും ചെയ്ത ആരോഗ്യരംഗത്തെ പുരോഗതിയിൽ ആശ്ചര്യപ്പെടാനുള്ള അവസരമാണിത് എന്നാണ് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറയുന്നതു.

നമ്മുടെ ഭൂമിയെ സംരക്ഷിക്കേണ്ട ചുമതല നമ്മൾക്കുണ്ട് എന്ന് ഓരോ വ്യക്തിയും ഓർക്കേണ്ടതാണ്. ജനസംഖ്യ മാത്രമേ വർധിക്കുന്നുള്ളു.നമ്മുടെ ഭൂമിയുടെ വലുപ്പത്തിൽ യാതൊരു മാറ്റവും ഉണ്ടാകുന്നില്ല. അതുകൊണ്ട് ഭൂമിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ജനസംഖ്യ നിരക്ക് വർദ്ധിക്കുന്നതിൽ ചില ആഗോള പ്രേശ്നങ്ങൾ ഉടലെടുക്കാൻ സാദ്ധ്യതകൾ  ഉണ്ട്. സാധനങ്ങളുടെ  ലഭ്യത, തൊഴിൽ പരമായ വെല്ലുവിളികൾ, മറ്റു ആരോഗ്യ പ്രേശ്നങ്ങൾ തുടങ്ങിയവ എല്ലാം ഇതിൽ ഉൾപെടും.

2022 മുതൽ 2050 വരെ ഉള്ള കാലയളവിൽ 61 രാജ്യങ്ങളിലെ ജനസംഖ്യ നിരക്ക് ഒരു ശതമാനമോ അല്ലെങ്കിൽ അതിൽ കൂടുതലോ ആയി കുറക്കാൻ ആണ് തീരുമാനം. 2050 വരെ ആഗോള ജനസംഖ്യയിൽ പ്രതീക്ഷിക്കുന്ന വർദ്ധനയുടെ പകുതിയിലധികവും എട്ട് രാജ്യങ്ങളിൽ കേന്ദ്രീകരിക്കും. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, യുണൈറ്റഡ് റിപ്പബ്ലിക് ഓഫ് ടാൻസാനിയ തുടങ്ങിയവ ആണ് ആ രാജ്യങ്ങൾ.

Post a Comment

أحدث أقدم